IndiaNEWS

അയോധ്യയിലെ രാമക്ഷേത്രത്തിന് ശേഷം, ഇന്ത്യയില്‍ വരാനിരിക്കുന്ന 5 ക്ഷേത്രങ്ങളും അവയുടെ ചെലവും

യോധ്യയിലെ രാമക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കിയത് 1800 കോടി ചെലവിട്ടാണ്.ഇതിന് പിന്നാലെ ഇന്ത്യയില്‍ വരാനിരിക്കുന്ന 5 ക്ഷേത്രങ്ങളും അവയുടെ ചെലവും നോക്കാം.

1.ഹനുമാന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ – ചെലവ്: 1200 കോടി രൂപ

ഹംപി ആസ്ഥാനമായുള്ള ഹനുമാൻ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് കിഷ്കിന്ധയില്‍ 1,200 കോടി രൂപ ചെലവില്‍ 215 മീറ്റർ ഹനുമാൻ പ്രതിമ നിർമ്മിക്കാൻ പദ്ധതിയിടുന്നു, അടുത്ത ആറ് വർഷത്തിനുള്ളില്‍ പണിപൂർത്തീകരിക്കും. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ഹംപിയുടെ പ്രാന്തപ്രദേശത്താണ് കിഷ്കിന്ധ സ്ഥിതി ചെയ്യുന്നത്.

Signature-ad

2.ഇസ്‌കോണ്‍ ചന്ദ്രോദയ മന്ദിർ – ചെലവ്: 700 കോടി രൂപ

മഥുരയിലെ വൃന്ദാവനത്തില്‍ നിർമ്മാണത്തിലിരിക്കുന്ന ഒരു ക്ഷേത്രമാണ് വൃന്ദാവൻ ചന്ദ്രോദയ മന്ദിർ. നാല് വർഷംകൊണ്ട് പണി പൂർത്തിയാകും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മതസ്മാരകമായിരിക്കും ഇത്. 700 കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന ക്ഷേത്രം ലോകത്തിലെ ഏറ്റവും ചെലവേറിയ ക്ഷേത്രങ്ങളില്‍ ഒന്നായിരിക്കും ഇത്. 2026 ഡിസംബറോടെ ക്ഷത്രം തുറക്കും.

3.ശ്രീ ചൈതന്യ ചന്ദ്രോദയ മന്ദിർ- ചെലവ്: 830 കോടി രൂപ

പഞ്ച-തത്ത്വ ദേവതകളായ രാധാ മാധവ, നൃസിംഹദേവ, ചൈതന്യ മഹാപ്രഭു എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്ര സമുച്ചയമാണ് മായാപൂർ ചന്ദ്രോദയ മന്ദിർ, ഏകദേശം 830 കോടി രൂപ ചെലവില്‍ ആണ്നി ക്ഷേത്രം ഉയരുന്നത്. പശ്ചിമ ബംഗാളിലെ മായാപൂർ നഗരത്തിന് ക്ഷേത്രം ഒരുങ്ങുന്നത്.

4.വിരാട് രാമായണ ക്ഷേത്രം – ചെലവ്: 500 കോടി

500 കോടി രൂപ ചെലവില്‍ നിർമ്മിക്കുന്ന വിരാട് രാമായണ മന്ദിറിൻ്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ 2023 ജൂണില്‍ ആരംഭിച്ചു. ബീഹാറിലെ ഈസ്റ്റ് ചമ്ബാരൻ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന “ലോകത്തിലെ ഏറ്റവും വലിയ രാമായണ ക്ഷേത്രം” ആയി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു.

5.ജഗന്നാഥ് ധാം സംസ്കൃതി കേന്ദ്രം- ചെലവ്: 143 കോടി രൂപ

പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലെ ബീച്ച്‌ ടൗണായ ദിഘയിലെ ജഗന്നാഥ ക്ഷേത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ 2024 മാർച്ചോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 143 കോടി രൂപ ചെലവില്‍ നിർമ്മിക്കുന്ന ക്ഷേത്രം അടുത്ത ഏപ്രിലില്‍ ഭക്തർക്കായി തുറന്നു കൊടുക്കും.

Back to top button
error: