Month: February 2024
-
India
വാരാണസിക്ക് സമ്മാനമായി കൊച്ചിയിലെ ആദ്യ ഹൈഡ്രജന്‍ യാത്രാബോട്ട്
കൊച്ചി: കപ്പൽശാലയിൽ ആദ്യമായി നിര്‍മിച്ച ഹൈഡ്രജന്‍ ഇന്ധന യാത്രാ ബോട്ട് വാരണാസിക്കുള്ള കൊച്ചിയുടെ സമ്മാനമാകും. ഗംഗാനദിയിൽ സർവീസിനായിട്ടാണ് ഇത് കൊണ്ടുപോകുന്നത്. വാരാണസി ഇന്‍ലാന്‍ഡ് വാട്ടര്‍ അതോറിറ്റിക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല.വാരാണസിയിലെ എംപി കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താൽപ്പര്യപ്രകാരമാണ് ബോട്ട് കൈമാറിയത്. പ്രകൃതിയിലേക്ക് മാലിന്യമൊന്നും തള്ളാതെ, പൂര്‍ണമായി ഹൈഡ്രജന്‍ സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ബോട്ടായതിനാല്‍ സ്‌കില്‍, കപ്പാസിറ്റി ടെസ്റ്റുകള്‍ പല തവണ നടത്തി വിജയിച്ച ശേഷമേ ഇവ സര്‍വീസിനായി വിട്ടു കൊടുക്കൂവെന്നു കപ്പല്‍ശാല അധികൃതര്‍ പറഞ്ഞു. കൊച്ചി കായലില്‍ നടത്തിയ ഓപ്പറേഷന്‍ ടെസ്റ്റുകളെല്ലാം ഇതുവരെ വിജയമാണ്. 24 മീറ്ററാണ് നീളം. 14 കോടി നിര്‍മാണച്ചെലവായെങ്കിലും, ഓപ്പറേഷനല്‍ ചെലവില്ലാത്തതും അറ്റകുറ്റപ്പണിക്കുറവും പരിസ്ഥിതി സൗഹൃദ മൂല്യവും കണക്കാക്കുമ്ബോള്‍ വര്‍ഷങ്ങളിലൂടെ ഈ തുക ലാഭമായി മാറുമെന്നാണ് കപ്പല്‍ശാലയുടെ വിലയിരുത്തല്‍. 50 സീറ്റുള്ളതാണ് ബോട്ട്. വെറും 18 മാസം കൊണ്ടാണ് കൊച്ചി കപ്പല്‍ശാല ഇതു പണിതത്. പ്രത്യേക ബാര്‍ജിലാണ് ബോട്ട് വാരാണസിയിലേക്കു കൊണ്ടുപോകുക. സാധാരണ ബാര്‍ജില്‍ കൊണ്ടുപോയാല്‍…
Read More » -
Kerala
തലശ്ശേരി കാർണിവെൽ നാളെ തുടങ്ങും: വ്യവസായ- കാർഷിക പ്രദർശനങ്ങൾ ഭക്ഷ്യമേള, അമ്യൂസ്‌മെന്റ് പാർക്ക്, വിവിധ കലാപരിപാടികൾ
തലശ്ശേരി നഗരസഭയുടെ തലശ്ശേരി കാർണിവൽ മാർച്ച് ഒന്നുമുതൽ ഏഴുവരെ നടക്കും. വ്യവസായ പ്രദർശനം സിറ്റി സെന്റർ മൈതാനത്തും കാർഷിക പ്രദർശനം സെന്റിനറി പാർക്കിലും അമ്യൂസ്‌മെന്റ് പാർക്ക് കോട്ട പരിസരത്തും ഭക്ഷ്യമേള കടൽപ്പാലത്തിനു സമീപവും നടക്കും. പ്രദർശനനഗരിയിൽ വിവിധ കലാപരിപാടികളുണ്ടാകും. സിറ്റി സെന്റർ മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ ലൈറ്റ്ഷോ ഒരുക്കും. വ്യാപാരികളുടെ നേതൃത്വത്തിലുള്ള വ്യാപാരോത്സവം നാളെ (വെള്ളി) മുതൽ ഓഗസ്റ്റ് ഒന്നുവരെ 6 മാസം നീണ്ടുനിൽക്കും. പഴയ ബസ്‌സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിന് സമീപം മുഖ്യവേദിയാകും. പ്രധാനവേദിയിൽ ഇന്ന് 6ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ.എൻ. ഷംസീർ, കെ. മുരളീധരൻ എം.പി എന്നിവർ മുഖ്യാതിഥികളാകും. പിന്നണി ഗായിക ആര്യ ദയാൽ സ്റ്റേജ്‌ഷോ അവതരിപ്പിക്കും. കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ടൗൺഹാളിൽ മെഗാ ജോബ് ഫെയർ നടക്കും. വ്യാഴാഴ്ച കോട്ടയുടെ പരിസരത്തു നിന്ന് വിളംബരജാഥ. രണ്ടുമുതൽ ആറുവരെ ഗവ. ബ്രണ്ണൻ എച്ച്.എസ്.എസിൽ സെമിനാർ നടക്കും.…
Read More » -
Kerala
തീരദേശ ഹൈവേ നടപ്പാക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ല: വി.ഡി സതീശന്‍
തിരുവനന്തപുരം: തീരദേശ ഹൈവേ നടപ്പാക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അങ്ങനെയൊരു ഹൈവേയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സമരാഗ്നി പ്രക്ഷോഭയാത്രയുടെ ഭാഗമായുള്ള ജനകീയ ചര്‍ച്ചാ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശ ഹൈവേ വന്നാല്‍ ഒരു ഗ്രാമം പൂര്‍ണമായും അപ്രത്യക്ഷമാവുമെന്നും സതീശൻ പറഞ്ഞു.12,000 കോടിയുടെ തീരദേശ പാക്കേജ് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ ഒരു രൂപ പോലും ചെലവഴിച്ചില്ലെന്നും സതീശന്‍ ആരോപിച്ചു. വെയിലത്തും മഴയത്തും കടലില്‍ പോയി പണിയെടുക്കുന്നവര്‍ പ്രക്ഷോഭം നടത്തുമ്ബോള്‍ അവരെ മാവോയിസ്റ്റുകളെന്നു വിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Read More » -
India
ഇതോ മോദിയുടെ ഗ്യാരന്റി, രാജ്യത്തെ മുഴുവന്‍ പറ്റിച്ച് ബാബ രാംദേവും കൂട്ടാളിയും: രൂക്ഷവിമർശനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: വ്യാജ അവകാശവാദവുമായി ബാബ രാംദേവ് പുറത്തിറക്കിയ മരുന്നുകളുടെ പരസ്യങ്ങള്‍ നിരോധിച്ച് സുപ്രീംകോടതി.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് വിഷയത്തിൽ സൂപ്രീംകോടതിയെ സമീപിച്ചത്. രാജ്യത്തെ മുഴുവന്‍ പറ്റിച്ചുകൊണ്ടാണ് രാംദേവ് പല രോഗങ്ങളും മാറ്റുമെന്ന് അവകാശപ്പെട്ട് മരുന്നുകള്‍ വിപണനം ചെയ്യുന്നത്.പരസ്യങ്ങള്‍ നല്‍കരുതെന്ന് കോടതിയുടെ ഉത്തരവുണ്ടായിരുന്നിട്ടും പരസ്യങ്ങള്‍ എന്തിന് നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം കണ്ടില്ലെന്നു നടിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളോ തെറ്റായ അവകാശവാദങ്ങളോ ഉന്നയിക്കരുതെന്നും മരുന്നുകളുടെ പരസ്യം നിര്‍ത്തണമെന്നും മുമ്ബും കോടതി ആവശ്യപ്പെട്ടിരുന്നു. ഇത്തരം നടപടി ഉണ്ടായാല്‍ കനത്ത പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കോടതി ഉത്തരവിനെ മറികടന്ന് വീണ്ടും പരസ്യങ്ങള്‍ ചെയ്യുകയായിരുന്നു പതഞ്ജലി ഗ്രൂപ്പ്. ഉത്തരവ് ലംഘിച്ചതിന് ബാബാ രാംദേവിനും ആചാര്യ ബാല്‍കൃഷ്ണയ്ക്കും നോട്ടീസയയ്ക്കാനും കോടതി തീരുമാനിച്ചു. ബാബ രാംദേവുമായി അടുത്ത് ബന്ധമുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുകൊണ്ടുതന്നെ പതഞ്ജലിക്കെതിരെ നിയമനടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായതുമില്ല. പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ പരസ്യങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെ രൂക്ഷമായാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. ബിപി,…
Read More » -
Kerala
കേരള യൂനിവേഴ്സിറ്റിയുടെ തിരുവനന്തപുരത്തെ ക്യാമ്ബസിനുള്ളില്‍ മനുഷ്യന്‍റെ അസ്ഥികൂടം
തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റിയുടെ തിരുവനന്തപുരത്തെ കാര്യവട്ടം ക്യാമ്ബസിനുള്ളില്‍ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. കാര്യവട്ടം ക്യാമ്ബസിന്‍റെ ബോട്ടണി ഡിപ്പാര്‍ട്ട്മെന്‍റിനോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്ബസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്. കഴക്കൂട്ടം പൊലീസും കഴക്കൂട്ടം ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. പഴയ ടാങ്കിനുള്ളില്‍ 15 അടി താഴ്ചയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഫോറന്‍സിക് വിദ്ഗധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ പരിശോധനയ്ക്കായി അസ്ഥികൂടം സ്ഥലത്തുനിന്നും മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
ഓടുന്ന വാഹനത്തിന്റെ ഷാസിയിലേക്ക് ചാടിക്കയറുന്നതിനിടെ വീണ് യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: ഓടുന്ന വാഹനത്തിന്റെ ഷാസിയിലേക്ക് ചാടി കയറുന്നതിനിടെ തെന്നിവീണ് അതേ വാഹനം കയറിയിറങ്ങി യുവാവ് മരിച്ചു. ആലക്കോട് സ്വദേശി ജോയല്‍ ജേക്കബ് ഡൊമനിക് (21) ആണ് മരിച്ചത്. ചെമ്ബേരി വിമല്‍ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ കണ്ണോത്തും ചാലിലാണ് സംഭവം. ആലക്കോട് റോസാറിയോ ട്രാവല്‍സിന് വേണ്ടി തോട്ടട വാഹന ഷോറൂമില്‍ നിന്നു പുതിയ ടൂറിസ്റ്റ് ബസിന്റെ ഷാസിയെടുത്ത് ആലക്കോടേക്ക് പോകുകയായിരുന്നു സുഹൃത്തായ ആലക്കോട് സ്വദേശിയായ ജനീഷ്. ഈ വാഹനത്തിന്റെ പിറകിലായി ബെക്കില്‍ ജോയലും സുഹൃത്തും പുതിയ വാഹനത്തിന്റെ വിഡിയോ മൊബൈലില്‍ ചിത്രീകരിച്ച് യാത്ര തുടരുകയായിരുന്നു. കണ്ണോത്തുംചാലില്‍ വാഹനത്തില്‍ ഇന്ധനം നിറച്ചശേഷം മുന്നോട്ട് നീങ്ങുന്നതിനിടയിൽ ബൈക്കിൽ നിന്നും ഇറങ്ങി ടൂറിസ്റ്റ് ബസിന്റെ ഷാസിയിലേക്ക് ചാടി കയറാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ വാഹനത്തിന്റെ അടിയില്‍പ്പെടുകയായിരുന്നു.
Read More » -
Kerala
അഞ്ചലില്‍ കുത്തേറ്റ് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു
കൊല്ലം: അഞ്ചല്‍ കുരുവിക്കോണത്ത് കഴിഞ്ഞ ദിവസമുണ്ടായ കത്തിക്കുത്തില്‍ ഗുരുതരമായി പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. നെടിയറ കോയിപ്പാട്ട് പുത്തന്‍വീട്ടില്‍ ഭാസി (60) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. കുരുവിക്കോണം സര്‍ക്കാര്‍ മദ്യവില്പനശാലയുള്‍പ്പെടുന്ന കെട്ടിടത്തിന്‍റെ സെക്യൂരിറ്റിയാണ് കൊല്ലപ്പെട്ട ഭാസി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭാസിയും കേസിലെ പ്രതിയായ ബാലചന്ദ്ര പണിക്കരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യത്തില്‍ ബാലചന്ദ്ര പണിക്കർ രാത്രിയോടെ വീണ്ടും എത്തുകയും കുരുവിക്കോണം മദ്യവില്പന ശാലയുടെ താഴെ പ്രവര്‍ത്തിക്കുന്ന സിമന്‍റ് ഗോഡൗണില്‍ ഉണ്ടായിരുന്ന ഭാസി, മകന്‍ മനോജ്, സുഹൃത്തായ വിഷ്ണു എന്നിവരെ കുത്തുകയായിരുന്നു. പിടിവലിക്കിടയില്‍ ബാലചന്ദ്ര പണിക്കര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ പോലീസ് നിരീക്ഷണത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More »