തെരുവുനായകളുടെ കൈകാലുകള്‍ കെട്ടിയ ശേഷം ശരീരം മൊത്തത്തില്‍ ടാറില്‍ മുക്കുകയായിരുന്നു.ഇക്കഴിഞ്ഞ 20നും 25നുമാണ് രണ്ടു നായ്ക്കളെ ഈവിധത്തില്‍ കണ്ടെത്തിയത്.
20ന് കൈകാലുകള്‍ കെട്ടിയശേഷം ടാറില്‍ മുക്കിയ നിലയിലാണ് ആദ്യം ഒരു നായെ നാട്ടുകാര്‍ കണ്ടത്.നായുടെ ശരീരത്തില്‍ 70 ശതമാനത്തോളം ടാറും മുറിവുകളും ഉണ്ടായിരുന്നു. ഈ നായയെ കണ്ടതിന് 200 മീറ്റര്‍ അകലെയായിട്ടാണ് 25ന് മറ്റൊരു നായെ കണ്ടത്.ഇതിന്റെയും കൈകാലുകള്‍ കെട്ടിയ നിലയിലും ടാറില്‍ മുക്കിയ ശേഷം മരത്തില്‍ കെട്ടിയിട്ട നിലയിലുമായിരുന്നു.
പ്രദേശത്ത് റോഡു പണിക്കായി ശേഖരിച്ചു വച്ചിരുന്ന ടാറിലാണ് സാമൂഹികവിരുദ്ധര്‍ നായകളെ മുക്കിയതെന്നാണ് പ്രദേശ വാസികളുടെ സംശയം.രണ്ട് നായ്ക്കള്‍ക്കും മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കിയെങ്കിലും ഇവയുടെ ശരീരത്തിലെ ടാര്‍ പൂര്‍ണമായി ഒഴിവാക്കാനായിട്ടില്ല. അണുബാധയുണ്ടാകാനുളള സാധ്യതയുള്ളതിനാല്‍ അപകടാവസ്ഥയും തരണം ചെയ്തിട്ടില്ല.
സംഭവത്തിൽ മൃഗസ്‌നേഹികൾ അയിരൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.