Month: February 2024

  • LIFE

    അബുദാബിയിലെ ബാപ്സ് ഹിന്ദുക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബിജെപി നേതാവ് സുരേഷ് ഗോപി

    അബുദാബി: യ.എ.ഇയിലെ ബാപ്സ് ഹിന്ദുക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ബിജെപി തൃശൂരിന്റെ ഫേസ്ബുക്ക് പേജില്‍ എത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അബുദാബിയിലെ ബാപ്സ് ഹിന്ദുക്ഷേത്രം ഈ മാസം 14നാണ് വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത മന്ദിര്‍ എന്നാണ് ക്ഷേത്രത്തിന്റെ പൂര്‍ണനാമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്ത്. പുരോഹിതന്മാരുടെയും ക്ഷണിക്കപ്പെട്ട വിശിഷ്ഠ വ്യക്തികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. 2019ല്‍ നിര്‍മാണം ആരംഭിച്ച ബാപ്സ് ക്ഷേത്രം നിര്‍മാണം പൂര്‍ത്തിയായെങ്കിലും മിനുക്കുപണികള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയില്‍ 27 ഏക്കര്‍ സ്ഥലത്ത് പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളും കൊണ്ടാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധാനം ചെയ്യുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം.

    Read More »
  • Kerala

    പാഴ്സല്‍ വാങ്ങിയ അല്‍ഫാം കഴിച്ച് അമ്മയും മകനും ആശുപത്രിയില്‍; നാദാപുരത്ത് തട്ടുകട അടച്ചുപൂട്ടാന്‍ നിര്‍ദേശം

    കോഴിക്കോട്: തട്ടുകടയില്‍ നിന്ന് പാഴ്സല്‍ വാങ്ങി കഴിച്ച ഗൃഹനാഥയെയും മകനെയും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേലക്കാട് തട്ടുകടയില്‍നിന്ന് അല്‍ഫാമും പൊറോട്ടയുമാണ് വാങ്ങി കഴിച്ചത്. വയറുവേദന, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭക്ഷ്യ വിഷബാധയെന്ന സംശയത്തെ തുടര്‍ന്ന് തട്ടുകട അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. തട്ടുകടയില്‍ ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലം വൃത്തിഹീനമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ജെഎച്ച്ഐ ബാബു കെ, പ്രസാദ് സി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല. ഗുണനിലവാര പരിശോധന നടത്താത്ത വെള്ളമാണ് ഉപയോഗിക്കുന്നത്. കാലപ്പഴക്കം ചെന്ന പാത്രങ്ങള്‍ ഉപയോഗിച്ചാണ് ഭക്ഷണം തയാറാക്കുന്നത്.ഗുണ നിലവാരമില്ലാത്ത പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ സൂക്ഷിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തട്ടുകട അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.

    Read More »
  • Crime

    ചേര്‍ത്തല ഗുണ്ടാസംഗമത്തില്‍ അന്വേഷണം തുടങ്ങി; നേതാവിനെ സംരക്ഷിച്ച് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും

    ആലപ്പുഴ: പോലീസിനെയും സി.പി.എം. നേതൃത്വത്തെയും ഞെട്ടിച്ച് കൊലക്കേസ് പ്രതിയടക്കമുള്ള ഗുണ്ടകള്‍ ചേര്‍ത്തലയില്‍ സംഗമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സംഗമത്തിനു ചുക്കാന്‍ പിടിച്ച ഡി.വൈ.എഫ്.ഐ. ചേര്‍ത്തല ബ്ലോക്ക് കമ്മിറ്റിയംഗമുള്‍പ്പെടെ നാലു പേരെ ചേര്‍ത്തല പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി മൊഴിയെടുത്തു. സംഗമത്തില്‍ കൊലപാതക കേസുകളിലടക്കം ഉള്‍പ്പെട്ട 20- ഓളം പേര്‍ പങ്കെടുത്തിരുന്നതായാണു വിവരം. പലരും ഫോണ്‍ ഓഫ് ചെയ്ത് ഒളിവിലാണെന്നാണു പോലീസ് നല്‍കുന്ന വിവരം. ക്രമസമാധാനത്തിനു ഭീഷണിയാകുന്ന സംഗമമായിരുന്നില്ലെന്നാണു പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, ഇത്രയുംപേര്‍ ഒരിടത്ത് ഒത്തുകൂടിയതിലെ പൊരുത്തക്കേടുകള്‍ അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ പേരെ ചോദ്യംചെയ്ത് യുക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. എന്നാല്‍, സംഗമത്തിനു നേതൃത്വം നല്‍കിയ ഡി.വൈ.എഫ്.ഐ. നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണു സി.പി.എമ്മും ഡി.വൈ.എഫ്.ഐ.യും സ്വീകരിക്കുന്നത്.ഇയാള്‍ക്കു സംരക്ഷണമൊരുക്കി പാര്‍ട്ടിയിലെയും ഡി.വൈ.എഫ്.ഐ.യിലെയും വലിയൊരുവിഭാഗം രംഗത്തു വന്നിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. നേതാവ് കൂടെപഠിച്ചിരുന്ന ഒരാളെ മാത്രമാണ് ഉത്സവത്തിനു വിളിച്ചിരുന്നതെന്നും മറ്റുള്ളവര്‍ ഇയാള്‍ക്കൊപ്പമാണെത്തിയതെന്നുമാണു പാര്‍ട്ടിയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതത്രേ. പലരും കുടുംബത്തോടൊപ്പമെത്തിയതിനാല്‍ വിലക്കാനാകാത്ത…

    Read More »
  • Crime

    രണ്ടുവയസുകാരിയെ കൊണ്ടുവന്ന് കിടത്തിയതാണെന്ന് സൂചന; കണ്ടെത്തിയത് രാവിലെ മുതല്‍ അരിച്ചുപെറുക്കിയ സ്ഥലത്തുനിന്ന്

    തിരുവനന്തപുരം: റെയില്‍വേ ട്രാക്കിനടുത്ത് ആറടിയിലധികം താഴ്ചയുള്ള ഓടയില്‍ നിന്നാണ് നാടുമുഴുവന്‍ കാത്തിരുന്ന രണ്ടു വയസ്സുകാരിയെ കണ്ടെത്തിയത്. 19 മണിക്കൂറിനു ശേഷം കുഞ്ഞിനെ തിരിച്ചുകിട്ടിയതിന്റെ ആശ്വാസവാര്‍ത്ത വന്നെങ്കിലും കുട്ടിയുടെ തിരോധാനത്തില്‍ ദുരൂഹത നിലനില്‍ക്കുന്നു. കുട്ടി കിടന്നുറങ്ങിയ സ്ഥലത്തു നിന്ന് 500 മീറ്ററിലധികം മാത്രം ദൂരെയുള്ള സ്ഥലത്തു നിന്നാണു കണ്ടെത്തുന്നത്. രാവിലെ മുതല്‍ പൊലീസും നാട്ടുകാരും അരിച്ചുപെറുക്കി പരിശോധിച്ച സ്ഥലത്താണ് കുട്ടിയെ കണ്ടെത്തിയതെന്നതും ദുരൂഹതയുടെ ആഴം കൂട്ടുന്നു. പകല്‍ മുഴുവന്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് തുമ്പൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. കുഞ്ഞിനെ കാണാതായെന്നു സംശയിക്കുന്ന സമയത്ത് ഈ പ്രദേശത്തു കൂടി കടന്നുപോയ മൊബൈല്‍ ഫോണുകളുടെ 3000 സിംകാര്‍ഡുകളാണ് ലൊക്കേറ്റ് ചെയ്തത്. അത് ഓരോന്നും പരിശോധിക്കുന്ന നടപടികള്‍ ഉച്ചയോടെ തുടങ്ങിയെങ്കിലും അതില്‍നിന്ന് ഒന്നും ലഭിച്ചിട്ടില്ല. രണ്ടു ദിവസമെടുക്കും ഇതു പൂര്‍ത്തിയാകാന്‍. ഉച്ചകഴിഞ്ഞ് ഡ്രോണ്‍ ഉപയോഗിച്ച് ഈ പ്രദേശത്തെ പൊന്തക്കാടുകളും കുഴികളുമൊക്കെ കണ്ടെത്തുന്ന നടപടി തുടങ്ങി. രാവിലെ മുതല്‍ പരിശോധിച്ച സംഘത്തെ മാറ്റി തിരച്ചിലിന് പുതിയ…

    Read More »
  • Crime

    അമ്മാവനെ വെട്ടിക്കൊന്ന പ്രതി ഇന്റര്‍നെറ്റിന് അടിമ; ഫോണ്‍ വാങ്ങി വച്ചത് പ്രതികാരമായി

    ഇടുക്കി: മറയൂരിയില്‍ റിട്ട. എസ്ഐയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സഹോദരീ പുത്രന്‍ അരുണ്‍ ഇന്റര്‍നെറ്റിന് അടിമയെന്ന് പൊലീസ്. ഇന്നലെ വൈകീട്ട് മറയൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപത്തുവെച്ചായിരുന്നു കൊലപാതകം. തമിഴ്നാട് പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായി വിരമിച്ച മറയൂര്‍ സ്വദേശി പി.ലക്ഷ്മണന്‍(60) ആണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ എത്തിക്കും മുമ്പേ ലക്ഷ്മണന്‍ മരിക്കുകയായിരുന്നു. പിടിച്ചുവാങ്ങിയ മൊബൈല്‍ തിരികെ നല്‍കാത്തതിന് അമ്മാവനായ ലക്ഷ്മണനെ അരുണ്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തിന് അടിമയായിരുന്നു അരുണ്‍. മറ്റു കുടുംബ പ്രശ്നങ്ങളും കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് പറയുന്നു സംഭവത്തിനു ശേഷം ഒളിവില്‍ പോയ അരുണിനെ പൊലീസ് പിടികൂടുകയായിരുന്നു. ലക്ഷ്മണിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.    

    Read More »
  • Careers

    തൊഴിലന്വേഷകരെ കണ്ടെത്താൻ പത്തനംതിട്ടയിൽ ഭവനസന്ദർശനം

    പത്തനംതിട്ട: ജില്ലയില്‍ തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങള്‍ നല്‍കാനായി വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതിയുമായി സർക്കാർ. മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024ന്റെ തുടര്‍ച്ചയായി ജില്ലയിലെ ഡിഡബ്ല്യൂഎംഎസ് (ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് )പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ തൊഴിലന്വേഷകര്‍ക്കും വരുന്ന രണ്ടു വര്‍ഷക്കാലം കൊണ്ട് തൊഴിലുറപ്പാക്കുന്ന പരിപാടിയാണിത്.   സംസ്ഥാനസര്‍ക്കാരിന്റെ നോളേജ് ഇക്കണോമി മിഷനും ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ പരിശീലനം ലഭിച്ച വോളന്റിയര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച്‌ തൊഴിലന്വേഷകരെ ജോബ് സ്റ്റേഷനുകളില്‍ എത്തിക്കും.   കേരള നോളെജ് മിഷന്റെ ഡിഡബ്ല്യൂഎംഎസ് പ്ലാറ്റ്ഫോമിലെ മാച്ച്‌ഡ് ജോബ്സ് എന്ന പേജില്‍ ജില്ലയ്ക്കുവേണ്ടി 5700ല്‍പ്പരം വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ പ്രത്യേകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ ജില്ലയില്‍ ചുരുങ്ങിയത് 5000 തൊഴിലന്വേഷകര്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.   ജില്ലയിലെ ആദ്യജോബ് സ്റ്റേഷന്റെ ഉദ്ഘാടനം അടൂര്‍ മണ്ഡലത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ജില്ലയില്‍ മറ്റു മണ്ഡലങ്ങളിലും ജോബ്…

    Read More »
  • Sports

    ദിമിയുടെ പരിക്ക് സാരമുള്ളതല്ല, ഗോവക്ക് എതിരെ കളിക്കും

    ഇന്ത്യൻ സൂപ്പർ ലീഗില്‍ എഫ് സി ഗോവയെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വാർത്ത. അവരുടെ സ്ട്രൈക്കറായ ദിമിത്രിയോസ് ദിയമന്റകോസ് ഗോവയ്ക്ക് എതിരെ കളിക്കും.പരിക്ക് കാരണം ദിമി ചെന്നൈയിന് എതിരെ കളിച്ചിരുന്നില്ല.മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തോൽക്കുകയും ചെയ്തു. ഈ സീസണില്‍ 8 ഗോളുകളും 2 അസിസ്റ്റും ദിമി  നേടിയിട്ടുണ്ട്. ദിമി ഉണ്ടാകുമെങ്കിലും ലെസ്കോവിച്, സച്ചിൻ സുരേഷ് എന്നിവർ ഗോവയ്ക്ക് എതിരായ മത്സരത്തില്‍ ഉണ്ടാകില്ല. ഇതിനകം തന്നെ അറ്റാക്കില്‍ ലൂണയെയും പെപ്രയെയും നഷ്ടപ്പെട്ട അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. അതേസമയം ഗോവയ്ക്ക് എതിരായ മത്സരത്തില്‍ ലെസ്കോവിച് ഉണ്ടാവില്ല എന്നാണ് സൂചന.ചെന്നൈയിന് എതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ ആയിരുന്നു ലെസ്കോവിചിന് പരിക്കേറ്റത്. ലെസ്കോവിചിന് മുട്ടിന് പരിക്കേറ്റെന്നും  എന്നാല്‍ ആശങ്ക വേണ്ടെന്നുമായിരുന്നു പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞത്. ടെസ്റ്റ് റിസള്‍ട്ടുകള്‍ വന്ന ശേഷം മാത്രമെ ലെസ്കോ ഇനി എന്ന് കളിക്കും എന്ന് വ്യക്തമാവുകയുള്ളൂ. ഫെബ്രുവരി 25നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവ പോരാട്ടം നടക്കുന്നത്.

    Read More »
  • India

    ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ വീടിന് പുറത്തെ ‘ജയ് ശ്രീറാം’ പതാക അഴിച്ചുമാറ്റി കമല്‍നാഥ്

    ഭോപ്പാൽ: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹത്തിന്റെ വീടിനു പുറത്തെ ‘ജയ് ശ്രീറാം’ പതാക നീക്കം ചെയ്തു. ഡല്‍ഹിയിലെ കമല്‍നാഥിന്റെ വസതിയുടെ മേല്‍ക്കൂരയില്‍ ഇന്നലെ ‘ജയ് ശ്രീറാം’ പതാക കണ്ടതായി റിപോര്‍ട്ടുണ്ടായിരുന്നു. കമല്‍ നാഥും അദ്ദേഹത്തിന്റെ മകന്‍ നകുല്‍ നാഥും കോണ്‍ഗ്രസ് വിടുന്നതായാണ് ആഴ്ചകളായി പ്രചരിക്കുന്നത്. ഇക്കാര്യം കമല്‍നാഥോ അദ്ദേഹത്തിന്റെ മകനോ തള്ളിപ്പറഞ്ഞിട്ടില്ല. മധ്യപ്രദേശില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എംപിയായ നകുല്‍നാഥ് സാമൂഹിക മാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ ബയോയില്‍ നിന്ന് കോണ്‍ഗ്രസിന്റെ പേര് ഒഴിവാക്കുകയും ചെയ്തിരുന്നു. അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കമല്‍നാഥിനെ സന്ദര്‍ശിക്കുകയും പാര്‍ട്ടി വിടില്ലെന്ന് ഉറപ്പാക്കുകയും ചെയ്തതായും റിപോര്‍ട്ടുകളുണ്ട്. എന്നാല്‍, മകന്‍ നകുല്‍നാഥ് ബിജെപി അംഗത്വം സ്വീകരിച്ചതായി വാര്‍ത്തകളുണ്ട്.

    Read More »
  • Kerala

    60 കാരനെ കൊലപ്പെടുത്തിയ കേസില്‍ സ്ത്രീക്ക് ജീവപര്യന്തം

    ഒറ്റപ്പാലം: കൂടെ താമസിച്ചിരുന്ന 60 കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴ സ്വദേശിനിക്ക് ജീവപര്യന്തം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. പത്തനംതിട്ട വെച്ചൂച്ചിറ വാഴമുക്ക് കുമ്ബളാനിക്കല്‍ ഡൊമിനിക്ക് (കുഞ്ഞിമോൻ) കൊല്ലപ്പെട്ട കേസിലാണ് ആലപ്പുഴ വെണ്ണക്കര കൃഷ്ണവിലാസത്തില്‍ ഇന്ദിരാമ്മയെ (47) ഒറ്റപ്പാലം അഡീഷനല്‍ ജില്ല ആൻഡ് സെഷൻസ് ജഡ്ജ് സി.ജി. ഗോഷ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വർഷത്തെ കഠിനതടവ് കൂടി അനുഭവിക്കണം. 2018 നവംബർ 13 നാണ് പട്ടാമ്ബി കൊപ്പം നെടുമ്ബ്രക്കാട്ടെ റബർ എസ്റ്റേറ്റിനുള്ളില്‍ കൊലപാതകം നടന്നത്. എസ്റ്റേറ്റിലെ ടാപ്പിങ്ങ് തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട ഡൊമിനിക്കും മോളി എന്ന വ്യാജ പേരില്‍ ഒപ്പം താമസിച്ചിരുന്ന ഇന്ദിരാമ്മയും. ഇന്ദിരാമ്മയുടെ അനുജത്തിയുടെ ഭർത്താവിന്റെ സുഹൃത്തായിരുന്നു ഡൊമിനിക്ക്. അസ്വാഭാവിക മരണത്തിനാണ് കൊപ്പം പൊലീസ് ആദ്യം കേസെടുത്തിരുന്നത്. തൃശൂർ മെഡിക്കല്‍ കോളജിലെ ഫോറൻസിക് സർജൻ ഡോ. അജിത് പാലിയേക്കര നല്‍കിയ പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് കേസില്‍ വഴിത്തിരിവായത്. വിവാഹിതനായ ഡൊമിനിക് ഭാര്യയുമായും കുടുംബവുമായും പുലർത്തിയിരുന്ന അടുപ്പത്തെ തുടർന്നുള്ള…

    Read More »
  • Kerala

    കുടുംബ വഴക്കിനെ തുടർന്ന് ഭാര്യവീട് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച് യുവാവ്

    തൃശൂർ: കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യവീട് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു.പായുമ്മല്‍ സ്വദേശി ലിജോ പോള്‍ ആണ് ചാലക്കുടി തച്ചുടപറമ്ബിലെ ഭാര്യയുടെ വീട് കത്തിച്ചത്. വീട്ടില്‍ ഭാര്യാ പിതാവും മാതാവും ഉള്ള സമയത്തായിരുന്നു തീ വെച്ചത്. നിലവില്‍ ലിജോയുടെ ഭാര്യ വിദേശത്താണ് ജോലിചെയ്യുന്നത്. മാതാപിതാക്കള്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടിയതിനാല്‍ വൻ അപകടം ഒഴിവായി. ലിജോ തീ കത്തിച്ചതിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ലിജോയുടെ ഭാര്യക്ക് വിദേശത്താണ് ജോലി. ഇവര്‍ തമ്മില്‍ ദാമ്ബത്യ പ്രശ്നങ്ങളുണ്ടെന്നാണ് പ്രാഥമിക നിഗമനം. ദമ്ബതികളുടെ മക്കള്‍ രണ്ട് പേരും ലിജോയ്‌ക്ക് ഒപ്പമാണ് താമസം. ഇന്നലെ വൈകിട്ട് സ്കൂട്ടറില്‍ ഭാര്യ വീട്ടിലെത്തിയ ലിജോ വീടിന് തീയിടുകയായിരുന്നു എന്നാണ് മാതാപിതാക്കള്‍ നല്‍കിയ മൊഴി.ചാലക്കുടിയില്‍ ഫോട്ടോഗ്രാഫറാണ് ലിജോ.

    Read More »
Back to top button
error: