KeralaNEWS

സംസ്ഥാനത്ത് ചൂട് കുറയും; അടുത്ത ആഴ്ച്ചയോടെ വേനല്‍മഴ

കൊച്ചി: സംസ്‌ഥാനത്ത്‌ കൊടുംചൂടിന്‌  ശമനം വന്നേക്കും. നിലവിലുള്ള താപനില അടുത്തദിവസങ്ങളില്‍ അല്‍പം കുറയുമെന്ന്‌ കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണകേന്ദ്രം ഡയറക്‌ടര്‍ ഡോ.എസ്‌. അഭിലാഷ്‌ പറഞ്ഞു.

കാറ്റിന്റെ ദിശയിലുണ്ടായ വ്യതിയാനമാണ്‌ ചൂട്‌ കുറയ്‌ക്കുന്നത്‌. അറബിക്കടല്‍ തണുക്കുന്നതും വരണ്ട വടക്കന്‍ കാറ്റിന്റെ വരവ്‌ കുറഞ്ഞതും അനുകൂല ഘടകങ്ങളാണ്‌.അടുത്ത ആഴ്ച്ചയോടെ സംസ്ഥാനത്ത്‌  വേനല്‍ മഴ ലഭിച്ചു തുടങ്ങും.

Signature-ad

എന്നാൽ മാര്‍ച്ച്‌ പാതിയോടെ കടുത്ത വേനല്‍ച്ചൂടിലേക്ക്‌ കേരളം കടക്കും.അതേസമയം മാര്‍ച്ചില്‍ വേനല്‍മഴ മികച്ച തോതില്‍ ലഭിച്ചാല്‍ വരള്‍ച്ചാഭീഷണി അകലും. ശരാശരി 34 മുതല്‍ 35 വരെ ഡിഗ്രി സെല്‍ഷ്യസാണ്‌ കേരളത്തില്‍ ഇപ്പോള്‍ താപനില. ചിലയിടങ്ങളില്‍ 36 മുതല്‍ 39 വരെ കടന്നിരുന്നു.

Back to top button
error: