Month: February 2024
-
Kerala
മീൻ പിടിക്കുന്നതിനിടെ കുളത്തിലേക്ക് വീണ് വിദ്യാർഥി മരണപ്പെട്ടു
മലപ്പുറം: മീൻ പിടിക്കുന്നതിനിടെ കുളത്തിലേക്ക് വീണ് വിദ്യാർഥി മരണപ്പെട്ടു.കളപ്പുലാൻ ശംസുദ്ധീന്‍റെ മകനും പാങ്ങ് വാഴേങ്ങല്‍ എഎംഎല്‍പി സ്കൂളിലെ വിദ്യാർഥിയുമായ മുഹമ്മദ് ഷാസാൻ ആണ് മരണപ്പെട്ടത്. സ്കൂളില്‍ നിന്നും മടങ്ങിവന്ന കുട്ടി വീടിനു സമീപത്തുള്ള കുളത്തില്‍ മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കുളത്തിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ പടപ്പറമ്ബ് സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
Local
ബൈപാസ് കാഞ്ഞിരപ്പള്ളിയുടെ യാത്രക്ലേശത്തിനു പരിഹാരമാകും: മന്ത്രി മുഹമ്മദ് റിയാസ്
കോട്ടയം: സംസ്ഥാനത്തെ പശ്ചാത്തല വികസനത്തിന്റെ ഹബ്ബാക്കി മാറ്റുകയെന്ന സര്‍ക്കാര്‍ നയം ഫലപ്രദമായി നടപ്പാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. കാഞ്ഞിരപ്പള്ളി ബൈപാസ് നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാകുന്നത്തോടെ കാഞ്ഞിരപ്പള്ളിയുടെ യാത്രക്ലേശത്തിനു പരിഹാരമാകുമെന്നു അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പശ്ചാത്തല വികസന മേഖലയില്‍ കഴിഞ്ഞ ഏഴര വര്‍ഷമായി വികസനകുതിപ്പ് സധ്യമായിട്ടുണ്ട്. ദേശീയ പാത 66, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ നിര്‍മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈപാസ് നിര്‍മ്മാണത്തിനും ഭൂമി ഏറ്റെടുക്കലിനുമായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 78.69 കോടി രൂപയാണ് മുടക്കുന്നത്. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് വളവില്‍നിന്നാരംഭിച്ച് ചിറ്റാര്‍ പുഴയ്ക്കും മണിമല റോഡിനും കുറുകെ മേല്‍പ്പാലം നിര്‍മ്മിച്ച് പൂതക്കുഴി റാണി ഹോസ്പിറ്റലിന് സമീപം ദേശീയ പാതയില്‍ പ്രവേശിക്കുന്ന രീതിയില്‍ 1.626 കിലോമീറ്റര്‍ നീളത്തിലാണ് ബൈപ്പാസ് നിര്‍മാണം. ബൈപ്പാസ് പൂര്‍ത്തിയാകുന്നതോടെ കാഞ്ഞിരപ്പള്ളിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. കാഞ്ഞിരപ്പള്ളി പേട്ട കവലയില്‍ നടന്ന ചടങ്ങില്‍…
Read More » -
India
2300 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കം; യുവാവിനെ തല്ലിക്കൊന്നു
2300 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തല്ലിക്കൊന്നു.ഡല്‍ഹിയില്‍ ബുറാറി മേഖലയില്‍ വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തില്‍ നാലു പ്രതികള്‍ പിടിയിലായി. ഇതില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്തവരുണ്ട്. ബൈക്കിലെത്തിയ ആറംഗ സംഘമാണ് ഇയാളെ ആക്രമിച്ചതെന്നാണ് സൂചന.ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
Local
ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുന്നു; വിദ്യാര്‍ത്ഥികളുടെ കുടിയേറ്റം കുറയ്ക്കാന്‍ ശ്രമം തുടങ്ങി: തോമസ് ചാഴികാടന്‍
കോട്ടയം : ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്ന പ്രവണത കുറയ്ക്കാൻ സർക്കാർ ശ്രമം തുടങ്ങിയതായി തോമസ് ചാഴികാടൻ എംപി. നാട്ടിലെ വിദ്യാഭ്യാസ രംഗം കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദേഹം പറഞ്ഞു. കോട്ടയം ബിസിഎം കോളേജിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ വളർച്ചക്ക് വേണ്ടി രൂപീകൃതമായ റൂസ (Rashtriya Uchchatar Shiksha Abhiyan) ഫണ്ട് പ്രയോജനപ്പെടുത്തി നവീകരിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു എംപി. വിദേശത്തേക്ക് പോകുന്ന കുട്ടികൾ നിലവാരം കുറഞ്ഞ സ്ഥാപനങ്ങളിൽ പഠിക്കാൻ ഇടവരുന്നത് ഏറെ ദുഖകരമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. റുസ പദ്ധതിയുടെ ഭാഗമായി നവീകരിച്ച കോളേജ് ഹോസ്റ്റൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ് ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമ്മേളനത്തിൽ അധ്യക്ഷ വഹിച്ചു. കോളേജ് മാനേജർ റവ. ഫാ. അലക്സ് ആക്കാപറമ്പിൽ, പ്രിൻസിപ്പൽ ഡോ. സ്റ്റെഫി തോമസ്, ബർസാർ ഫാ. ഫിൽമോൻ കളത്ര തുടങ്ങിയവർ സംസാരിച്ചു. കോട്ടയം പാർലമെന്റ് നിയോജക മണ്ഡലത്തിൽ എട്ടു കോളേജിലാണ്…
Read More » -
Kerala
കൊല്ലത്ത് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്നവരെ കാട്ടുപോത്ത് ആക്രമിച്ചു; ഗുരുതര പരിക്കേറ്റ 22കാരൻ ആശുപത്രിയില്‍
കൊല്ലം :വനാതിർത്തിക്കു സമീപം ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്ന യുവാക്കളെ കാട്ടുപോത്ത് ആക്രമിച്ചു. ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ 16 ഏക്കർ നിഥിൻ ഹൗസില്‍ നിഥിൻ ലോപ്പസിനെ (22) തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിമൂട് സ്വദേശി ആദില്‍ (22) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. 16 ഏക്കർ നെയ്ത്തു സഹകരണ സംഘത്തിനു സമീപത്തെ ഗ്രൗണ്ടില്‍ എട്ടംഗ സംഘം ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുമ്ബോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കൂട്ടം തെറ്റിയെത്തിയ കാട്ടുപോത്ത് ഗ്രൗണ്ടിലേക്ക് പാഞ്ഞെത്തി ആക്രമിക്കുകയുമായിരുന്നു. നട്ടെല്ലിന്റെ ഭാഗത്തും കാലിലും ഗുരുതരമായി പരുക്കേറ്റ നിഥിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയാണു തിരുവനന്തപുരത്തേക്കു കൊണ്ടു പോയത്.
Read More » -
India
യൂണിഫോമില്‍ തീക്കനലിലൂടെ നടന്ന് പൊലീസ് ഉദ്യോഗസ്ഥർ; നടപടി സ്വീകരിക്കുമെന്ന് അധികൃതർ
ഹൈദരാബാദ്: യൂണിഫോമില്‍ തീക്കനലിലൂടെ നടന്ന് പൊലീസ് ഉദ്യോഗസ്ഥർ. തെലങ്കാനയിലെ നാർക്കറ്റ്പള്ളി രാമലിംഗേശ്വര സ്വാമി ക്ഷേത്രത്തിലെ ശ്രീ പാർവതി ജഡലയുടെ ഭാഗമായാണ് പൊലീസ് ഉദ്യോഗസ്ഥരും തീക്കനലിലൂടെ നടന്നത്. ഇതിന്റ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇതിന് പിന്നാലെ ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെയാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്.
Read More » -
India
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ അതീവതാത്‌പര്യം പ്രകടിപ്പിച്ച് കേന്ദ്ര റെയില്‍വേ ബോര്‍ഡ്
പത്തനംതിട്ട : വന്‍സാമ്ബത്തികബാധ്യത സൃഷ്‌ടിക്കുമെന്നും ഭൂമി വിട്ടുകൊടുക്കാനാവില്ലെന്നും ദക്ഷിണ റെയില്‍വേ ആവര്‍ത്തിക്കുമ്ബോഴും സംസ്‌ഥാനസര്‍ക്കാരിനൊപ്പം സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ അതീവതാത്‌പര്യം പ്രകടിപ്പിച്ച് കേന്ദ്ര റെയില്‍വേ ബോര്‍ഡ്. പദ്ധതി സംബന്ധിച്ച് കേരളാ റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡുമായി (കെ-റെയില്‍) അടിയന്തരപ്രാധാന്യത്തോടെ ചര്‍ച്ച നടത്താന്‍ നിര്‍ദേശിച്ച് ബോര്‍ഡ് ഡയറക്‌ടര്‍ എഫ്.എ അഹമ്മദ് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്കു രണ്ടാംതവണയും കത്തയച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ എതിര്‍പ്പറിയിച്ച് നാലുവര്‍ഷം മുമ്ബ്, 2020 ജൂണ്‍ 10-നും 15-നും, റെയില്‍വേ ബോര്‍ഡിനു ദക്ഷിണ റെയില്‍വേ കത്ത് നല്‍കിയിരുന്നു. പദ്ധതിക്കായി 107.8 ഹെക്‌ടര്‍ റെയില്‍വേ ഭൂമി വിട്ടുകൊടുക്കാനാവില്ലെന്നു വ്യക്‌തമാക്കി കഴിഞ്ഞ ഒക്‌ടോബര്‍ 21-നും ബോര്‍ഡിനു കത്തയച്ചു. ഭൂമി വിട്ടുകൊടുത്താന്‍ റെയില്‍വേയുടെ ഭാവിവികസനത്തിനു തടസമാകുമെന്നു സൂചിപ്പിച്ചായിരുന്നു കത്ത്. അതിനുശേഷവും കെ-റെയിലുമായി ചര്‍ച്ച നടത്താനാവശ്യപ്പെട്ട് രണ്ടുതവണ, കഴിഞ്ഞ നവംബര്‍ ഒന്നിനും ജനുവരി 16-നും, റെയില്‍വേ ബോര്‍ഡ് ഡയറക്‌ടര്‍ എഫ്.എ. അഹമ്മദ് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്കു കത്ത് നല്‍കി. സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച്…
Read More » -
Kerala
കേരളത്തിന്റെ മുഖച്ഛായ മാറും; 7,55,43,965 രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
തിരുവനന്തപുരം: സംസ്ഥാന ടൂറിസത്തിന് 7.55 കോടിയുടെ 9 പദ്ധതികള്‍ക്ക് അംഗീകാരം. കേരളത്തെ എല്ലാ സീസണിനും അനുയോജ്യമായ അനുഭവവേദ്യ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് ലക്ഷ്യം. 7,55,43,965 രൂപയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതിയായത്. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പ്രവർത്തനങ്ങള്‍ക്കായാണ് ഇത്രയും തുക അനുവദിച്ചത്. കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിലെ ടൂറിസം വികസന സാധ്യതയുള്ള പ്രദേശങ്ങളുടെ പുരോഗതി സാധ്യമാക്കുന്നതാണ് പദ്ധതി. നദീതീരങ്ങള്‍, ഇക്കോടൂറിസം, പൈതൃക സ്ഥലങ്ങള്‍ എന്നിവയെ സുസ്ഥിരവും തദ്ദേശീയ വികസനം സാധ്യമാക്കുന്നതുമായ സർക്കാരിൻറെ നയത്തോടു ചേരുന്ന പദ്ധതികളായിട്ടാണ് നടപ്പാക്കുന്നത്. പെരളശ്ശേരി റിവർ വ്യൂ പാർക്ക് പാറപ്രം റെഗുലേറ്റർ-കം-ബ്രിഡ്ജ് (99,21,324 രൂപ), തലശ്ശേരി ഫോർട്ട് വാക്ക് (99,99,999 രൂപ) എന്നിവ കണ്ണൂർ ജില്ലയില്‍ പദ്ധതിയുടെ ഭാഗമാകും. നമ്ബിക്കുളം ഇക്കോ ടൂറിസം പദ്ധതി (72,32,600 രൂപ), സർഗാലയ ഇൻറഗ്രേറ്റഡ് ടൂറിസം സർക്യൂട്ടിൻറെ ഭാഗമായുള്ള ഫള്‍ക്രം സാൻഡ് ബാങ്ക് (60,00,000 രൂപ), കോഴിക്കോട് നഗരത്തിലെ അൻസാരി പാർക്ക് നവീകരണം (99,99,999 രൂപ), കടലുണ്ടിയിലെ കാവുംകുളം കുളത്തിൻറെ…
Read More » -
Kerala
മദ്യം വാങ്ങിനല്‍കാന്‍ വൈകിയതിന് സുഹൃത്തിന്റെ തലയിടിച്ച് പൊട്ടിച്ച മധ്യവയസ്കൻ അറസ്‌റ്റിൽ
തിരുവനന്തപുരം: വലിയതുറയില്‍ സുഹൃത്തിന്റെ തലയിടിച്ച് പൊട്ടിച്ചയാള്‍ അറസ്റ്റില്‍. ആവശ്യപ്പെട്ട മദ്യം വാങ്ങി നല്കാൻ വൈകിയതാണ് കാരണം. വലിയതുറ ഫാത്തിമ മാതാ പളളിറോഡില്‍ ചുളള അനി എന്ന അനില്‍കുമാറിനെ(51)ആണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു. വലിയതുറ ശ്രീചിത്തിര നഗര്‍ റിതി ഭവനില്‍ ബൈജുവിന് (50) ആണ് അടിയേറ്റത്. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ ചിത്തിര നഗറിനടുത്തുളള ഷെഡിലായിരുന്നു സംഭവം.ഗുരുതരമായി പരിക്കേറ്റ ബൈജു നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം കടന്നുകളഞ്ഞ പ്രതിയെ വളളക്കടവ് ഭാഗത്ത് നിന്ന് എസ്.എച്ച്.ഒ അശോക് കുമാര്‍, എസ്.ഐ.മാരായ അംബരീഷ്, ശ്യാമകുമാരി എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More »
