KeralaNEWS

വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത ബിജെപി പഞ്ചായത്തംഗം പിടിയില്‍

തൃശ്ശൂർ: വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തെന്ന കേസില്‍ ബി.ജെ.പി പഞ്ചായത്തംഗം അറസ്റ്റില്‍. പടിയൂർ പഞ്ചായത്തംഗമായ ശ്രീജിത്ത് മണ്ണായിലിനെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്.

പൊറത്തിശ്ശേരി ആരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടർക്കുനേരേ ബുധനാഴ്ച രാവിലെയാണ് അതിക്രമമുണ്ടായത്.

 

Signature-ad

ഉറക്കക്കുറവിന് ചികിത്സ തേടിയാണ് ശ്രീജിത്ത് ആരോഗ്യകേന്ദ്രത്തില്‍ എത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. തുടർന്ന് ഡോക്ടറെ കാണാനായി ഒ.പി.യില്‍ കയറിയ പ്രതി ഡോക്ടറുമായി സംസാരിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായി. ഇതിനുപിന്നാലെ വനിതാ ഡോക്ടറുടെ മുഖത്തടിച്ചെന്നാണ് പരാതി.

 

അതിക്രമം കാട്ടിയ പ്രതിയെ ആശുപത്രിയിലെ ജീവനക്കാരും മറ്റുള്ളവരും ചേർന്ന് പിടിച്ചുവെയ്ക്കുകയായിരുന്നു. തുടർന്ന് പ്രതിയെ ഇരിങ്ങാലക്കുട പോലീസിന് കൈമാറി.

Back to top button
error: