Month: February 2024
-
India
ജാർഖണ്ഡ് ട്രെയിൻ അപകടത്തിൽ 12 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
ജാർഖണ്ഡിൽ ട്രെയിനിടിച്ച് 12 പേർ മരിച്ചു. ജംതാര ജില്ലയിലെ കൽജാരിയ എന്ന സ്ഥലത്താണ് അപകടം. ട്രെയിനിൽ തീപിടിത്തമുണ്ടായി എന്ന് കരുതി അംഗ എക്‌സ്പ്രസ് കലജാരിയ റെയിൽവേ സ്റ്റേഷന് സമീപം നിർത്തി. റെയിൽവേ ട്രാക്കിന് അരികിൽ നിന്ന് പൊടി ഉയരുന്നത് കണ്ട ലോക്കോ പൈലറ്റ് തീപിടിത്തമുണ്ടായെന്ന് കരുതിയാണ് ട്രെയിൻ നിർത്തിയത്, ഇതോടെ യാത്രക്കാർ പാളത്തിലേയ്ക്ക് എടുത്തു ചാടുകയായിരുന്നു. ഈ സമയം, രണ്ടാം പാളത്തിലൂടെ വന്ന ഝഝാ-അസൻസോൾ മെമു യാത്രക്കാരുടെ മുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബുധൻ വൈകിട്ടാണ് സംഭവം. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട് നിരവധിപേർക്കു പരുക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. റെയിൽവേ അധികൃതരും പ്രദേശവാസികളും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. സംഭവസ്ഥലത്ത് മെഡിക്കല്‍ സംഘവും ആംബുലന്‍സും എത്തിച്ചേര്‍ന്നതായി ജംതാര ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെയും മരിച്ചവരെയും കുറിച്ച് കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ഭാഗല്‍പുരിലേക്ക് പോകുകയായിരുന്ന അംഗ എക്സ്പ്രസില്‍ യാത്ര ചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ അപകടത്തെ…
Read More » -
Kerala
ഭർത്താവിന്‍റെ മദ്യപാനം, വർക്കലയിൽ കുഞ്ഞിനെയുമായി യുവതി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
വർക്കലയിൽ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. വർക്കല മേൽവട്ടൂർ മഹേഷിന്‍റെ ഭാര്യ ശരണ്യ (25), മകൻ മിഥുൻ (5) എന്നിവരാണ് മരിച്ചത്. ഭർത്താവിന്‍റെ മദ്യപാനമാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞുമായി യുവതി ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതാണ്. സംഭവത്തില്‍ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയാണ് ഇവർ മരിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവം നടന്നശേഷം ഇരുവരുടേയും മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Read More » -
Kerala
ചക്ക പറിക്കുന്നതിനിടെ പ്ലാവിൽ നിന്നും തെന്നിവീണ് യുവാവിന് ദാരുണാന്ത്യം
കണ്ണൂര്‍: പേരാവൂരില്‍ ചക്ക പറിക്കുന്നതിനിടെ തെന്നിവീണ് യുവാവിന് ദാരുണാന്ത്യം. പേരാവൂര്‍ നിടുംപുറംചാലിലെ കോടന്തൂര്‍ വിന്‍സെന്റാണ് (41) മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നിടുംപുറംചാലിലെ പരേതനായ ആന്റണിയുടെയും സാറാമ്മയുടെയും മകനാണ് വിന്‍സെന്റ്. ഭാര്യ :മിനി, മക്കള്‍ : ആകാശ്, ആഷ്‌ലിന്‍, ആദര്‍ശ്. സംസ്‌കാരം വ്യാഴാഴ്ച നിടുംപുറംചാല്‍ സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.
Read More » -
Sports
സന്തോഷ് ട്രോഫി: അരുണാചലിനെ കീഴടക്കി കേരളം (2-0) ; ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ആതിഥേയരായ അരുണാചലിനെ കീഴടക്കി ക്വാർട്ടർ ബർത്ത് ഉറപ്പിച്ച് കേരളം. ഗ്രൂപ്പ് എയില്‍ ബുധനാഴ്ച നടന്ന മേഘാലയ – ഗോവ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് കേരളം ഗ്രൂപ്പില്‍ നിന്ന് ക്വാർട്ടർ ഉറപ്പാക്കിയത്. ഗ്രൂപ്പ് എയിൽ നടന്ന ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കേരളം അരുണാചൽ പ്രദേശിനെ തോൽപ്പിച്ചിരുന്നു. 35ാം മിനിറ്റിൽ ആഷിഖും 52ാം മിനിറ്റിൽ അർജുനുമാണ് കേരളത്തിനായി ഗോളുകൾ കണ്ടെത്തിയത്. ജയത്തോടെ നാല് കളികളിൽ നിന്ന് ഏഴ് പോയന്റോടെ അസമിനെ പിന്തള്ളി കേരളം മൂന്നാം സ്ഥാനത്തെത്തി.ആദ്യത്തെ നാല് സ്ഥാനക്കാർക്കാണ് നോക്കൗട്ടിലേക്ക് പ്രവേശനം. നാല് കളികളിൽ നിന്ന് ഒമ്പത് പോയിന്റുമായി സർവീസസ് ഒന്നാമതും, ഗോവ എട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.അതേസമയം മൂന്നാം തോൽവിയോടെ അരുണാചൽ ടൂർണമെന്റിൽ നിന്നും പുറത്തായി.
Read More » -
Kerala
മലപ്പുറം താനൂരില്‍ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊന്നുകുഴിച്ചു മൂടിയ നിലയില്‍; മാതാവ് അറസ്റ്റിൽ
മലപ്പുറം: താനൂരില്‍ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊന്നുകുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. വീടിനടുത്തുള്ള പറമ്ബിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയത്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് ജുമൈലത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിയാപുരം ജില്ലയിലെ ഒട്ടുപുറത്താണ് അതിദാരുണമായ സംഭവുമുണ്ടായത്. മാതാവ് കുഞ്ഞിനെ കൊന്നതെന്നാണ് പ്രാഥമിക വിവരം. 26ാം തിയ്യതിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് യുവതി കുഞ്ഞിനെ പ്രസവിച്ചതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് വീട്ടിലെത്തിയ യുവതി കുഞ്ഞിനെ രാത്രി കൊന്ന് കുഴിച്ചുമൂടിയെന്നും അറിയിക്കുന്നു. ഭർത്താവുമായി കഴിഞ്ഞ ഒരു വർഷമായി അകന്ന് കഴിയുകയാണ് യുവതി. അതിനാല്‍ കുഞ്ഞ് പിറന്ന വിവരം പുറംലോകമറിയാതിരിക്കാനാണ് കൊന്നതെന്നാണ് വിവരം.
Read More » -
India
പുനലൂരിന് സമീപം തീവണ്ടിയപകടമൊഴിവാക്കിയ ദമ്ബതിമാര്‍ക്ക് അഞ്ച് ലക്ഷം പ്രഖ്യാപിച്ച് സ്റ്റാലിൻ
ചെന്നൈ: പുനലൂരിന് സമീപം വൻ തീവണ്ടിയപകടമൊഴിവാക്കാനായി പ്രവര്‍ത്തിച്ച ദമ്ബതിമാര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഷണ്‍മുഖം (66), ഭാര്യ അമ്മാള്‍ എന്നിവർക്കാണ് പരിതോഷികം പ്രഖ്യാപിച്ചത്.പുനലൂർ- ചെങ്കോട്ട റൂട്ടിൽ റെയില്‍പ്പാളത്തിലേക്ക് ലോറി മറിഞ്ഞ ശബ്ദംകേട്ട് ദമ്ബതിമാർ ഓടിയെത്തി അതുവഴിവന്ന തീവണ്ടിയെ ചുവപ്പ് തുണിചുറ്റിയ ടോർച്ചടിച്ച് നിർത്തിച്ചിരുന്നു. തിരുവനന്തപുരത്തുനിന്ന് തിരുനെല്‍വേലിയിലേക്ക് പ്ലൈവുഡുമായി പോയ ലോറിയാണ് റെയില്‍പ്പാളത്തിലേക്ക് മറിഞ്ഞത്. ലോറിമറിഞ്ഞ് ഡ്രൈവർ മണികണ്ഠൻ സംഭവസ്ഥലത്ത് മരിച്ചിരുന്നു. ശബ്ദം കേട്ടെത്തിയ ഷണ്‍മുഖവും ഭാര്യയും ചെങ്കോട്ടയില്‍നിന്ന് പുനലൂരിലേക്ക് പോകുന്ന തീവണ്ടിക്ക് അപായസൂചന നല്‍കി. അതുകണ്ട് ലോക്കോ പൈലറ്റിന് അപകടസ്ഥലത്തിന് 100 മീറ്റർ മുമ്ബേ തീവണ്ടി നിർത്താനായി. ഷണ്‍മുഖത്തിന്റെയും അമ്മാളിന്റെയും അവസരോചിതമായ പ്രവർത്തനത്തിലൂടെ വൻ തീവണ്ടിയപകടമാണ് ഒഴിവാക്കാനായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read More » -
Kerala
സംസ്ഥാന സര്‍ക്കാരിന് നേട്ടം; ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ട ലോകായുക്ത ബില്ലിന് അംഗീകാരം
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിന് അനുമതി നല്‍കാതെ രാഷ്ട്രപതിക്ക് വിടുകയായിരുന്നു. ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട ബില്ലിനാണിപ്പോള്‍ അനുമതി ലഭിച്ചത്. രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കിയത് ഗവര്‍ണര്‍ക്കും പ്രതിപക്ഷത്തിനും തിരിച്ചടിയായി. ലോക് പാല്‍ ബില്ലിന് സമാനമാണ് ലോകായുക്ത ബില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭവൻ ബില്ലിന് അംഗീകാരം നല്‍കിയത്. ബില്ലിന് അനുമതി ലഭിച്ചതോടെ ഗവർണറുടെ അപ്പലേറ്റ് അധികാരം ഇല്ലാതാവും. മുഖ്യമന്ത്രിക്കെതിരേ ലോകായുക്ത വിധിയുണ്ടായാല്‍ ഗവർണര്‍ക്ക് പകരം നിയമസഭയായിരിക്കും അപ്പലേറ്റ് അതോറിറ്റി. മന്ത്രിമാർക്കെതിരായ വിധികളില്‍ മുഖ്യമന്ത്രിയും എം.എല്‍.എമാർക്കെതിരായ വിധിയില്‍ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അതോറിറ്റി. ബില്ലിന് അംഗീകാരമാകുന്നതോടെ ലോകയുക്ത നിയമത്തിലെ 14ാം വകുപ്പാണ് ഇല്ലാതാകുന്നത്. രാഷ്‌ട്രപതി ഭവൻ തീരുമാനം അനുസരിച്ചു ഇനി ഗവർണർ ബില്ലില്‍ ഒപ്പിടും.
Read More » -
Kerala
കോട്ടയത്ത് വീടിന്റെ മേല്‍ക്കൂര പൊളിച്ചുകയറി മോഷണം; ദമ്ബതികള്‍ അറസ്റ്റില്‍
കോട്ടയം: വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറി വീട്ടുപകരണങ്ങളും മറ്റും മോഷണം നടത്തിയ കേസില്‍ ദമ്ബതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കാളികാവ് നമ്ബൂശ്ശേരി കോളനി ഭാഗത്ത് പാറയില്‍ വീട്ടില്‍ ജനാർദ്ദനൻ (46), ഭാര്യ നൈസി (45) എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകിട്ടോടുകൂടി കുര്യനാട് ഭാഗത്തുള്ള ആള്‍താമസം ഇല്ലാത്ത വീടിന്റെ മേല്‍ക്കൂരയിലെ ഓട് പൊളിച്ച് അകത്തുകടന്ന് വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും മറ്റും കവരുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ പിടികൂടുകയുമായിരുന്നു.
Read More » -
Kerala
ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു: സീറ്റ് വെച്ചുമാറി ഇ.ടിയും സമദാനിയും
മലപ്പുറം: മുസ്‍ലിം ലീഗിന്റെ പാർലമെന്റ് സ്ഥാനാർഥികളെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസ്സമദ് സമദാനിയുമാണ് മത്സരിക്കുക. ജൂണില്‍ ലഭിക്കുമെന്ന് ഉറപ്പ് നല്‍കപ്പെട്ട രാജ്യസഭ സീറ്റില്‍ ആരായിരിക്കും മത്സരിക്കുകയെന്ന കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
Read More » -
NEWS
റമദാൻ വ്രതം മാർച്ച് 11ന്: ഖത്തർ
ദോഹ: ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈ വർഷത്തെ റമദാൻ വ്രതം മാർച്ച് 11ന് ആരംഭിക്കാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. മാർച്ച് 10 ഞായറാഴ്ച പുതിയ മാസപ്പിറയുടെ സൂചനയായി ന്യൂമൂണ്‍ പിറക്കും. സൂര്യാസ്തമനത്തിനുശേഷം 11 മിനിറ്റു കഴിഞ്ഞായിരിക്കും ചന്ദ്രൻ മായുന്നതെന്നും അതിനാല്‍ അടുത്ത ദിവസം റമദാൻ ഒന്നായിരിക്കുമെന്നും ശൈഖ് അബ്ദുല്ല അല്‍ അൻസാരി കോംപ്ലക്സ് എക്സി. ഡയറക്ടർ എൻജിനീയർ ഫൈസല്‍ മുഹമ്മദ് അല്‍ അൻസാരി അറിയിച്ചു.
Read More »