Month: February 2024
-
Kerala
സ്കൂളിൽ പോകാത്തതിന് അമ്മ വഴക്കുപറഞ്ഞു, വീട്ടിലെത്തിയ 7വയസുകാരന്‍ ജീവനൊടുക്കി
വയനാട്: സ്‌കൂളില്‍ പോകാതെ തോട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്നതിന് അമ്മ വഴക്കുപറഞ്ഞ് വീട്ടിലേക്ക് വിട്ട മകൻ ജീവനൊടുക്കി. വയനാട് മേപ്പാടിയിലാണ് ഏഴ് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേട്ടനാട് ചെമ്ബോത്ര കോളനിയിലെ ബബിലാഷ് ആണ് മരിച്ചത്. മേപ്പാടി എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ബബിലാഷ്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ബബിലാഷിനെ അമ്മ വഴക്ക് പറഞ്ഞ വീട്ടില്‍ കൊണ്ടുവന്നുവെന്നും പിന്നാലെ ജീവനൊടുക്കുകയായിരുന്നെന്നും നാട്ടുകാരും പറയുന്നു. വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ബബിലാഷിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുനിത – വിനോദ് ദമ്ബതികളുടെ മകനാണ് ബബിലാഷ്.
Read More » -
Kerala
തൃശ്ശൂരില്‍ ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞു
തൃശ്ശൂർ വടക്കാഞ്ചേരിയില്‍ ഉത്രാളിക്കാവ് പൂരത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു. ബുധനാഴ്ച പുലർച്ചെ വടക്കാഞ്ചേരി ദേശത്തിൻ്റെ എഴുന്നള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. വടക്കാഞ്ചേരി ശിവ വിഷ്ണു ക്ഷേത്രം നടപ്പുരയിലെ ദീപസ്തംഭവും ബലിക്കല്ലും ഇരുമ്ബു ഗെയിറ്റും ആന തകർത്തു. ഇതിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്കു ചെറിയ തോതില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പുത്തൻകുളം അർജുനൻ എന്ന ആനയാണ് ഇടഞ്ഞത്. കവാടത്തിൻ്റെ മകുടവും അലങ്കാരങ്ങളും ആന തകർത്തു. കുടയും, വെഞ്ചാമരവും, ആലവട്ടവും പിടിച്ചിരുന്നവരും ആനപ്പുറത്തുണ്ടായിരുന്നു. ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് പാപ്പാന്മാർ ആനയെ തളച്ചത്.
Read More » -
Kerala
മലപ്പുറം വേങ്ങരയില്‍ സ്കൂളില്‍ ഭക്ഷ്യവിഷബാധ; പരീക്ഷ എഴുതാൻ എത്തിയ 19 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം
മലപ്പുറം: വേങ്ങരയിലെ സ്കൂളില്‍ ഭക്ഷ്യവിഷബാധ. കണ്ണമംഗലം എടക്കാപറമ്ബ് ജി എല്‍ പി സ്കൂളിലെ 18 കുട്ടികളും ഒരു അധ്യാപികയും ആണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. അച്ഛനമ്ബലം കണ്ണമംഗലം ജി എം യു പി സ്കൂളില്‍ വെച്ച് നടന്ന എല്‍ എസ് എസ് പരീക്ഷ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചികിത്സ തേടിയ ആരുടെയും നില ഗുരുതരമല്ല എന്ന ആശുപത്രി അധികൃതർ അറിയിച്ചു. ഉച്ചഭക്ഷണമായി ഇവർക്ക് സ്കൂളില്‍ നിന്ന് ചോറും ചിക്കൻ കറിയും തൈരും ആണ് നല്‍കിയത്. ഈ സ്കൂളില്‍ ആകെ 195 കുട്ടികളാണ് പരീക്ഷയ്ക്ക് എത്തിയത്. സ്കൂളില്‍ സ്ഥിരം ഉപയോഗിക്കുന്ന അരി അല്ലെന്നും പുറമേ നിന്നുള്ള ഉത്പന്നങ്ങളാണ് ഉപയോഗിച്ചതെന്നും ആണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.
Read More » -
Kerala
റാന്നിയിൽ റോഡിൽ നിന്ന പശുക്കളെ ഇടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്
റാന്നി: റോഡിൽ നിന്ന പശുക്കളെ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർക്ക് ഗുരുതര പരിക്ക്.ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് പെരുനാട്ടിലാണ് സംഭവം.രാത്രിയിൽ വഴിയിൽ നിൽക്കുന്ന പശുവിന്റെ ഉടമൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധ പ്രകടനം നടത്തി. പശുക്കളെ രാത്രിയിൽ വീട്ടിൽ കെട്ടിയിടാൻ പറ്റാത്തവർ മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കാനായി പശുവിനെ വളർത്താതിരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read More » -
Kerala
വീട്ടുമുറ്റത്തേക്ക് പാഞ്ഞെത്തി അധ്യാപികയെ കുത്തി മലർത്തി കാട്ടുപന്നി
കോഴിക്കോട്: തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ റിട്ടയേര്‍ഡ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്.തോട്ടുമക്കം നടുവാനിയില്‍ ക്രിസ്റ്റീനയ്ക്കാണ് കൈക്കും കാലിനും ഗുരുതര പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്ബതോടെയാണ് സംഭവം. വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയാണ് 74കാരിയായ ക്രിസ്റ്റീനയെ കാട്ടുപന്നി ആക്രമിച്ചത്. ഇടതുകാലിന്‍റെ തുടയെല്ലിന് പൊട്ടലും വലതുകൈക്ക് ഒടിവുമേറ്റ അധ്യാപിക അരീക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനു ശേഷം സമീപത്തുകൂടി നടന്നുവന്ന സ്കൂള്‍ കുട്ടികള്‍ക്കിടയിലേക്കും കാട്ടുപന്നി ഓടിക്കയറിയെങ്കിലും ആർക്കും പരിക്കേറ്റില്ല.
Read More » -
Kerala
വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത ബിജെപി പഞ്ചായത്തംഗം പിടിയില്‍
തൃശ്ശൂർ: വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തെന്ന കേസില്‍ ബി.ജെ.പി പഞ്ചായത്തംഗം അറസ്റ്റില്‍. പടിയൂർ പഞ്ചായത്തംഗമായ ശ്രീജിത്ത് മണ്ണായിലിനെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. പൊറത്തിശ്ശേരി ആരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടർക്കുനേരേ ബുധനാഴ്ച രാവിലെയാണ് അതിക്രമമുണ്ടായത്. ഉറക്കക്കുറവിന് ചികിത്സ തേടിയാണ് ശ്രീജിത്ത് ആരോഗ്യകേന്ദ്രത്തില്‍ എത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. തുടർന്ന് ഡോക്ടറെ കാണാനായി ഒ.പി.യില്‍ കയറിയ പ്രതി ഡോക്ടറുമായി സംസാരിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായി. ഇതിനുപിന്നാലെ വനിതാ ഡോക്ടറുടെ മുഖത്തടിച്ചെന്നാണ് പരാതി. അതിക്രമം കാട്ടിയ പ്രതിയെ ആശുപത്രിയിലെ ജീവനക്കാരും മറ്റുള്ളവരും ചേർന്ന് പിടിച്ചുവെയ്ക്കുകയായിരുന്നു. തുടർന്ന് പ്രതിയെ ഇരിങ്ങാലക്കുട പോലീസിന് കൈമാറി.
Read More » -
Kerala
തെരുവുനായ്ക്കളുടെ കൈകാലുകള്‍ കെട്ടി ശരീരം മൊത്തത്തില്‍ ടാറില്‍ മുക്കി ക്രൂരത
വർക്കല: തെരുവുനായ്ക്കളുടെ കൈകാലുകള്‍ കെട്ടി ശരീരം മൊത്തത്തില്‍ ടാറില്‍ മുക്കി ക്രൂരത. ഓടയം പറമ്ബില്‍ ക്ഷേത്രത്തിന് സമീപമാണ് കരളലിയിക്കുന്ന രംഗം. തെരുവുനായകളുടെ കൈകാലുകള്‍ കെട്ടിയ ശേഷം ശരീരം മൊത്തത്തില്‍ ടാറില്‍ മുക്കുകയായിരുന്നു.ഇക്കഴിഞ്ഞ 20നും 25നുമാണ് രണ്ടു നായ്ക്കളെ ഈവിധത്തില്‍ കണ്ടെത്തിയത്. 20ന് കൈകാലുകള്‍ കെട്ടിയശേഷം ടാറില്‍ മുക്കിയ നിലയിലാണ് ആദ്യം ഒരു നായെ നാട്ടുകാര്‍ കണ്ടത്.നായുടെ ശരീരത്തില്‍ 70 ശതമാനത്തോളം ടാറും മുറിവുകളും ഉണ്ടായിരുന്നു. ഈ നായയെ കണ്ടതിന് 200 മീറ്റര്‍ അകലെയായിട്ടാണ് 25ന് മറ്റൊരു നായെ കണ്ടത്.ഇതിന്റെയും കൈകാലുകള്‍ കെട്ടിയ നിലയിലും ടാറില്‍ മുക്കിയ ശേഷം മരത്തില്‍ കെട്ടിയിട്ട നിലയിലുമായിരുന്നു. പ്രദേശത്ത് റോഡു പണിക്കായി ശേഖരിച്ചു വച്ചിരുന്ന ടാറിലാണ് സാമൂഹികവിരുദ്ധര്‍ നായകളെ മുക്കിയതെന്നാണ് പ്രദേശ വാസികളുടെ സംശയം.രണ്ട് നായ്ക്കള്‍ക്കും മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കിയെങ്കിലും ഇവയുടെ ശരീരത്തിലെ ടാര്‍ പൂര്‍ണമായി ഒഴിവാക്കാനായിട്ടില്ല. അണുബാധയുണ്ടാകാനുളള സാധ്യതയുള്ളതിനാല്‍ അപകടാവസ്ഥയും തരണം ചെയ്തിട്ടില്ല. സംഭവത്തിൽ മൃഗസ്‌നേഹികൾ അയിരൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Read More » -
Kerala
ബിജെപി സ്ഥാനാർത്ഥിത്വം നിരസിച്ച് നടി ശോഭനയും കെ എസ് ചിത്രയും
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി മത്സരിക്കാനില്ലെന്ന് നടി ശോഭനയും ഗായിക കെ എസ് ചിത്രയും. ബിജെപി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചതായി ഇരുവരും പറഞ്ഞു. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയായാണ് ശോഭനയെ പരിഗണിച്ചിരുന്നത്. എന്നാല്‍ പ്രൊഫഷണല്‍ തിരക്കുകള്‍ കാരണം രാഷ്ട്രീയ രംഗത്ത് സജീവമാകാന്‍ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും ശോഭന ബിജെപി നേതൃത്വത്തെ അറിയിച്ചു. ശോഭനയ്ക്കു പകരം ചിത്ര മത്സരിച്ചാലും തിരുവനന്തപുരം സീറ്റില്‍ ജയിക്കാമെന്ന് ബിജെപി സംസ്ഥാന നേതൃത്വം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലത്തേക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് ചിത്രയുടെയും നിലപാട്. ബിജെപിയുടെ ദേശീയ നേതാക്കള്‍ അടക്കം തിരുവനന്തപുരത്ത് മത്സരിക്കാന്‍ ശോഭനയോട് ആവശ്യപ്പെട്ടിരുന്നു. ശശി തരൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്ബോള്‍ ശോഭനയെ പോലെ ജനങ്ങള്‍ക്ക് സുപരിചിതയായ ഒരാള്‍ തന്നെ എതിര്‍ സ്ഥാനാര്‍ഥിയായി വേണമെന്നായിരുന്നു ബിജെപി നിലപാട്. അതേസമയം ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ വന്ന് നില്‍ക്കേ തിരുവനന്തപുരത്ത് ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു.ബിജെപി ജില്ല കമ്മിറ്റി അംഗം നെല്ലിനാട് ശശി പാര്‍ട്ടി വിട്ട് സിപിഎമ്മിന് ഒപ്പം…
Read More » -
Kerala
പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്നത് 16,514 ഫയലുകൾ: മാർച്ച് 31നു മുൻപ് തീർപ്പാക്കണം എന്ന് മന്ത്രി ശിവൻകുട്ടിയുടെ അന്ത്യശാസനം
വർഷങ്ങൾ പഴക്കമുള്ള ഫയലുകൾ പോലും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇക്കാര്യത്തെക്കുറിച്ച് മന്ത്രി വി. ശിവൻകുട്ടിയുടെ രൂക്ഷ വിമർശനം. പലതവണ അദാലത്തുകളും തീവ്രയജ്ഞവും നടത്തിയിട്ടും ഫലമില്ലാത്തത് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടിയ മന്ത്രി മാർച്ച് 31ന് മുൻപ് ഇതിൽ തീർപ്പാക്കണമെന്ന് അന്ത്യശാസനം നൽകി. കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്കുമായാണ് മന്ത്രി യോഗത്തിനെത്തിയത്. ഡയറക്ടറേറ്റിലെ 38 സെക്ഷനുകളിലായി ആകെ 16,514 ഫയലുകൾ ശേഷിക്കുന്നുണ്ട്. ആറു മാസത്തിനും ഒരു വർഷത്തിനുമിടയിലുള്ള 10,734 ഫയലുകളും ഒരു വർഷത്തിന് മുകളിലുള്ള 3,371 ഫയലുകളും രണ്ട് വർഷത്തിന് മുകളിലുള്ള 1,605 ഫയലുകളും മൂന്ന് വർഷത്തിന് മുകളിലുള്ള 804 ഫയലുകളും പൊതുവിദ്യാഭ്യാസ കാര്യാലയത്തിൽ തീർപ്പാക്കാൻ ഉണ്ട്. ഫയൽ തീർപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ഡപ്യൂട്ടി ഡയറക്ടർമാർക്കെതിരെ ആയിരുന്നു മുഖ്യമായും വിമർശനം. ഓഡിറ്റ് സംബന്ധമായ ഫയലുകളും നിയമന അംഗീകാരം സംബന്ധിച്ച ഫയലുകളും പെൻഷൻ, വിജിലൻസ്, കോടതി കേസുകൾ സംബന്ധിച്ച ഫയലുകളും തീർപ്പാക്കുന്നതിന് ഡയറക്ടറേറ്റിൽ ഒരു അദാലത്ത് സംഘടിപ്പിക്കുകയും ആയതിന്റെ…
Read More » -
NEWS
പത്താം ക്ലാസ് വിദ്യാര്‍ഥിനിക്കു നീന്തൽ പരിശീലനത്തിനിടെ ശ്വാസതടസ്സം, കരയിൽകയറിയ പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചു
നീന്തല്‍ പരിശീലനത്തിനിടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കരയില്‍കയറി ഇരുന്ന വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. വെഞ്ഞാറമൂട് കോലിയക്കോട് കുന്നിട ഉല്ലാസ് നഗര്‍ അശ്വതി ഭവനില്‍ താരാ ദാസിന്റെയും ബിനുവിന്റെയും മകള്‍ ദ്രുപിത (14) ആണ് മരിച്ചത്. വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പിരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളത്തില്‍ ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. വൈകുന്നേരം 4.30 മുതലാണ് ദ്രുപിത പരിശീലനം നടത്തിയിരുന്നത്. പരിശീലനം നടത്തിക്കൊണ്ടിരിക്കെ 6.45ഓടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കരയില്‍ കയറി ഇരിക്കുകയായിരുന്നു. തുടര്‍ന്നാണ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ പിരപ്പന്‍കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോത്തന്‍കോട് എല്‍.വി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദ്രുപിത. കുട്ടിക്ക് നേരത്തെതന്നെ ശ്വാസംമുട്ടല്‍ അസുഖം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Read More »