Month: February 2024

  • Kerala

    സി.പി.എം ലോക്കൽ സെക്രട്ടറി സത്യനാഥൻ്റെ ശരീരത്തില്‍ മഴുകൊണ്ട് നാലിലധികം സ്ഥലത്ത് വെട്ടേറ്റു, പ്രതി അഭിലാഷ് പൊലീസിൽ കീഴടങ്ങി

    സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പെരുവട്ടൂർ പുളിയോറവയൽ പി.വി സത്യനാഥനെ (62) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷ് (33) പൊലീസിൽ കീഴടങ്ങി. വ്യാഴാഴ്ച രാത്രി പത്തരമണിയോടെ പെരുവട്ടൂർ മുത്താമ്പി ചെറിയപ്പുറം പരദേവതാ ക്ഷേത്രത്തിലെ ഉത്സവത്തിൽ ഗാനമേള നടക്കുന്നതിനിടയിലാണ് ഈ ദാരുണ സംഭവം നടന്നത്. പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ അഭിലാഷ് മുൻ സിപിഎം പ്രവർത്തകനാണെന്നും ആക്രമണത്തിനു കാരണം വ്യക്തിവിരോധമാണെന്നും പൊലീസ് പറ‍ഞ്ഞു. മുൻ ബ്രാഞ്ച് കമ്മറ്റി അംഗവും നഗരസഭയിലെ താൽക്കാലിക ഡ്രൈവറുമാണ് അഭിലാഷ്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നു. കൂട്ടുപ്രതികൾ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ആൾക്കൂട്ടത്തിൽ നിന്ന് മാറി ഉത്സവത്തിലെ ഗാനമേള കേൾക്കുന്നതിനിടെ അക്രമിയെത്തി പിറകിലൂടെ വെട്ടി വീഴ്ത്തുകയായിരുന്നു. ഗാനമേളയിലെ ശബ്ദംകാരണം അക്രമം നടന്നത് ജനങ്ങൾ പെട്ടെന്ന് അറിഞ്ഞിരുന്നില്ല. ഗുരുതരമായി വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന സത്യനാഥനെ അര മണിക്കൂറിനുള്ളിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്ഷേത്രത്തിലെ സി.സി.ടി.വി.യിൽ അക്രമം നടന്ന കുറച്ചുഭാഗം പതിഞ്ഞതായി അറിയുന്നു. സി.സി.ടി.വിയുള്ള…

    Read More »
  • Kerala

    ചൂട് കൂടുന്നു;ശരീരത്തിനെ തണുപ്പിക്കാനുള്ള വഴികൾ

    ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കുന്നത് ശരീര താപനില നിയന്ത്രിക്കാനും നിർജ്ജലീകരണം തടയാനും സഹായിക്കും. ചൂടിനെ നേരിടാൻ നിങ്ങള്‍ക്ക് കൂടുതലായി എന്തൊക്കെ ചെയ്യാനാകുമെന്ന് നോക്കാം.. 1. അയഞ്ഞതും ശ്വസിക്കാൻ കഴിയുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കുക: തടിപ്പ് കുറഞ്ഞതും അയഞ്ഞതുമായ കോട്ടണ്‍ അല്ലെങ്കില്‍ ലിനൻ കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നവല്ലത്. ചർമ്മത്തിന് ചുറ്റും വായു കടക്കാൻ അനുവദിക്കുന്നതിലൂടെ ശരീരത്തെ തണുപ്പിക്കാൻ അവ സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു 2. തണുത്തതോ തണലുള്ളതോ ആയ സ്ഥലത്ത് നില്‍ക്കാം: പുറത്ത് ചൂടുള്ളപ്പോള്‍, വിശ്രമിക്കാൻ തണുത്തതും തണലുള്ളതുമായ പ്രദേശങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് വളരെയേറെ പ്രധാനപ്പെട്ടതാണ്, നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുന്നതാണ് നല്ലത് കുറഞ്ഞ തീവ്രതയുള്ള വ്യായാമങ്ങളില്‍ ഏർപ്പെടുക: കഠിനമായ വ്യായമനങ്ങള്‍ ചെയ്യുമ്ബോള്‍ വർദ്ധിച്ച മെറ്റാോബളിസത്തിന്റെയും പേശികളുടെയും പ്രവർത്തനത്തിന്റെയും ഫലമായ ശരീരം കൂടുതല്‍ ചൂടാവുന്നു. വ്യായാമത്തിന്റെ തീവ്രത കുറയ്ക്കുന്നത് ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്നു.   തണുക്കാൻ കുളി: ചൂട് കൂടുമ്ബോള്‍ കുളിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ചൂട് കുറയ്ക്കാനും. വിയർപ്പ്. ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളില്‍…

    Read More »
  • Social Media

    വാഹനങ്ങളിലെ താൽക്കാലിക നമ്പർ സൂചിപ്പിക്കുന്നത് ഇതാണ് 

    ഫാൻസി നമ്പർ എടുക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്യുന്നതിനുമായി നിരവധി വാഹനങ്ങൾ താൽക്കാലിക നമ്പർ എടുത്ത് ഷോറൂമുകളിൽ നിന്നും ഡെലിവറി എടുക്കുന്നുണ്ട്. ആ നമ്പറുകൾ എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നതെന്ന് അറിയാമോ? T – താൽക്കാലികം (Temporary) 12 – നമ്പർ ഇഷ്യു ചെയ്ത മാസം 23 – നമ്പർ ഇഷ്യു ചെയ്ത വർഷം KL – സ്റ്റേറ്റ് കോഡ് 1714 – താൽക്കാലിക നമ്പർ L – താൽക്കാലിക നമ്പറിൻ്റെ ഇംഗ്ലീഷ് അക്ഷരമാല അക്ഷരം (ഇത്  ‘ O ‘ യും ‘ I ‘ യും ഉണ്ടാവില്ല) താൽക്കാലിക നമ്പറോ സ്ഥിര നമ്പറോ ഇല്ലാതെ യാതൊരു വാഹനവും റോഡിൽ സർവ്വീസ് നടത്താനനുവാദമില്ല. താല്‍ക്കാലിക നമ്ബറിലെ ഓരോ അക്കവും അക്ഷരവും എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ നിന്നും…

    Read More »
  • India

    നേതാക്കൾ ഇ.ഡിയെ ഭയന്ന് ബി.ജെ.പിയിലേക്ക് ഓടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

    ന്യൂഡൽഹി: കോണ്‍ഗ്രസിന് വേണ്ടി പ്രവർത്തിക്കുകയും പാർട്ടി ടിക്കറ്റില്‍ മത്സരിച്ച്‌ മുഖ്യമന്ത്രിയും മന്ത്രിയുമായ പല നേതാക്കളും ഇ.ഡിയെ ഭയന്ന് ബി.ജെ.പിയിലേക്ക് ഓടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തെരഞ്ഞെടുപ്പില്‍ വിജയിച്ച പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഭരണം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. ഇതിന് കാരണം തന്റെ പാർട്ടിയിലെ ചില നേതാക്കള്‍ പാർട്ടി തത്വങ്ങള്‍ ശരിയായ വിശ്വാസമില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലായിരുന്ന പലരും, പാർട്ടിയുടെ കീഴില്‍  വളർന്നു മന്ത്രിയും മുഖ്യമന്ത്രിയും വരെയായി. ഇന്ന് അവരെല്ലാം ബി.ജെ.പിയിലേക്ക് ഓടുകയാണ്. ആരെയാണ് അവർ ഭയപ്പെടുന്നത്. ഇ.ഡി അവരെ ഭയപ്പെടുത്തുന്നു, മോദി ഭയപ്പെടുത്തുന്നു.മടിയിൽ കനമില്ലാത്തവർക്ക് ആരെയും പേടിക്കേണ്ടെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വരും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നും ഇല്ലാത്തപക്ഷം രാജ്യത്ത് ജനാധിപത്യമോ ഭരണഘടനയോ നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • NEWS

    വേദനസംഹാരി കൈവശംവെച്ചതിന് പിടിയിലായ മലയാളി സൗദിയിൽ ജയിൽ മോചിതനായി

    റിയാദ്: സൗദിയില്‍ വിതരണം നിയന്ത്രിക്കപ്പെട്ട മരുന്ന് കൈവശം വെച്ചതിന് പിടിയിലായി ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി 60 ദിവസത്തിന് ശേഷം മോചിതനായി. കൈവശമുണ്ടായിരുന്നത് നാട്ടിലെ ഡോക്ടറുടെ നിർദേശപ്രകാരം കഴിച്ചിരുന്ന മരുന്നാണെന്ന് ലാബ് പരിശോധനയില്‍ തെളിയുകയും അത് പബ്ലിക് പ്രോസിക്യൂട്ടർക്ക് ബോധ്യപ്പെടുകയും ചെയ്‌തതോടെയാണ് പാലക്കാട് സ്വദേശി പ്രഭാകരൻ ജയിൽ മോചിതനായത്. തബൂക്കില്‍ വലിയ വാഹനങ്ങളുടെ മെക്കാനിക്കായി ജോലി ചെയ്യുന്ന ഇദ്ദേഹം അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് പോകുംവഴിയാണ് ലഗേജ് പരിശോധനയില്‍ മരുന്നുകള്‍ കണ്ടെത്തിയത്. നാർകോട്ടിക് വിഭാഗത്തിെന്റെ സ്പെഷല്‍ സ്ക്വാഡ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബസില്‍ നടത്തിയ പരിശോധനയില്‍ കൈവശം നാട്ടില്‍നിന്ന് കൊണ്ടുവന്ന മരുന്ന് കണ്ടെത്തുകയായിരുന്നു. വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നാണിതെന്ന് അന്വേഷണസംഘം മുമ്ബാകെ പറെഞ്ഞങ്കിലും അത് തെളിയിക്കുന്നതിനാവശ്യമായ മതിയായ രേഖകള്‍ കൈവശമില്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.

    Read More »
  • India

    അയോധ്യയിലെ രാമക്ഷേത്രത്തിന് ശേഷം, ഇന്ത്യയില്‍ വരാനിരിക്കുന്ന 5 ക്ഷേത്രങ്ങളും അവയുടെ ചെലവും

    അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കിയത് 1800 കോടി ചെലവിട്ടാണ്.ഇതിന് പിന്നാലെ ഇന്ത്യയില്‍ വരാനിരിക്കുന്ന 5 ക്ഷേത്രങ്ങളും അവയുടെ ചെലവും നോക്കാം. 1.ഹനുമാന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ – ചെലവ്: 1200 കോടി രൂപ ഹംപി ആസ്ഥാനമായുള്ള ഹനുമാൻ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് കിഷ്കിന്ധയില്‍ 1,200 കോടി രൂപ ചെലവില്‍ 215 മീറ്റർ ഹനുമാൻ പ്രതിമ നിർമ്മിക്കാൻ പദ്ധതിയിടുന്നു, അടുത്ത ആറ് വർഷത്തിനുള്ളില്‍ പണിപൂർത്തീകരിക്കും. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ഹംപിയുടെ പ്രാന്തപ്രദേശത്താണ് കിഷ്കിന്ധ സ്ഥിതി ചെയ്യുന്നത്. 2.ഇസ്‌കോണ്‍ ചന്ദ്രോദയ മന്ദിർ – ചെലവ്: 700 കോടി രൂപ മഥുരയിലെ വൃന്ദാവനത്തില്‍ നിർമ്മാണത്തിലിരിക്കുന്ന ഒരു ക്ഷേത്രമാണ് വൃന്ദാവൻ ചന്ദ്രോദയ മന്ദിർ. നാല് വർഷംകൊണ്ട് പണി പൂർത്തിയാകും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മതസ്മാരകമായിരിക്കും ഇത്. 700 കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന ക്ഷേത്രം ലോകത്തിലെ ഏറ്റവും ചെലവേറിയ ക്ഷേത്രങ്ങളില്‍ ഒന്നായിരിക്കും ഇത്. 2026 ഡിസംബറോടെ ക്ഷത്രം തുറക്കും. 3.ശ്രീ ചൈതന്യ ചന്ദ്രോദയ…

    Read More »
  • India

    ഡല്‍ഹി ചലോ മാര്‍ച്ച്‌; കര്‍ഷകരുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 പോലീസുകാര്‍ക്ക് ഗുരുതര പരിക്ക്

    ചണ്ഡീഗഡ്: ഡല്‍ഹി ചലോ മാർച്ചിനിടെ കർഷകരും ഹരിയാന പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. ഡേറ്റാ സിംഗ്-ഖനൗരി അതിർത്തിയില്‍ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്.കഴിഞ്ഞ ദിവസം ഇവിടെ പോലീസുകാരുടെ അടിയേറ്റ് ഒരു കർഷകൻ മരിച്ചിരുന്നു.യുവ കർഷകൻ ശുഭ് കരണ്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ബത്തിൻഡ ജില്ലയിലെ ബല്ലോഹ് ഗ്രാമത്തില്‍ നിന്നുള്ള കർഷകനായിരുന്നു അദ്ദേഹം. അതേസമയം കർഷകരുടെ ഡല്‍ഹി ചലോ മാർച്ചിനി‌ടെ ഹരിയാന പോലീസ് സബ് ഇൻസ്‌പെക്ടർ വിജയ് കുമാർ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ മരിച്ചിരുന്നു.തോന അതിർത്തിയിലാണ് വിജയ് കുമാറിനെ നിയമിച്ചത്. ഡ്യൂട്ടിക്കിടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നുവെന്ന് ഹരിയാന പോലീസ് എക്സ് ഹാൻഡില്‍ കുറിച്ചു. കർഷകരുടെ പ്രതിഷേധത്തില്‍ ഇതുവരെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടതായും ഹരിയാന പോലീസ് അറിയിച്ചു.

    Read More »
  • Kerala

    ലോഡ്‌ജ് ജീവനക്കാരനെ രക്തം വാർന്ന്‌ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    കാസർകോട്: ലോഡ്‌ജ് ജീവനക്കാരനെ രക്തം വാർന്ന്‌ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഹൊസ്‌ദുർഗ് പുതിയകോട്ട സൂര്യവംശി ലോഡ്‌ജിലെ ജീവനക്കാരനായ മടിക്കൈ മേക്കാട്ടെ ഓമനയുടെ മകൻ അനൂപ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.45 മണിയോടെയാണ് താമസിക്കുന്ന മുറിയില്‍ അബോധാവസ്ഥയില്‍ രക്തം വാർന്ന് കണ്ടെത്തിയത്. ഉടൻ ഗവ. ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.തലയില്‍ മുറിവേറ്റ് രക്തംവാർന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്. ഹൊസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.

    Read More »
  • Kerala

    13 കാരി തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ടോയ്‌ലറ്റില്‍ മരിച്ചത് തുടര്‍ച്ചയായ പീഢനം മൂലം; കേസ് സിബിഐക്ക് വിട്ട് കോടതി

    തിരുവനന്തപുരം:13 കാരി പൊലീസ് ക്വാർട്ടേഴ്‌സിലെ ടോയ്‌ലെറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം തുടർച്ചയായ പീഢനത്തിനൊടുവിലെന്ന് കണ്ടെത്തല്‍. കുട്ടി തുടർച്ചയായി പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ തെളിഞ്ഞതിനെ തുടർന്ന് സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. 2023 മാർച്ച്‌ 29 നാണ് പെണ്‍കുട്ടിയെ പൊലീസ് ക്വാർട്ടേഴ്‌സിലെ ടോയ്‌ലെറ്റില്‍ അബോധാവസ്ഥയില്‍ കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. രക്ഷിതാക്കള്‍ക്കൊപ്പമാണ് പൊലീസ് ക്വാർട്ടേഴ്‌സില്‍ പെണ്‍കുട്ടി താമസിച്ചിരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പെണ്‍കുട്ടി തുടർച്ചയായി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞിരുന്നു.അതേസമയം മ്യൂസിയം പൊലീസ് എട്ടുമാസത്തോളം അന്വേഷിച്ചിട്ടും പ്രതികളെ കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് കുട്ടിയുടെ അമ്മ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. കുട്ടിയുടെ അമ്മയുടെ ആവശ്യം ന്യായമെന്ന് നിരീക്ഷിച്ച കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

    Read More »
  • Kerala

    തൂക്ക വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവം; അമ്മയേയും പ്രതി ചേർത്ത് പോലീസ്

    പത്തനംതിട്ട: ഏഴംകുളം ക്ഷേത്രത്തില്‍ തൂക്ക വഴിപാടിനിടെ താഴെ വീണ് കുഞ്ഞിന്റെ കൈ ഒടിഞ്ഞ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കൂടി പ്രതിചേർത്ത് പൊലീസ്. ജെ.ജെ. ആക്‌ട് കൂടി ഉള്‍പ്പെടുത്തിയാണ് കേസ്. തൂക്കവില്ലിലെ തൂക്കക്കാരൻ സിനുവിനെ കേസില്‍ നേരെത്തെ പ്രതി ചേർത്തിരുന്നു. തുടർന്നാണ് അമ്മയേയും ക്ഷേത്ര ഭാരവാഹികളേയും ചേർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. തൂക്കവില്ലിലെ തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതിചേർത്താണ് അടൂർ പൊലീസ് ആദ്യം സ്വമേധയ കേസെടുത്തത്. സിനുവിന്റെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞിന് വീണ് പരിക്കേറ്റതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  പത്തനംതിട്ടയിലെ ഏറെ പ്രശസ്തമായ ക്ഷേത്രമാണ് ഏഴംകുളം ദേവീ ക്ഷേത്രം. ക്ഷേത്രത്തില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് രാത്രിയാണ് ഗരുഡൻ തൂക്കം വഴിപാട് നടന്നത്. കുട്ടിയക്കം മറ്റ് ആളുകളും ഗരുഡൻ തൂക്കത്തില്‍ ഉണ്ടായിരുന്നു. ഇതിനിടെ കുഞ്ഞ് കെട്ടഴിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമായിരുന്നു.

    Read More »
Back to top button
error: