KeralaNEWS

വിദ്യാർത്ഥി സംഘർഷം; കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു

തൃശൂര്‍: കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ക്യാമ്ബസിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് തീരുമാനം.

കോളജില്‍ നടത്തുന്ന നാടക റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്ബ് നടന്ന തര്‍ക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. അടിപിടിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയില്‍ ചികിത്സ തേടി.

പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ പി.ടി.എ. യോഗം ചേര്‍ന്നെങ്കിലും തര്‍ക്കം പരിഹരിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് കോളജ് താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചത്.  കഴിഞ്ഞ ദിവസം എറണാകുളം മഹാരാജ് കോളേജും സംഘർഷത്തെ തുടർന്ന് അനിശ്ചിത കാലത്തേക്ക് അടച്ചിരുന്നു.

Back to top button
error: