ജിജു സാറേ, നാളെ മെയ് 4 തിയ്യതി, കിട്ടിയതെല്ലാം തിരിച്ചു കൊടുത്ത ശീലം, അതിനു താങ്കൾ അധികാരിയായി പോയില്ലേ… കിട്ടിയതെല്ലാം ഒന്നിന് പത്തായി പത്തിന് 100 ആയി തിരിച്ചു തരാം… ഒന്നും മറന്നിട്ടില്ല സാറേ, ഒരുത്തനുമായും NO COMPROMISE…പോലീസ് ഓഫിസർക്കു നേരെ യൂത്ത് കോൺഗ്രസ് നേതാവിന്റെ ഭീഷണി

തിരുവനന്തപുരം: നാളെ നിയമസഭാ ഫലം വരാനിരിക്കെ പോലീസ് ഓഫീസർക്ക് നേരെ ഭീഷണിയുമായി യൂത്ത് കോൺഗ്രസ് നേതാവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തിരുവനന്തപുരം കണ്ടോൺമെന്റ് എസ്എച്ച്ഒ ജിജു കുമാറിനെതിരെ നേതാവ് ഭീഷണി മുഴക്കിയത്. യൂത്ത് കോൺഗ്രസ് നേതാവ് കൊല്ലായിൽ ശ്യാംലാൽ ആണ് ഫേസ്ബുക്കിലൂടെ ഭീഷണിയുമായി എത്തിയത്. മേയ് നാലാം തീയതിക്ക് ശേഷം അധികാരത്തിൽ വന്നോട്ടെ, കിട്ടിയതെല്ലാം ഒന്നിന് പത്തായി പത്തിന് നൂറായി തിരിച്ചു തരാം എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ജിജു സാറേ നാളെ മെയ് 4 തിയ്യതി
കിട്ടിയതയെല്ലാം തിരിച്ചു കൊടുത്ത ശീലം അതിനു താങ്കൾ അധികാരിയായി പോയില്ലേ… അധികാരത്തിന്റെ പേരിൽ എന്നെയും എന്റെ നേതാക്കളെയും സഹപ്രവർത്തകരെയും താൻ സെക്രട്ടറിയേറ്റ് മുന്നിലും നിയമസഭയ്ക്ക് മുന്നിലും കഴിഞ്ഞ 10 വർഷം തെരുവിൽ എത്രയോ വട്ടം മൃഗീയമായി ആക്രമിച്ചിട്ടുണ്ട്, ഞങ്ങൾക്ക് അധികാരം വന്നോട്ടെ, ആ അധികാരം ഉപയോഗിച്ചുകൊണ്ട് കിട്ടിയതെല്ലാം ഒന്നിന് പത്തായി പത്തിന് 100 ആയി തിരിച്ചു തരാം..
ഒന്നും മറന്നിട്ടില്ല സാറേ
ഒരുത്തനുമായും NO COMPROMISE






