KeralaNEWS

ഏഴംകുളം ക്ഷേത്രത്തിലെ തൂക്കുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: ഏഴംകുളം ക്ഷേത്രത്തിലെ തൂക്കുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.ഏഴംകുളം തേപ്പുപാറ കണിയാകുഴി മേലേതില്‍ വീട്ടില്‍ മണിക്കുട്ടനെ ( 50) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാലമുക്ക് തേപ്പുപാറ റോഡില്‍  കലുങ്കില്‍ നിന്ന് താഴേക്ക് വീണ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.ഇയാള്‍ ശനിയാഴ്ച ഏഴംകുളം ദേവീ ക്ഷേത്രത്തിലെ തൂക്കം വഴിപാടില്‍ തൂക്കക്കാരനായി ഉണ്ടായിരുന്നു.തൂക്കത്തിനിടയൽ ഒരു കുട്ടി താഴെവീഴുകയും കൈയ്യൊടിയുകയും ചെയ്തിരുന്നു.സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസുമെടുത്തിരുന്നു.

Signature-ad

ഞായറാഴ്ചയും ഇയാൾ തൂക്കക്കാരനായി ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ഇതിനുശേഷം ഇവിടെ നിന്നും പോയ മണിക്കുട്ടനെ കലുങ്ങിന് സമീപം കണ്ടതായി നാട്ടുകാർ പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Back to top button
error: