ചണ്ഡീഗഡ്: ഡല്‍ഹി ചലോ മാർച്ചിനിടെ കർഷകരും ഹരിയാന പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു.
ഡേറ്റാ സിംഗ്-ഖനൗരി അതിർത്തിയില്‍ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്.കഴിഞ്ഞ ദിവസം ഇവിടെ പോലീസുകാരുടെ അടിയേറ്റ് ഒരു കർഷകൻ മരിച്ചിരുന്നു.യുവ കർഷകൻ ശുഭ് കരണ്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ബത്തിൻഡ ജില്ലയിലെ ബല്ലോഹ് ഗ്രാമത്തില്‍ നിന്നുള്ള കർഷകനായിരുന്നു അദ്ദേഹം.
അതേസമയം കർഷകരുടെ ഡല്‍ഹി ചലോ മാർച്ചിനിടെ ഹരിയാന പോലീസ് സബ് ഇൻസ്പെക്ടർ വിജയ് കുമാർ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ മരിച്ചിരുന്നു.തോന അതിർത്തിയിലാണ് വിജയ് കുമാറിനെ നിയമിച്ചത്. ഡ്യൂട്ടിക്കിടെ അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നുവെന്ന് ഹരിയാന പോലീസ് എക്സ് ഹാൻഡില്‍ കുറിച്ചു.
കർഷകരുടെ പ്രതിഷേധത്തില്‍ ഇതുവരെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടതായും ഹരിയാന പോലീസ് അറിയിച്ചു.