HealthLIFE

ഗ്യാസ് ട്രബിളിന് അടുക്കളയിലെ മരുന്നുകൾ

അയമോദകം: അയമോദകത്തിൽ അടങ്ങിയിട്ടുളള തൈമോൾ ദഹനത്തെ സഹായിക്കുന്നു. അയമോദകമിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗ്യാസ് കുറയ്ക്കാൻ സഹായിക്കും.

ജീരകം; ജീരകത്തിലെ എസൻഷ്യൽ ഓയിലുകൾ ഉമിനീർ കുടുതലായി ഉത്പാദിപ്പിക്കാൻ സഹായിക്കും. ഇത് ദഹനം സുഗമമാക്കു കയും ഗ്യാസ് അമിതമാവാതെ സഹായിക്കുകയും ചെയ്യും.

കായം: കായം കുടലിലെ ഗ്യാസ് ഉണ്ടാക്കുന്ന ബാക്ടീരിയ വളർച്ച തടയുന്നു. ഇളം ചൂട് വെള്ളത്തിൽ കായം ചേർത്ത് കഴിക്കുന്നത് ഗ്യാസ് കുറയ്ക്കും.

ഇഞ്ചി: ഇഞ്ചിയും ഗ്യാസിനുള്ള പ്രകൃതിദത്ത മരുന്നാണ്. ഭക്ഷണശേഷം ഇഞ്ചി കഴിക്കുന്നതും ഇഞ്ചിച്ചായ കുടിക്കുന്നതും
നല്ലതാണ്.

ഗ്യാസ്ട്രബിളിന് പരിഹാരമുണ്ട്

  • ഏറ്റവും പ്രധാനം ഗ്യാസ് ഉണ്ടാവുന്ന ഭക്ഷണങ്ങളെ കുറിച്ചുള്ള അവബോധം തന്നെയാണ്. ഇത്തരം ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കുക.
  • ഭക്ഷണം കുറേശ്ശേ ഇടയ്ക്കിടക്കായി കഴിക്കുക. (4-6 പ്രാവശ്യം)
  • സന്തോഷകരമായ അന്തരീക്ഷത്തിൽ നന്നായി ചവച്ചരച്ച് സാവധാനത്തിൽ മാത്രം ഭക്ഷണം കഴിക്കുക. ധ്യതിയിൽ ഭക്ഷണം വിഴുങ്ങുമ്പോൾ ധാരാളം വായുവും അകത്തെത്തും.
  • മിതഭക്ഷണം ശീലമാക്കുക.
  • സമയത്ത് ഭക്ഷണം കഴിക്കുക.
  • പുകവലി ഒഴിവാക്കുക. പുക വലിക്കുമ്പോൾ കൂടുതൽ വായു അകത്തേക്ക് എത്തും. പുകവലി ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും.
  • കൃത്യമായ വ്യായാമം ദഹനത്തെ മെച്ചപ്പെടുത്തും.ഇതുവഴി ഗ്യാസ് നിറയുന്നതും ഒഴിവാക്കാം. സ്ഥിരമായി ഇരുന്നു ജോലി ചെയ്യുന്നവരിലും മെയ്യനങ്ങാത്തവരിലും ഗ്യാസിന്റെ പ്രശ്നം കൂടുതലായിരിക്കും. ചിട്ടയായ വ്യായാമമാണതിന് പരിഹാരം
  • മസാല അടങ്ങിയ ഭക്ഷണം കൂടുതൽ ആസിഡ് ഉത്പാദിപ്പിക്കും. ഇത് വയറ്റിൽ ഗ്യാസ് നിറയാൻ കാരണ മാവും. അമിതമായ മസാലകൾ ഒഴിവാക്കുക.
  • എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്നതിനാൽ ഇവയും ഗ്യാസ് നിറയാൻ കാരണമാകും
  • കാർബണേറ്റഡ് പാനീയങ്ങളിലെവായു കുമിളകൾ വയറ്റിൽ തങ്ങിനിൽക്കും.
  • കൂടുതൽ മധുരമടങ്ങിയ ജ്യൂസുകളും മധുര പദാർഥങ്ങളും പരമാവധി കുറയ്ക്കുക.
  • ചായ,കാപ്പി എന്നിവ അധികമായി കഴിക്കരുത്.
  • മദ്യപാനം ഒഴിവാക്കുക.
  • ഊണുകഴിഞ്ഞയുടൻ കിടക്കരുത്.
  • ഉറങ്ങുന്നതിന് രണ്ടുമണിക്കൂർ മുൻപെങ്കിലും രാത്രി ഭക്ഷണം കഴിക്കുക.
ഇക്കാര്യം മറക്കരുത് 
ഗ്യാസ് പല വിധത്തിൽ ഉണ്ടാവാം. ചിലതരം ഭക്ഷണങ്ങളുടെ ദഹനത്തിന്റെ ഭാഗമായോ, മുഴുവനും നന്നായി ദഹിക്കപ്പെടാതിരിക്കുമ്പോഴോ ഗ്യാസ് ഉണ്ടാവാം. ചെറുകുടലിൽ നന്നായി ദഹിക്കാത്ത ഭക്ഷണം വൻ കുടലിൽ ഗ്യാസ് ഉണ്ടാക്കാം. അന്നനാളം, വയറ്,നെഞ്ച് എന്നിവിടങ്ങളിലെ പലവിധ രോഗങ്ങളും ഗ്യാസ്ട്രബിളിനു കാരണമാ കാറുണ്ട്. അതിനാൽ സ്ഥിരമായി ഗ്യാസ് പ്രശ്നം അനുഭവപ്പെടുന്നവർ കൃത്യമായ വൈദ്യപരിശോധനയിലൂടെ രോഗങ്ങളെന്തെങ്കിലുമുണ്ടോ എന്നു കണ്ടെത്തണം. 

Back to top button
error: