ലഡാക്ക്: കാർഗലിനടുത്തുള്ള ലഡാക്ക് മേഖലയില്‍ ഭൂചലനം. നാഷണല്‍ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം, റിക്ടർ സ്കെയിലില്‍ 5.2 തീവ്രതയുള്ള ഭൂചനമാണ് ഉണ്ടായിരിക്കുന്നത്.
ഇന്നലെ രാത്രിയോടെയാണ് ലഡാക്ക് മേഖലയില്‍ ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏകദേശം 10 കിലോമീറ്ററോളം ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.