IndiaNEWS

നേതാക്കൾ ഇ.ഡിയെ ഭയന്ന് ബി.ജെ.പിയിലേക്ക് ഓടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: കോണ്‍ഗ്രസിന് വേണ്ടി പ്രവർത്തിക്കുകയും പാർട്ടി ടിക്കറ്റില്‍ മത്സരിച്ച്‌ മുഖ്യമന്ത്രിയും മന്ത്രിയുമായ പല നേതാക്കളും ഇ.ഡിയെ ഭയന്ന് ബി.ജെ.പിയിലേക്ക് ഓടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

തെരഞ്ഞെടുപ്പില്‍ വിജയിച്ച പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഭരണം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. ഇതിന് കാരണം തന്റെ പാർട്ടിയിലെ ചില നേതാക്കള്‍ പാർട്ടി തത്വങ്ങള്‍ ശരിയായ വിശ്വാസമില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലായിരുന്ന പലരും, പാർട്ടിയുടെ കീഴില്‍  വളർന്നു മന്ത്രിയും മുഖ്യമന്ത്രിയും വരെയായി. ഇന്ന് അവരെല്ലാം ബി.ജെ.പിയിലേക്ക് ഓടുകയാണ്. ആരെയാണ് അവർ ഭയപ്പെടുന്നത്. ഇ.ഡി അവരെ ഭയപ്പെടുത്തുന്നു, മോദി ഭയപ്പെടുത്തുന്നു.മടിയിൽ കനമില്ലാത്തവർക്ക് ആരെയും പേടിക്കേണ്ടെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

Signature-ad

വരും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നും ഇല്ലാത്തപക്ഷം രാജ്യത്ത് ജനാധിപത്യമോ ഭരണഘടനയോ നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: