Month: February 2024
-
Kerala
മത്തി കിട്ടാനില്ല; ഇറച്ചിക്കോഴി വില ഇരുന്നൂറിലേക്ക്; വെളുത്തുള്ളി കുടുംബം വെളുപ്പിക്കും
പത്തനംതിട്ട: കോഴി 180, മത്തി 200 , വെളുത്തുള്ളി 400 …സർവതിനും വില കുതിച്ചുയരുമ്ബോള്‍ സാധാരണക്കാരുടെ കുടുംബബഡ്ജറ്റ് താളംതെറ്റുകയാണ്. സാധാരണ ക്രൈസ്തവരുടെ അമ്ബത് നോമ്ബുകാലത്ത് മത്സ്യ – മാംസ വില താഴുന്നതാണ്. ഇത്തവണ പക്ഷെ മേലോട്ടാണ്. 180 രൂപയാണ് ഇറച്ചിക്കോഴി വില.കേരളത്തിലെ കനത്ത ചൂടില്‍ ഇറച്ചിക്കോഴികള്‍ ചാകുന്ന അവസ്ഥ ഒഴിവാക്കാൻ തമിഴ്നാട് ലോബി ഉത്പാദനം കുറച്ചതാണ് വില ഉയരാൻ കാരണം. ചൂട് കൂടിയതോടെ കടല്‍ മീനുകളുടെ വരവും കുറഞ്ഞു. സാധാരണക്കാർ കൂടുതല്‍ ഉപയോഗിക്കുന്ന മത്തി കേരള തീരം വിട്ടുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അയല 240, കിളിമീൻ 200 – 300 എന്നിങ്ങനെയാണ് വില. വറ്റ, കാളാഞ്ചി മോത, നന്മീൻ, ചെമ്മീൻ തുടങ്ങിയവ 400 ന് മുകളിലെത്തി. നോമ്ബുകാല പ്രത്യേകതയായി പച്ചക്കറി ഇനങ്ങളുടെ വിലയും വർദ്ധിച്ചു. കാരറ്റ്, ബീറ്റ് റൂട്ട്, ബീൻസ്, പയർ, തക്കാളി, വെണ്ടക്ക, ചേന, ചേമ്ബ് തുടങ്ങിയ ഇനങ്ങള്‍ക്ക് കിലോയ്ക്ക് 60 – 80 വരെ വില ഉയർന്നു.വെളുത്തുള്ളി വില ഏതാണ്ട്…
Read More » -
Careers
ജര്‍മ്മനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ് ;മാർച്ച് -നാലിനകം അപേക്ഷ നല്‍കണം
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.ഉദ്യോഗാർഥികള്‍ മാർച്ച് -നാലിനകം അപേക്ഷ നല്‍കേണ്ടതാണ്. ജനറല്‍ നഴ്സിങ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറല്‍ നഴ്സിങ് മാത്രം പാസായ ഉദ്യോഗാർഥികള്‍ക്ക് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. എന്നാല്‍ ബി.എസ്.സി നഴ്സിങ് ,പോസ്റ്റ് ബി എസ് സി നഴ്സിങ് എന്നിവ നേടിയ ഉദ്യോഗാർഥികള്‍ക്ക് പ്രത്യേക തൊഴില്‍ പരിചയം ആവശ്യമില്ല. ഉയർന്ന പ്രായപരിധി 39 വയസായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകള്‍ സന്ദർശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സർവീസ്) ബന്ധപ്പെടാവുന്നതാണ്.
Read More » -
Kerala
നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ കോട്ടയത്ത്: ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
നോര്‍ക്ക റൂട്ട്സ് എറണാകുളം മേഖലാ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനുവേണ്ടി മാര്‍ച്ച് 07ന് കോട്ടയത്ത് ജില്ലാക്യാമ്ബ് സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കുന്ന ക്യാമ്ബില്‍ മുന്‍കൂട്ടി രജിസ്റ്റർ ചെയ്യുന്നവര്‍ക്കാണ് അവസരം ലഭിക്കുക. ഇതിനായി നോര്‍ക്ക റൂട്ട്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ല്‍ രജിസ്റ്റർ ചെയ്യേണ്ടതാണ്. അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകളുടെ (ഇംപ്രൂവ്മെന്റ്, സപ്ലി ഉള്‍പ്പടെ) അസ്ലലും പകര്‍പ്പുകളും അറ്റസ്റ്റേഷനായി ഹാജരാക്കണം. മെഡിക്കല്‍ ഡിഗ്രി/ഡിപ്പോമ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനായി അസ്സല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്‌റ്റേഷന്‍, എം.ഇ.എ, അപ്പോസ്റ്റില്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്. കേരളത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നോര്‍ക്കാ റൂട്ട്‌സ് വഴി അറ്റസ്‌റ്റേഷനു നല്‍കാന്‍ കഴിയൂ.
Read More » -
Sports
രഞ്ജി കിരീടം നേടിയാല്‍ ഹൈദരാബാദ് ടീമിന് ലഭിക്കുന്നത്-ഒരു കോടി രൂപ, എല്ലാവര്‍ക്കും ബിഎംഡബ്ല്യു!
ഹൈദരാബാദ്: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രഞ്ജി ട്രോഫി കിരീടം നേടിയാല്‍ ഹൈദരാബാദ് ക്രിക്കറ്റ് ടീമിലെ ഓരോ കളിക്കാരനും ബി.എം ഡബ്ല്യു കാറും ടീമിന് ഒരു കോടി രൂപയും വാഗ്ദാനം ചെയ്ത് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍. രഞ്ജി പ്ലേറ്റ് ഗ്രൂപ്പില്‍ ഒന്നാമതെത്തി എലൈറ്റ് ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടിയ ശേഷം കളിക്കാരെ കൂടുതല്‍ പ്രചോദിപ്പിക്കുന്നതിന് വേണ്ടിയാണ് വമ്ബന്‍ ഓഫര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. പ്ലേറ്റ് ഗ്രൂപ്പ് ഫൈനലില്‍ മേഘാലയയെ തോല്‍പ്പിച്ച് എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത നേടിയ ഹൈദരാബാദ് ടീമിന് 10 ലക്ഷം രൂപ സമ്മാനവും മികച്ച പ്രകടനം നടത്തിയവര്‍ക്ക് 50000 രൂപയും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹൈദരാബാദ് രഞ്ജി ട്രോഫി കിരീടം നേടിയാല്‍ ഓരോ കളിക്കാരനും ബിഎംഡബ്ല്യു കാറും ടീമിന് ഒരു കോടി രൂപയും നല്‍കുമെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ തലവന്‍ ജഗന്‍മോഹന്‍ റാവു പ്രഖ്യാപിച്ചത്.
Read More » -
Sports
സന്തോഷ് ട്രോഫി; ആസാമിനെ തകർത്ത് കേരളം തുടങ്ങി
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കേരളം ആസാമിനെ പരാജയപ്പെടുത്തി.ഇതോടെ ആദ്യ മത്സരത്തിൽ തന്നെ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. അബ്ദുറഹീം , സജീഷ്, ക്യാപ്റ്റൻ നിജോ ഗിൽബർട്ട് എന്നിവരാണ് കേരളത്തിനായി ഗോൾ നേടിയത്.ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡെടുത്ത കേരളം രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി സ്വന്തമാക്കുകയായിരുന്നു. ദീപു മൃത (78) അസമിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി. ഗ്രൂപ്പ് എയിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്.കേരളം, ആസാം, അരുണാചൽ പ്രദേശ്,ഗോവ,മേഘാലയ, സർവീസസ് തുടങ്ങിയവരാണ് ഗ്രൂപ്പിൽ ഉള്ളത്. അരുണാചൽ പ്രദേശിലാണ് ഇത്തവണ സന്തോഷ് ട്രോഫി നടക്കുന്നത്.കേരളം ഇനി അടുത്ത മത്സരത്തിൽ ഗോവയെയാണ് നേരിടുക.
Read More » -
Sports
ലൂണ പോയപ്പോഴല്ല, പെപ്ര വീണപ്പോഴാണ് ബ്ലാസ്റ്റേഴ്സും ഒപ്പം വീണത്; കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി തുലാസിൽ
കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം ഫോമുകളിൽ ഒന്നിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.2024 പിറന്നശേഷം ഇവാന്റെ കീഴിൽ തുടർച്ചയായി അഞ്ചു മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് തോൽവി രുചിച്ചു കഴിഞ്ഞു. അടുത്ത മത്സരം കരുത്തരായ ഗോവക്കെതിരെയാണ്. കൊച്ചിയിൽ വെച്ചാണ് ഈ മത്സരം.ഞായറാഴ്ച വൈകിട്ട് 7.30 നാണ് മത്സരം ആരംഭിക്കുന്നത്. എന്നാൽ മോശം ഫോം മാത്രമല്ല പരിക്കാണ് ബ്ലാസ്റ്റേഴ്‌സിനെ വല്ലാതെ വലയ്ക്കുന്നത്.ലൂണക്ക് പെപ്രക്കും സച്ചിനും സീസൺ നഷ്ടമായി. ഡിമിയും ലെസ്‌കോയും പരിക്കിന്റെ പിടിയിലാണ്. ഇതിൽ ഡിമി ഗോവക്കെതിരെയുള്ള മത്സരം കളിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്നാൽ ലെസ്‌കോയുടെ കാര്യത്തിൽ ലഭിക്കുന്ന സൂചന അത്ര സുഖകരമല്ല.ലെസ്‌കോക്ക് കൂടുതൽ ദിവസങ്ങൾ കായിക ക്ഷമത വീണ്ടുയെടുക്കാൻ വേണ്ടി വരും. അത് കൊണ്ട് അദ്ദേഹം ഗോവക്കെതിരെ കളിക്കില്ലെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. മിന്നും ഫോമിൽ കളിച്ചുകൊണ്ടിരുന്ന ലൂണയെ ചുറ്റിപ്പറ്റിയാണ് സീസണിന്റെ ആരംഭത്തിൽ ബ്ലാസ്‌റ്റേഴ്‌സ് തന്ത്രങ്ങൾ മെനഞ്ഞത്.ഇത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു.എന്നാൽ ലൂണയ്ക്ക് ഇടയ്ക്കു പരിക്കേറ്റതോടെ കേരള ബ്ലാസ്റ്റേഴ്സ് അപകടം മണത്തതാണ്.എന്നാൽ അതുവരെ…
Read More » -
Kerala
ചരിത്രമെഴുതി പിണറായി സര്‍ക്കാര്‍; സംസ്ഥാനത്ത് ഇന്നലെ 31499 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളായി
തൃശൂർ: സംസ്ഥാനത്ത് ഇന്നലെ നടന്ന പട്ടയമേളയില്‍ 31,499 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളായി.ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ നിർവഹിച്ചു. വൈകിട്ട് മൂന്നിനു തേക്കിന്‍കാട് വിദ്യാര്‍ഥി കോര്‍ണറിലായിരുന്നു ഉദ്ഘാടനം. തിരുവനന്തപുരത്ത് ആര്യനാട് വി.കെ. ഓഡിറ്റോറിയം, കൊല്ലത്ത് ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാള്‍, ആലപ്പുഴയില്‍ എസ്.ഡി.വി സെന്റിനറി ഹാള്‍, കോട്ടയത്ത് കെ.പി.എസ് മേനോന്‍ ഹാള്‍, ഇടുക്കിയില്‍ ചെറുതോണി പഞ്ചായത്ത് ടൗണ്‍ ഹാള്‍, എറണാകുളത്ത് ഏലൂര്‍ മുന്‍സിപ്പല്‍ ഹാള്‍, പാലക്കാട് മേഴ്‌സി കോളേജ് ഓഡിറ്റോറിയം, മലപ്പുറത്ത് മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍, കോഴിക്കോട് കോവൂര്‍ പി.കൃഷ്ണപിള്ള മെമ്മോറിയല്‍ ഓഡിറ്റോറിയം, വയനാട് കല്‍പ്പറ്റ സേക്രഡ് ഹാര്‍ട്ട് ജൂബിലി ഹാള്‍, കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ എച്ച്.എസ്.എസ്, കാസര്‍ഗോഡ് മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലാണ് പട്ടയമേളകള്‍ നടന്നത്.
Read More » -
India
ബീഫുമായി പോയ സ്ത്രീയെ ബസില്‍ നിന്ന് ഇറക്കിവിട്ടു; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്പെൻഷൻ
ധർമ്മപുരി: ബീഫ് കൊണ്ടുപോയി എന്നാരോപിച്ച് ദലിത് സ്ത്രീയെ ബസില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ഡ്രൈവറെയും കണ്ടക്ടറെയും തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ സസ്പെൻഡ് ചെയ്തു. ഡ്രൈവർ എൻ. ശശികുമാറിനെയും കണ്ടക്ടർ കെ. രഘുവിനെയുമാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെ ഹരൂർ-കൃഷ്ണഗിരി ബസിലാണ് സംഭവം. ധർമപുരി മൊറപ്പൂർ നവലൈ സ്വദേശിനിയായ 59 കാരിയായ പാഞ്ചലൈ എന്ന യാത്രക്കാരിക്കാണ് ദുരനുഭവം നേരിട്ടത്. ഹരൂരില്‍ നിന്ന് ബീഫ് വാങ്ങി സ്വന്തം നാടായ നവലൈയില്‍ വില്‍പന നടത്താൻ കൊണ്ടുപോവുകയായിരുന്നു ഇവര്‍. കൈവശമുള്ളത് ബീഫ് ആണെന്നറിഞ്ഞതോടെ ഡ്രൈവറും കണ്ടക്ടറും കൂടി യാത്രാമധ്യേ ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലത്ത് പാഞ്ചലൈയെ ഇറക്കിവിടുകയായിരുന്നു.
Read More » -
NEWS
ഹൂതികളുടെ കടലോര സൈനികതാവളം തകർത്ത് അമേരിക്ക; നിരവധി മരണം ;പ്രതികരിക്കാതെ യമൻ
സൻഅ: യമനിലെ ഹൂതികളുടെ കടലോര സൈനികതാവളം തകർത്ത് അമേരിക്ക. ചെങ്കടല്‍ തുറമുഖ നഗരമായ ഹുദൈദയുടെ വടക്കുപടിഞ്ഞാറുള്ള അല്‍-സലിഫ് ജില്ലയിലെ റാസ് ഇസ മേഖലയിലാണ് ആക്രമണമുണ്ടായത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള റാസ് ഇസയിലെ സൈനിക കടല്‍ത്താവളത്തില്‍ വൻ സ്‌ഫോടനങ്ങളുണ്ടായതായി അല്‍-മസീറ ടി.വി റിപ്പോർട്ട് ചെയ്തു.നിരവധി പേർ കൊല്ലപ്പെട്ടതായും താവളം പൂർണ്ണമായും തകർന്നെന്നും സിൻഹുവ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ ഫലസ്തീനികള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ വർഷം നവംബർ മുതല്‍ ചെങ്കടലിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിവരികയായിരുന്നു. യു.എസ് യുദ്ധവിമാനങ്ങള്‍ ഹുദൈദയിൽ ഇരുപത്തിയഞ്ചിലേറെ തവണ വ്യോമാക്രമണം നടത്തിയതായി വിവിധ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read More » -
India
സിഗരറ്റുകള്‍ വാങ്ങാനുള്ള നിയമപരമായ പ്രായപരിധി 18 ൽ നിന്നും 21 ആക്കി
ബംഗളുരു: സംസ്ഥാനത്ത് സിഗരറ്റുകള്‍ വാങ്ങാനുള്ള നിയമപരമായ പ്രായപരിധി ഉയർത്തി. നിലവില്‍ 18 വയസ് പ്രായമുള്ളവർക്ക് സിഗിരറ്റ് വാങ്ങാൻ അനുമതിയുണ്ടായിരുന്നെങ്കില്‍ ഇനി അത് 21 വയസാക്കി ഉയർത്തി. സംസ്ഥാന പുകയില ഉത്പന്നങ്ങളുടെ വില്‍പന കർശന നിർബന്ധനകള്‍ക്ക് വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നത്. 21 വയസില്‍ താഴെയുള്ള വ്യക്തികള്‍ക്ക് സിഗിരറ്റുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു. സ്കൂളുകള്‍ക്ക് 100 മീറ്റര്‍ പരിധിയില്‍ സിഗിരറ്റുകള്‍ വില്‍ക്കുന്നതിനും നിയന്ത്രണമുണ്ടാകും. ഈ നിയമം ലംഘിക്കുന്നവർക്ക് ചുമത്തുന്ന പിഴ പരമാവധി 1000 രൂപയാക്കി നിജപ്പെടുത്തി. നേരത്തെ ഇത് 10,000 രൂപയായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്. വ്യാപാരികളുടെ ആശങ്കകള്‍ കണക്കിലെടുത്താണ് പരമാവധി പിഴത്തുക കുറച്ചത്.
Read More »