Breaking NewsKeralaLead NewsNEWS

രമേശ് ചെന്നിത്തലയ്ക്കായി പരുമല പള്ളിയിൽ കുർബാന!!, നേർന്നത് ചെന്നിത്തലയെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണാൻ…

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന. യൂത്ത് കോൺഗ്രസ് നേതാവ് സിജോ കുഞ്ഞാണ്ടിയാണ് ഇവിടെ ചെന്നിത്തലയ്ക്കായി വിശുദ്ധ കുർബാന നേർച്ചയായി നൽകിയത്. രമേശ് ചെന്നിത്തലയെ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി കാണാൻ വേണ്ടിയാണ് കുർബാന നേർച്ചയായി നൽകിയതെന്ന് സിജോ കുഞ്ഞാണ്ടി പറഞ്ഞു.

അതേസമയം വോട്ടെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി ഇത്തരത്തിലുള്ള നേർച്ചകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിക്കുന്നത് പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏമുർ ഹേമാംബിക ക്ഷേത്രത്തിൽ കെ.സി. വേണുഗോപാലിന് വേണ്ടി കളഭം കൊണ്ട് തുലാഭാരം നേർത്തിരുന്നു. മുഖ്യമന്ത്രി ആകാൻ തടസങ്ങളുണ്ടെങ്കിൽ അത് നീക്കാൻ ലക്ഷ്യമിട്ടാണ് വഴിപാട് നടത്തുന്നതെന്ന് കോൺഗ്രസ് പ്രവർത്തകൻ സി.എം. അനിൽകുമാർ പറഞ്ഞിരുന്നു.

Signature-ad

അതുപോലെ വി.ഡി. സതീശന് വേണ്ടിയും ഫ്ലക്സ് ബോർഡുകൾ ഉയർന്നിട്ടുണ്ട്. സതീശനായി ഇന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന് സമീപത്തും മലപ്പുറം എടരിക്കോട് ടൗണിലും സതീശനായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: