Month: February 2024
-
Kerala
‘ഭാരത് അരി’ക്ക് വന്‍ ഡിമാന്റ്; 100 ക്വിന്റല്‍ വിറ്റത് ഒന്നര മണിക്കൂറിനുള്ളില്‍
ആലപ്പുഴ/കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരി വാങ്ങാന്‍ തിരക്കോട് തിരക്ക്. ആലപ്പുഴ ജില്ലയില്‍ മാരന്‍കുളങ്ങര ക്ഷേത്രത്തിന് സമീപത്ത് ചൊവ്വാഴ്ചയാണ് അരി വിതരണം ചെയ്തത്. തിരക്ക് കൂടിയതിനാല്‍ ടോക്കണ്‍ അടിസ്ഥാനത്തിലാണ് വിറ്റത്. 1000 പേര്‍ക്കാണ് ഇന്നലെ മാത്രം 10 കിലോഗ്രാം അരി വിറ്റത്. എന്നാല്‍, കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്ന് ദേശീയ പാതയോരത്ത് അരി വിതരണം തുടങ്ങി രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ 10,000 കിലോ ഭാരത് അരി വിറ്റുപോയി. ബിജെപി അഴീക്കോട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിലാണ് ഭാരത് അരി വിറ്റത്. കഴിഞ്ഞദിവസം കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയില്‍ 100 ക്വിന്റല്‍ അരി ഒന്നര മണിക്കൂറിനുള്ളില്‍ വിറ്റുപോയി. 10 കിലോഗ്രാമിന്റെ ബാഗിന് 290 രൂപയാണ് വില. ആയിരത്തോളം പേരാണ് അരി വാങ്ങിയത്. ബി.ജെ.പി. പ്രാദേശിക പ്രവര്‍ത്തകരാണ് വില്‍പന നടത്തുന്നത്. അരി പരിശോധിച്ചു നോക്കുന്നതിനായി അരിയുടെ സാമ്പിളുകളും പ്രദര്‍ശനത്തിനായി വെച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് ഭാരത് അരി വിതരണം ചെയ്യും. റേഷന്‍ കാര്‍ഡോ മറ്റുമൊന്നും വേണ്ടാത്തതിനാല്‍ വഴിപോക്കരും…
Read More » -
NEWS
പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യം തള്ളി; ഹര്‍ജിക്കാരന് 5 ലക്ഷം രൂപ പിഴ
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഈ മാസം 8നു നടന്ന തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നതിനാല്‍ റദ്ദ് ചെയ്ത് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതിയില്‍ ഹാജരാകാതിരുന്നതിന് ഹര്‍ജിക്കാരന്‍ റിട്ട. ബ്രിഗേഡിയര്‍ അലി ഖാന് 5 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. അതിനിടെ, ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (പിപിപി) പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസും (പിഎംഎല്‍എന്‍) കഴിഞ്ഞദിവസം ധാരണയായി. പിഎംഎല്‍എന്‍ പ്രസിഡന്റ് ഷഹബാസ് ഷെരീഫ് (72) വീണ്ടും പ്രധാനമന്ത്രിയാകുമെന്നു പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് 16 മാസം ഷഹബാസ് പ്രധാനമന്ത്രി ആയിരുന്നു. പിപിപി കോ ചെയര്‍മാന്‍ ആസിഫ് അലി സര്‍ദാരി പ്രസിഡന്റാവും. 17 അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്‌മെന്റ് (പാക്കിസ്ഥാന്‍) സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്‌തെക്വാമി പാക്കിസ്ഥാന്‍ പാര്‍ട്ടി, പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് ക്വായിദ് എന്നീ പാര്‍ട്ടികളും സര്‍ക്കാരില്‍ ചേരും.
Read More » -
Kerala
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. മെമ്മറി കാര്‍ഡ് ചോര്‍ന്നതിലെ അന്വേഷണ റിപ്പോര്‍ട്ട് നടിക്ക് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് കെ ബാബുവാണ് നിര്‍ണായക നിര്‍ദ്ദേശം നല്‍കിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് ജഡ്ജിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ട് ലഭിക്കാത്തത് ചോദ്യം ചെയ്ത് നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ ദിലീപ് എതിര്‍ത്തിരുന്നു. നടിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കരുതെന്നും തനിക്ക് പകര്‍പ്പ് നല്‍കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം.
Read More » -
Local
കെ.എം. മാണിയുടെ കല്ലറയ്ക്കരികില്‍ കര്‍ഷക ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുത്ത് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കോട്ടയം: മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് കെഎം മാണി സാറിന്റെ കല്ലറയില്‍ പുഷ്പചക്രം അര്‍പ്പിച്ച് അനുഗ്രഹം തേടി. കര്‍ഷക നേതാവ് കെഎം മാണി സാറിന്റെ കല്ലറയ്ക്കരികില്‍ കര്‍ഷക ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുത്ത് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വക്കേറ്റ് കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മാണി സാറിന്റെ അനുഗ്രഹം തേടി കല്ലറയില്‍ പുഷ്പചക്രം അര്‍പ്പിക്കാനെത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ കര്‍ഷകസംരക്ഷണ പ്രതിജ്ഞ എടുത്തത്. കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വക്കറ്റ് മോന്‍സ് ജോസഫ് എംഎല്‍എ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കാര്‍ഷിക വിളകളുടെ വില തകര്‍ച്ച, വന്യജീവി ആക്രമണം, തുടങ്ങിയ പ്രതിസന്ധികളില്‍ ജീവിതം വഴിമുട്ടിയ കര്‍ഷകര്‍ക്ക് പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കര്‍ഷക ആത്മഹത്യകള്‍ രാജ്യത്തും സംസ്ഥാനത്തും തുടര്‍ക്കഥയാകുമ്പോള്‍ അധികാര കേന്ദ്രങ്ങള്‍ നോക്കുകുത്തികളാകുന്നതിനെതിരെ പ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തി. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ക്ക് കേരളാ കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു. പാലായിലെ മുന്‍കാല പ്രമുഖ കോണ്‍ഗ്രസ്…
Read More » -
Local
കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം 26 ന്
കോട്ടയം: പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂര്‍ റെയില്‍വേ മേല്‍പ്പാലങ്ങളുടെ തറക്കല്ലിടീല്‍ ഫെബ്രുവരി 26 ന് പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് തോമസ് ചാഴികാടന്‍ എംപി അറിയിച്ചു. ഇതോടൊപ്പം കോട്ടയം മുട്ടമ്പലം റെയില്‍വേ അടിപ്പാത നാടിന് സമര്‍പ്പിക്കുമെന്നും എം.പി.അറിയിച്ചു. കുരീക്കാട് മേല്‍പ്പാലം 36.89 കോടിയും കടുത്തുരുത്തി മേല്‍പ്പാലം 19.33 കോടിയും കുറുപ്പന്തറ മേല്‍പ്പാലം 30.56 കോടിയും ചെലവാക്കി റെയില്‍വേയും കേരളാ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷനും (RBDCK), 5 കോടി രൂപ ചെലവഴിച്ചു ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതടക്കം റെയില്‍വേയും കെ-റെയില്‍ കോര്‍പ്പറേഷനും (K-Rail Corporation) ചേര്‍ന്ന് സംയുക്തമായാണ് നിര്‍മ്മിച്ചതെന്നും ചാഴികാടന്‍ പറഞ്ഞു. കോട്ടയം – മുട്ടമ്പലം റെയില്‍വേ അടിപ്പാത, പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നിര്‍മ്മിച്ചതാണെന്നും എം.പി. അറിയിച്ചു. 13.55 കോടി മുടക്കി നിര്‍മിക്കുന്ന കാരിത്താസ് മേല്‍പ്പാലക്കിന്റെയും 24.98 കോടി ചെലവില്‍ നിര്‍മിക്കുന്ന മുളന്തുരുത്തി മേല്‍പ്പാലത്തിന്റെയും നിര്‍മാണം പുരോഗമിക്കുകയാണ്. റെയില്‍വേയും കേരളാ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷനും (RBDCK)…
Read More » -
Crime
വനിതാ ഡോക്ടര്‍ക്ക് മുന്നില്‍ ഓണ്‍ലൈന്‍ ചികിത്സക്കിടെ സ്വയംഭോഗം; പിജി വിദ്യാര്‍ത്ഥിയായ പ്രതിയെ 1 മാസമായിട്ടും പിടികൂടിയില്ല
തിരുവനന്തപുരം: ഓണ്‍ലൈന്‍ ചികിത്സക്കിടെ വനിതാ ഡോക്ടര്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച ആള്‍ക്കെതിരെ നടപടി എടുക്കാതെ പൊലീസ്. ഒരു മാസം മുമ്പാണ് ഇ സഞ്ജീവനി പോര്‍ട്ടല്‍ വഴി പരിശോധന നടത്തവെ ഡോക്ടര്‍ക്ക് നേരെ അതിക്രമം ഉണ്ടായത്. ഡോക്ടറുടെ പരാതിയില്‍ 10 ദിവസത്തിന് ശേഷമാണ് തമ്പാനൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ പറ്റി വ്യക്തമായ വിവരമുണ്ടായിട്ടും പൊലീസ് അലംഭാവം കാണിക്കുകയാണെന്ന് ഡോക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ”ജനുവരി 25ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു. 11.53നാണ് കോള്‍ വന്നത്. 25 വയസ്സ് തോന്നിക്കുന്ന പയ്യനാ. രാഹുല്‍ കുമാര്‍, ഭോപ്പാല്‍, മധ്യപ്രദേശ് എന്നായിരുന്നു അഡ്രസ് കാണിച്ചത്. ആദ്യം ഓഡിയോ വീഡിയോ ഇല്ലായിരുന്നു. പിന്നീട് മുഖം വ്യക്തമായി കണ്ടു. എന്താണ് അസുഖമെന്ന് ഞാന്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും മറുപടിയില്ലായിരുന്നു. ചാറ്റ് ബോക്‌സില്‍ ‘എനിക്ക് നിങ്ങളെ കാണാന്‍ കഴിയുന്നില്ലെ’ന്ന മെസേജ് വന്നു. ഇതു പറഞ്ഞു തീര്‍ന്ന ഉടനെ ഇയാള്‍ ക്യാമറ താഴ്ത്തി സ്വയംഭോഗം തുടങ്ങി. അടുത്ത ദിവസം തന്നെ പരാതി നല്‍കി.…
Read More » -
India
ബിജെപി സ്ഥാനാര്‍ഥിയാകാന്‍ യുവരാജ് സിങ്? ഗുര്‍ദാസ്പുരില്‍നിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍നിന്ന് താരം ജനവിധി തേടുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ, റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി യുവരാജ് സിംഗ് കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ മുന്നോടിയായെന്നാണ് സൂചന. നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ് ഗുര്‍ദാസ്പൂര്‍. നടന്‍ സണ്ണി ഡിയോളാണ് ഗുര്‍ദാസ്പുരില്‍നിന്നുള്ള ലോക്‌സഭാംഗം. സണ്ണി ഡിയോളിന്റെ പ്രവര്‍ത്തനത്തില്‍ വോട്ടര്‍മാര്‍ അതൃപ്തിയിലാണെന്ന വിലയിരുത്തലിലാണ് ബിജെപി പുതുമുഖത്തെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ബോളിവുഡ് നടന്‍ വിനോദ് ഖന്നയുും മുമ്പ് പാര്‍ലമെന്റില്‍ ഗുരുജാസ്പൂരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസിലേക്കു പോയ മുന്‍ ഇന്ത്യന്‍ താരം നവ്‌ജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്ക് തിരഞ്ഞെടുപ്പിനു മുന്‍പ് മടങ്ങിയെത്തുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. സിദ്ദു ബിജെപിയിലേക്കു തിരിച്ചെത്തിയാല്‍ അമൃത്‌സറില്‍നിന്നു മത്സരിക്കാനാണു സാധ്യത. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിംഗാണ് 2007ലെ ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പ് ജയത്തിലും 2011ലെ ഏകദിന…
Read More » -
Kerala
എംഡിഎംഎ കടത്ത്; തൃശൂരില്‍ യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍
തൃശൂർ: എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. ചൊവ്വൂരിന് സമീപം ഇന്ന് വൈകിട്ടോടെയാണ് ഇരുവരും പിടിയിലായത്. പെരിഞ്ഞനം സ്വദേശി ഷിവാസ്, പാലക്കാട് നെന്മാറ സ്വദേശി ബ്രിജിത എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 20 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. രണ്ട് പാക്കറ്റുക്കളിലാക്കി കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് പിടികൂടിയത്. പ്രതികള്‍ക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടം പരിശോധിക്കുമെന്നും സംഘത്തിലെ മറ്റ് കണ്ണികളെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Read More » -
Crime
കുറവിലങ്ങാട്ട്് തര്‍ക്കം തീര്‍ക്കാനെത്തിയ എസ്‌ഐയുടെ ചെവിക്കല്ലടിച്ചു തകര്‍ത്തു; മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോട്ടയം: കുറവിലങ്ങാട് പ്രശ്നപരിഹാരത്തിനെത്തിയ എസ്ഐക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കുറവിലങ്ങാട് എസ്ഐ കെ വി സന്തോഷ് കുമാറിനാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. സംഭവത്തില്‍ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അനന്തു തങ്കച്ചന്‍, അനന്തു ഷാജി, ആദര്‍ശ് എന്നിവരാണ് അറസ്റ്റിലായത്. പാലാ വള്ളിച്ചിറ സ്വദേശികളാണ് ഇവര്‍. മര്‍ദ്ദനത്തില്‍ എസ്ഐയുടെ ചെവിക്ക് സാരമായ പരിക്കേറ്റു. ചെവിയുടെ ഡയഫ്രത്തിന് പൊട്ടലേറ്റു. ഉഴവൂര്‍ ടൗണില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഓട്ടോറിക്ഷക്കാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തുന്നത്. ഇതിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചത്.
Read More » -
Kerala
‘കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്’; കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ഷാജി
മലപ്പുറം: ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സി.പി.എം. പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. ടി.പി. കൊലപാതകക്കേസില്‍ നേതാക്കളിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണിയായിരുന്നു കുഞ്ഞനന്തന്‍. കുഞ്ഞനന്തന്‍ മരിച്ചത് ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണെന്നും കെ.എം. ഷാജി പറഞ്ഞു. ”കണ്ണൂരിലെ എല്ലാ രാഷ്ട്രീയക്കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഫസലിനെ കൊന്ന മൂന്നുപേര്‍ മൃഗീയമായി കൊല്ലപ്പെട്ടതാണ്. കുറച്ചാളുകളെ കൊല്ലാന്‍ വിടും. അവര്‍ കൊന്നുകഴിഞ്ഞ് വരും. കുറച്ചുകഴിഞ്ഞ് ഇവരില്‍നിന്ന് രഹസ്യം ചോര്‍ന്നേക്കുമെന്ന ഭയംവരുമ്പോള്‍ കൊന്നവരെ കൊല്ലും”, ഷാജി ആരോപിച്ചു. ഫസല്‍ കൊലപാതകക്കേസിലെ മൂന്നുപേരെ കൊന്നത് സി.പി.എമ്മാണ്. ഷുക്കൂറിന്റെ കൊലപാതകക്കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു. മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി നടത്തിയ പഞ്ചദിന ജനകീയ പ്രതികരണയാത്രയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.എം. ഷാജി. ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകക്കേസില്‍ 13-ാം പ്രതിയായിരുന്നു പി.കെ. കുഞ്ഞനന്തന്‍. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ…
Read More »