Month: February 2024

  • Kerala

    വിദ്യാർത്ഥി സംഘർഷം; കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു

    തൃശൂര്‍: കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ക്യാമ്ബസിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് തീരുമാനം. കോളജില്‍ നടത്തുന്ന നാടക റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്ബ് നടന്ന തര്‍ക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. അടിപിടിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയില്‍ ചികിത്സ തേടി. പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ പി.ടി.എ. യോഗം ചേര്‍ന്നെങ്കിലും തര്‍ക്കം പരിഹരിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് കോളജ് താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചത്.  കഴിഞ്ഞ ദിവസം എറണാകുളം മഹാരാജ് കോളേജും സംഘർഷത്തെ തുടർന്ന് അനിശ്ചിത കാലത്തേക്ക് അടച്ചിരുന്നു.

    Read More »
  • Crime

    17 വയസ്സുകാരി ചാലിയാറില്‍ മുങ്ങിമരിച്ച സംഭവം; പീഡനവീരനായ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍

    മലപ്പുറം: എടവണ്ണപ്പാറയില്‍ 17 വയസുകാരിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകന്‍ സിദ്ധീഖ് അലി അറസ്റ്റിലായി. പെണ്‍കുട്ടിയെ കരാട്ടെ മാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയെന്ന് കുടുംബത്തിന്റെ പരാതിയിലാണ് പ്രതിയെ വാഴക്കാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് കേസുമായി ബന്ധപ്പെട്ട് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കരാട്ടെ അധ്യാപകന്‍ സിദ്ദീഖലി നേരത്തെയും മറ്റൊരു പോക്‌സോ കേസില്‍ റിമാന്‍ഡിലായിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം 100 മീറ്റര്‍ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ വെള്ളത്തില്‍ മുങ്ങികിടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്. ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ വയക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ഥിനിയുടെ മരണത്തില്‍…

    Read More »
  • Kerala

    ആറ്റുകാല്‍ പൊങ്കാല ; ഐശ്വര്യപ്രദമായ ഉത്സവകാലം ആശംസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

    തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ ഒരുക്കങ്ങള്‍ തൃപ്തികരമാണെണെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ആറ്റുകാലില്‍ വെച്ചാണ് യോഗം ചേര്‍ന്നത്. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.എല്ലാവരും ഭംഗിയായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. ഐശ്വര്യപ്രദമായ ഉത്സവകാലം ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകള്‍ നടത്തിയ തയ്യാറെടുപ്പുകള്‍ അതത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു.

    Read More »
  • Kerala

    കെ.എസ്.ആര്‍.ടി.സി. ബസില്‍ സ്‌കൂട്ടര്‍ ഇടിച്ച്‌ പ്ലസ് ടു വിദ്യാര്‍ഥികള്‍ മരിച്ചു

    കൊല്ലം: കെ.എസ്.ആർ.ടി.സി. ബസില്‍ സ്കൂട്ടർ ഇടിച്ച്‌ വിദ്യാർഥികള്‍ മരിച്ചു. കൊല്ലം കൈക്കുളങ്ങര രാമേശ്വരം നഗർ 129, അപ്പൂസ് ഡെയിലില്‍ സജി വർഗീസിന്റെയും ബെറ്റ്സിയുടേയും മകൻ ആള്‍സണ്‍ എസ്.വർഗീസ്(17), ചിന്നക്കട ബംഗ്ലാവ് പുരയിടം ഷീജ ഡെയിലില്‍ സേവ്യറിന്റെയും ഷീജയുടേയും മകൻ അലൻ സേവ്യർ(17) എന്നിവരാണ് മരിച്ചത്. ഇരുവരും ക്രിസ്തുരാജ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു (സയൻസ്) വിദ്യാർഥികളാണ്. ബുധനാഴ്ച വൈകിട്ട് 3.30-ന് ശങ്കേഴ്സ് ജങ്ഷനില്‍നിന്ന് ആശ്രാമത്തേക്ക് വരുമ്ബോള്‍ കുറവൻപാലത്തിന് സമീപമായിരുന്നു അപകടം. കൊല്ലത്തുനിന്ന് തെങ്കാശിയിലേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചർ ബസില്‍ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഹയർസെക്കൻഡറി മോഡല്‍ പരീക്ഷ കഴിഞ്ഞ് സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടം.

    Read More »
  • Kerala

    സംസ്ഥാനത്ത് ചൂട് കുറയും; അടുത്ത ആഴ്ച്ചയോടെ വേനല്‍മഴ

    കൊച്ചി: സംസ്‌ഥാനത്ത്‌ കൊടുംചൂടിന്‌  ശമനം വന്നേക്കും. നിലവിലുള്ള താപനില അടുത്തദിവസങ്ങളില്‍ അല്‍പം കുറയുമെന്ന്‌ കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണകേന്ദ്രം ഡയറക്‌ടര്‍ ഡോ.എസ്‌. അഭിലാഷ്‌ പറഞ്ഞു. കാറ്റിന്റെ ദിശയിലുണ്ടായ വ്യതിയാനമാണ്‌ ചൂട്‌ കുറയ്‌ക്കുന്നത്‌. അറബിക്കടല്‍ തണുക്കുന്നതും വരണ്ട വടക്കന്‍ കാറ്റിന്റെ വരവ്‌ കുറഞ്ഞതും അനുകൂല ഘടകങ്ങളാണ്‌.അടുത്ത ആഴ്ച്ചയോടെ സംസ്ഥാനത്ത്‌  വേനല്‍ മഴ ലഭിച്ചു തുടങ്ങും. എന്നാൽ മാര്‍ച്ച്‌ പാതിയോടെ കടുത്ത വേനല്‍ച്ചൂടിലേക്ക്‌ കേരളം കടക്കും.അതേസമയം മാര്‍ച്ചില്‍ വേനല്‍മഴ മികച്ച തോതില്‍ ലഭിച്ചാല്‍ വരള്‍ച്ചാഭീഷണി അകലും. ശരാശരി 34 മുതല്‍ 35 വരെ ഡിഗ്രി സെല്‍ഷ്യസാണ്‌ കേരളത്തില്‍ ഇപ്പോള്‍ താപനില. ചിലയിടങ്ങളില്‍ 36 മുതല്‍ 39 വരെ കടന്നിരുന്നു.

    Read More »
  • Kerala

    കാസർകോട് വന്ദേഭാരത് എക്സ്പ്രസ് മംഗലാപുരം വരെ നീട്ടി

    തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന്റെ സർവീസ് മംഗലാപുരം വരെ നീട്ടി. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍കോടേയ്ക്ക് പോകുന്ന(ട്രെയിന്‍ നമ്ബര്‍ 20632/20631) വന്ദേഭാരത് എക്‌സ്പ്രസിന്റെ സർവീസാണ് മംഗലാപുരം വരെ നീട്ടിയത്. രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12. 40ന് മംഗലാപുരത്തെത്തും.

    Read More »
  • Social Media

    പോലീസിന്റെ സഹായം ആവശ്യമായ ഘട്ടത്തിലാണോ നിങ്ങൾ ? മടിക്കേണ്ട112 എന്ന നമ്പറിൽ വിളിച്ചോളൂ 

    യാത്രയ്ക്കിടെ നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടോ? അതോ മറ്റെന്തെങ്കിലും രീതിയിൽ പോലീസിന്റെ സഹായം ആവശ്യമായ ഘട്ടത്തിലാണോ നിങ്ങൾ ? ഒട്ടും മടിക്കേണ്ട… കേരളത്തിൽ എവിടെ നിന്നും പോലീസ് സഹായത്തിനായി 112 എന്ന നമ്പറിൽ ബന്ധപ്പെടാം. #KeralaPolice

    Read More »
  • Kerala

    കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്ബതികള്‍ മരിച്ചു

    കോട്ടയം: പാലയില്‍ കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികരായ വലവൂര്‍ സ്വദേശി പാറയില്‍ രാജന്‍ (54) ഭാര്യ (52) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ പാലാ-വലവൂര്‍ റൂട്ടില്‍ പേണ്ടാനം വയല്‍ ജംങ്ഷനിലാണ് അപകടമുണ്ടായത്. രാജനും ഭാര്യ സീതയും പേണ്ടാനം വയല്‍ ടൗണിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ച്‌ തിരിച്ചിറങ്ങി വലവൂര്‍ ഭാഗത്തേക്ക് പോകുന്നതിനായി ബൈക്ക് തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തൃശൂരില്‍ നിന്നും വരികയായിരുന്ന ബസ്  ഇടിച്ച സ്ഥലത്ത് നിന്നും 15 മീറ്ററോളം മുമ്ബോട്ട് നീങ്ങിയാണ് നിന്നത്. ബൈക്ക് പൂര്‍ണമായും ബസിന്റെ മുന്‍ഭാഗത്തെ ടയറിനടിയില്‍ കയറിയ നിലയിലായിരുന്നു. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

    Read More »
  • Health

    ഗ്യാസ് ട്രബിളിന് അടുക്കളയിലെ മരുന്നുകൾ

    അയമോദകം: അയമോദകത്തിൽ അടങ്ങിയിട്ടുളള തൈമോൾ ദഹനത്തെ സഹായിക്കുന്നു. അയമോദകമിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗ്യാസ് കുറയ്ക്കാൻ സഹായിക്കും. ജീരകം; ജീരകത്തിലെ എസൻഷ്യൽ ഓയിലുകൾ ഉമിനീർ കുടുതലായി ഉത്പാദിപ്പിക്കാൻ സഹായിക്കും. ഇത് ദഹനം സുഗമമാക്കു കയും ഗ്യാസ് അമിതമാവാതെ സഹായിക്കുകയും ചെയ്യും. കായം: കായം കുടലിലെ ഗ്യാസ് ഉണ്ടാക്കുന്ന ബാക്ടീരിയ വളർച്ച തടയുന്നു. ഇളം ചൂട് വെള്ളത്തിൽ കായം ചേർത്ത് കഴിക്കുന്നത് ഗ്യാസ് കുറയ്ക്കും. ഇഞ്ചി: ഇഞ്ചിയും ഗ്യാസിനുള്ള പ്രകൃതിദത്ത മരുന്നാണ്. ഭക്ഷണശേഷം ഇഞ്ചി കഴിക്കുന്നതും ഇഞ്ചിച്ചായ കുടിക്കുന്നതും നല്ലതാണ്. ഗ്യാസ്ട്രബിളിന് പരിഹാരമുണ്ട് ഏറ്റവും പ്രധാനം ഗ്യാസ് ഉണ്ടാവുന്ന ഭക്ഷണങ്ങളെ കുറിച്ചുള്ള അവബോധം തന്നെയാണ്. ഇത്തരം ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കുക. ഭക്ഷണം കുറേശ്ശേ ഇടയ്ക്കിടക്കായി കഴിക്കുക. (4-6 പ്രാവശ്യം) സന്തോഷകരമായ അന്തരീക്ഷത്തിൽ നന്നായി ചവച്ചരച്ച് സാവധാനത്തിൽ മാത്രം ഭക്ഷണം കഴിക്കുക. ധ്യതിയിൽ ഭക്ഷണം വിഴുങ്ങുമ്പോൾ ധാരാളം വായുവും അകത്തെത്തും. മിതഭക്ഷണം ശീലമാക്കുക. സമയത്ത് ഭക്ഷണം കഴിക്കുക. പുകവലി ഒഴിവാക്കുക. പുക വലിക്കുമ്പോൾ കൂടുതൽ വായു…

    Read More »
  • Health

    ചൂട് കുറയ്ക്കാൻ ക്യാരറ്റ് ജ്യൂസ്; ചർമ്മത്തിനും കണ്ണിനും നല്ലത് 

    ചർമ്മത്തിനും കാഴ്ചക്കും  ക്യാരറ്റ് ജ്യൂസ്  നല്ലതാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാനും കാൻസർ സാധ്യത കുറയ്ക്കാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും. വളരെ ചിലവ് കുറഞ്ഞ രീതിയിൽ തന്നെ ക്യാരറ്റ് ജ്യൂസ് തയ്യാറാക്കാവുന്നതേയുള്ളൂ.ഇതാ ഒരു കിടിലൻ ക്യാരറ്റ് ജ്യൂസ് തയ്യാറാക്കുന്ന വിധം. ആദ്യമായി മീഡിയം വലിപ്പമുള്ള ഒന്നോരണ്ടോ ക്യാരറ്റ് തൊലിയെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത ശേഷം  ഒരു മിക്സിയുടെ ജാറിലേക്കിട്ട് അതിലേക്ക് കാല്‍ കപ്പ് പാലും രണ്ട് ടേബിള്‍ സ്പൂണ്‍ കണ്ടൻസ്ഡ് മില്‍ക്കും അല്ലെങ്കില്‍ ഒന്നര ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും കൂടെ ചേർത്ത് നല്ല പേസ്റ്റ് രൂപത്തില്‍ അടിച്ചെടുക്കാം. അടുത്തതായി ഒരു ബൗളിലേക്ക് ഒന്നര ടേബിള്‍സ്പൂണ്‍ കസ്റ്റാർഡ് പൗഡർ കാല്‍ കപ്പ് പാലും കൂടെ ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയില്‍ നല്ലപോലെ മിക്സ് ചെയ്തെടുക്കാം. അടുത്തതായി ഒരു പാനിലേക്ക് മൂന്നര കപ്പ് പാല്‍ ചേർത്ത് അടുപ്പില്‍ വെച്ച്‌ ഇളക്കി ഒന്ന് ചൂടായി വരുമ്ബോള്‍ ഇതിലേക്ക് അര കപ്പ് പഞ്ചസാരയും കൂടെ നേരത്തെ തയ്യാറാക്കിയ…

    Read More »
Back to top button
error: