KeralaNEWS

ലോഡ്‌ജ് ജീവനക്കാരനെ രക്തം വാർന്ന്‌ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസർകോട്: ലോഡ്‌ജ് ജീവനക്കാരനെ രക്തം വാർന്ന്‌ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഹൊസ്‌ദുർഗ് പുതിയകോട്ട സൂര്യവംശി ലോഡ്‌ജിലെ ജീവനക്കാരനായ മടിക്കൈ മേക്കാട്ടെ ഓമനയുടെ മകൻ അനൂപ് (35) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 8.45 മണിയോടെയാണ് താമസിക്കുന്ന മുറിയില്‍ അബോധാവസ്ഥയില്‍ രക്തം വാർന്ന് കണ്ടെത്തിയത്. ഉടൻ ഗവ. ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.തലയില്‍ മുറിവേറ്റ് രക്തംവാർന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്. ഹൊസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.

Back to top button
error: