HealthLIFE

ചൂട് കുറയ്ക്കാൻ ക്യാരറ്റ് ജ്യൂസ്; ചർമ്മത്തിനും കണ്ണിനും നല്ലത് 

ർമ്മത്തിനും കാഴ്ചക്കും  ക്യാരറ്റ് ജ്യൂസ്  നല്ലതാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാനും കാൻസർ സാധ്യത കുറയ്ക്കാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും.

വളരെ ചിലവ് കുറഞ്ഞ രീതിയിൽ തന്നെ ക്യാരറ്റ് ജ്യൂസ് തയ്യാറാക്കാവുന്നതേയുള്ളൂ.ഇതാ ഒരു കിടിലൻ ക്യാരറ്റ് ജ്യൂസ് തയ്യാറാക്കുന്ന വിധം.

ആദ്യമായി മീഡിയം വലിപ്പമുള്ള ഒന്നോരണ്ടോ ക്യാരറ്റ് തൊലിയെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത ശേഷം  ഒരു മിക്സിയുടെ ജാറിലേക്കിട്ട് അതിലേക്ക് കാല്‍ കപ്പ് പാലും രണ്ട് ടേബിള്‍ സ്പൂണ്‍ കണ്ടൻസ്ഡ് മില്‍ക്കും അല്ലെങ്കില്‍ ഒന്നര ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും കൂടെ ചേർത്ത് നല്ല പേസ്റ്റ് രൂപത്തില്‍ അടിച്ചെടുക്കാം. അടുത്തതായി ഒരു ബൗളിലേക്ക് ഒന്നര ടേബിള്‍സ്പൂണ്‍ കസ്റ്റാർഡ് പൗഡർ കാല്‍ കപ്പ് പാലും കൂടെ ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയില്‍ നല്ലപോലെ മിക്സ് ചെയ്തെടുക്കാം.

Signature-ad

അടുത്തതായി ഒരു പാനിലേക്ക് മൂന്നര കപ്പ് പാല്‍ ചേർത്ത് അടുപ്പില്‍ വെച്ച്‌ ഇളക്കി ഒന്ന് ചൂടായി വരുമ്ബോള്‍ ഇതിലേക്ക് അര കപ്പ് പഞ്ചസാരയും കൂടെ നേരത്തെ തയ്യാറാക്കിയ കസ്റ്റാർഡ് പൗഡറിന്റെ മിക്സ് ഒന്ന് ഇളക്കിയ ശേഷം ഒഴിച്ച്‌ കൊടുക്കാം. ശേഷം കുറഞ്ഞ തീയില്‍ ഇട്ട് പത്തോ പതിനഞ്ചോ മിനിറ്റ് ഇളക്കി കുറുക്കിയെടുക്കണം. അടുത്തതായി ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ക്യാരറ്റിന്റെ മിക്സ് കൂടെ ചേർത്ത് ഒന്നോ രണ്ടോ മിനിറ്റ് ഇളക്കി കൊടുക്കാം.ജൂസ് റെഡി!

Back to top button
error: