Month: February 2024
-
India
കൊല്ലപ്പെട്ട യുവ കര്‍ഷകന്റെ കുടുംബത്തിന് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ്
ഡല്‍ഹി: കർഷകരുടെ ദില്ലി ചലോ സമരത്തിനിടെ ഖനോരി അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട യുവ കര്‍ഷകന്‍ ശുഭ് കരണ്‍ സിങ്ങിന്റെ കുടുംബത്തിന് ഒരുകോടി രൂപ സഹായധനം പ്രഖ്യാപിച്ച് പഞ്ചാബ്. ശുഭ് കരണ്‍ സിങ്ങിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രഖ്യാപിച്ചു. കർഷകന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ തക്കതായ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എക്‌സിലൂടെ അറിയിച്ചു. അതേസമയം കർഷക സമരം 11ാം ദിവസവും തുടരുകയാണ്. ഹരിയാന പൊലീസ് നടപടിയില്‍ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടതില്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് രാജ്യവ്യാപക കരിദിനം ആചരിക്കുകയാണ്. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. തിങ്കളാഴ്ച പഞ്ചാബിലെയും ഹരിയാനയിലെയും ദേശീയപാതകള്‍ ട്രാക്ടര്‍ ഉപയോഗിച്ച് ഉപരോധിക്കും. അടുത്ത മാസം 14ന് ഡല്‍ഹി രാംലീലാ മൈതാനിയിലും കര്‍ഷകര്‍ പ്രക്ഷോഭം നടത്തും.
Read More » -
Crime
ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് ആരോപണം; കുസാറ്റ് അധ്യാപകന്റെ കുടുംബത്തെ കാര്‍ തടഞ്ഞ് ആക്രമിച്ചു
മലപ്പുറം: ബൈക്കിലെത്തിയ രണ്ടംഗ സംഘം കുസാറ്റിലെ അധ്യാപകനെയും കുടുംബത്തെയും കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. ഭാര്യയ്ക്കും കുഞ്ഞിനും പരുക്ക്. ചില്ല് അടിച്ചു തകര്‍ത്തു. 2 പേര്‍ അറസ്റ്റില്‍. തിരൂര്‍- ചമ്രവട്ടം റോഡില്‍ വ്യാഴാഴ്ച രാത്രി 10.45നാണ് സംഭവം. കുസാറ്റിലെ അസി. പ്രഫസര്‍ നൗഫല്‍, ഭാര്യ രാജഗിരി ആശുപത്രിയിലെ ഡോ. ഷഹര്‍ബാനു, 2 മക്കള്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. പൊന്നാനി ഈശ്വരമംഗലം സ്വദേശികളായ പുഴവക്കത്ത് പറമ്പില്‍ അനീഷ് (35), വള്ളിക്കാട്ടു വളപ്പില്‍ ബിനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. കുടുംബം കാറില്‍ കൊച്ചിയില്‍നിന്നു കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്നു. പൊന്നാനിയില്‍ വച്ച് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് രണ്ടംഗ സംഘം ബൈക്കില്‍ ഇവരെ പിന്തുടര്‍ന്നു. 7 കിലോമീറ്റര്‍ കൂടി കഴിഞ്ഞപ്പോള്‍ ഗതാഗതക്കുരുക്കില്‍ വച്ച് കാറിനു മുന്നിലേക്ക് ചാടി വീണാണ് ആക്രമണം നടത്തിയത്. ഉടന്‍ നാട്ടുകാര്‍ ഇടപെട്ട് അക്രമികളെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും. കുടുംബം മറ്റൊരു വാഹനത്തില്‍ കയറിയാണ് പോയത്.
Read More » -
Kerala
ആ ഗാനം ജനങ്ങള്‍ നെഞ്ചിലേറ്റി കഴിഞ്ഞു; ഗാനത്തിന്റെ ഹിന്ദി പകര്‍പ്പ് കൂടി പുറത്തിറക്കണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അഴിമതി സര്‍ക്കാരെന്ന ബി.ജെപി ഐടി സെല്ലിന്റെ ഗാനം ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗാനം ജനങ്ങള്‍ നെഞ്ചിലേറ്റി കഴിഞ്ഞെന്നും സത്യത്തില്‍ ഗാനത്തിന്റെ ഹിന്ദി പകര്‍പ്പ് കൂടി പുറത്തിറക്കണമായിരുന്നെന്നും ചെന്നിത്തല പരിഹസിച്ചു. ഗാനത്തിന്റെ പേരില്‍ കെ സുരേന്ദ്രന്‍ വിലപിച്ചിട്ട് കാര്യമില്ല. ബി.ജെ.പി നടത്തിയിട്ടുള്ള കുതിരക്കച്ചവടങ്ങളും അത് വഴി ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിച്ചതിന്റെ ലിസ്റ്റും പരിശോധിച്ചാല്‍ അഴിമതിപ്പണം എങ്ങോട്ട് പോയെന്ന് ബോധ്യമാകുമെന്നും ചെന്നിത്തല പറഞ്ഞു.
Read More » -
Crime
16കാരനുമായി സൗഹൃദമുണ്ടാക്കി വീട്ടില്‍ക്കൊണ്ടുപോയി പീഡനം; രണ്ട് ട്രാന്‍സ് വിമന് ജീവപര്യന്തം തടവ്
ചെന്നൈ: സേലത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് ട്രാന്‍സ് വിമന് ജീവപര്യന്തം തടവ്. ഹോട്ടല്‍ ജീവനക്കാരനായ 16 കാരനെ പീഡിപ്പിച്ച കേസില്‍ ഗായത്രി, മുല്ല എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. കല്ലുകടൈ സ്വദേശികളായ ഗായത്രിയും മുല്ലയും സേലത്തെ എടഗണശാലയിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന പതിനാറുകാരനുമായി സൗഹൃദത്തിലായി. 2022 ജൂലൈയ് 14ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടി പിന്നീട് മാതാപിതാക്കളോട് സംഭവം വെളിപ്പെടുത്തി. അവര്‍ മഗുഡന്‍ചാവടി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഗായത്രിയെയും മുല്ലയെയും അറസ്റ്റ് ചെയ്തു. പോക്സോ നിയമ പ്രകാരം പ്രത്യേക കോടതിയില്‍ വിചാരണ നടത്തി. ഗായത്രിയും മുല്ലയും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം തടവുശിക്ഷയും 3,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
Read More » -
NEWS
വ്യാജൻമാർ കുടുങ്ങും; കുവൈറ്റിൽ ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചു
കുവൈറ്റ് സിറ്റി:കുവൈറ്റിൽ ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങി. കുവൈത്തിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമുൾപ്പെടെ മുഴുവൻ ജീവനക്കാരുടെയും സർട്ടിഫിക്കറ്റുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ജീവനക്കാരുടെ ഹയർ സെക്കണ്ടറിക്ക് മുകളിലുള്ള സർടിഫിക്കറ്റുകളാണ് പരിശോധനക്ക് വിധേയമാക്കുക.യോഗ്യത സർട്ടിഫിക്കറ്റുകൾ ,തുല്ല്യത സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകളുടെ സൂക്ഷ്മ പരിശോധനയാണ് നടക്കുന്നത്. ജീവനക്കാരുടെ പേര്, സിവിൽ നമ്പർ, തൊഴിൽ ദാതാവ്, സ്പെഷ്യാലിറ്റി, യൂണിവേഴ്സിറ്റി ബിരുദം,അനുവദിച്ച രാജ്യം, ഇൻ്റഗ്രേറ്റഡ് സിസ്റ്റങ്ങളിൽ ലഭ്യമായ വിവരങ്ങൾ , കൂടാതെ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ യോഗ്യതയുടെ പകർപ്പുകൾ എന്നിവയാണ് സൂക്ഷമ പരിശോധനക്ക് വിധേയമാക്കുക. സർട്ടിഫിക്കറ്റുകളിൽ റീ ക്ലിയറൻസ് നടത്തണമെന്ന മന്ത്രിസഭ തീരുമാനതിൻ്റെഭാഗമായി സിവിൽ സർവീസ് കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് യോഗ്യത സർട്ടിഫിക്കറ്റുകളിൽ ക്ലിയറൻസ് ആരംഭിച്ചത്.
Read More » -
Crime
താന്‍ പരമഗുരു, എല്ലാം കരാട്ടെയുടെ ഭാഗമാണെന്ന് പറഞ്ഞ് പീഡനം; സിദ്ദിഖ് അലി ‘ഉഡായിപ്പിന്റെ ഉസ്താദ്’
മലപ്പുറം: വാഴക്കാട് 17 വയസുകാരിയുടെ മരണത്തിന് കാരണക്കാരനായ കരാട്ടെ അധ്യാപകന്‍ സിദ്ദിഖ് അലി നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപണം. കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് പതിവാണെന്ന് പീഡനത്തിന് ഇരയായ കുട്ടി മാധ്യമങ്ങളോടു പറഞ്ഞു. താന്‍ പരമഗുരുവാണെന്നും എല്ലാം കരാട്ടെയുടെ ഭാഗമാണെന്നും പറഞ്ഞാണ് പീഡനമെന്നും പെണ്‍കുട്ടി പറഞ്ഞു. ”ഞാന്‍ പതിനഞ്ചാം വയസിലാണ് അവിടെ ചേരുന്നത്. കൊറോണ ആയതുകൊണ്ട് സ്‌കൂളില്ലായിരുന്നു. കൊറോണ ആണെങ്കിലും ബെല്‍റ്റ് എടുക്കണമെങ്കില്‍ വാഴക്കാട് ഊര്‍ക്കടവിലുള്ള ക്ലാസില്‍ ചെല്ലണമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് അവിടെ എത്തിപ്പെടുന്നത്. പരമഗുരു എന്താണെന്നാണ് ആദ്യം പഠിപ്പിച്ചത്. അത് ബോര്‍ഡില്‍ എഴുതിവച്ചിട്ടുണ്ടായിരുന്നു. പരമഗുരു എന്ന് പറഞ്ഞാല്‍ നമ്മുടെ മനസിലുള്ള കാര്യങ്ങള്‍ പറയാതെ അറിയാന്‍ കഴിയുന്നൊരാള്‍ എന്നാണ്. ഈ പരമഗുരുവിന്റെ സാന്നിധ്യമുണ്ടായാല്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കൂ. അര്‍പ്പണ മനോഭാവമുള്ളവര്‍ക്ക് മാത്രമേ പരമഗുരുവിന്റെ സാന്നിധ്യം കിട്ടൂ. ഇത് പറഞ്ഞുവിശ്വസിപ്പിച്ചാണ് ആദ്യം കരാട്ടെ ക്ലാസില്‍ ചേര്‍ക്കുന്നത്. പരമഗുരുവാണ് ..അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടെങ്കില്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂ എന്നായിരുന്നു നമ്മുടെ മനസില്‍..ചെറിയ പ്രായത്തില്‍ അങ്ങനെ…
Read More » -
Kerala
തിരുവനന്തപുരത്തും കൊല്ലത്തും ബിജെപിക്ക് കനത്ത തിരിച്ചടി നൽകി എൽഡിഎഫ്
കൊല്ലം: ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ പി എസ് സുനില്‍കുമാര്‍ 264 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് വാര്‍ഡില്‍ ലഭിച്ചത്. 58 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. മൂന്നാം സ്ഥാനത്തേക്കും പോയി.കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരം ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് സീറ്റുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. കൈവശമുണ്ടായിരുന്ന രണ്ട് വാര്‍ഡുകളാണ് ബിജെപിക്ക് നഷ്ടപ്പെട്ടത്. എല്‍ഡിഎഫാണ് ഈ വാര്‍ഡുകളും പിടിച്ചെടുത്തത്. തിരുവനന്തപുരത്തെ ഒറ്റശേഖരമംഗലത്തും വെള്ളാറിലുമാണ് ബിജെപിയെ അട്ടിമറിച്ച് എല്‍ഡിഎഫ് വിജയം കെെവരിച്ചത്.ആറിടത്താണ് സംസ്ഥാനത്ത് എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയത്.
Read More » -
Kerala
ഉത്തമ പുത്രന്‍ ജനിക്കാന്‍ എപ്പോള്‍ ബന്ധപ്പെടണം! വിവാഹ ദിവസം ഭര്‍ത്താവിന്റെ കുറിപ്പ്; യുവതി ഹൈക്കോടതിയില്‍
കൊച്ചി: നല്ല ആണ്‍കുഞ്ഞുണ്ടാകാന്‍ ഏത് രീതിയിലും സമയത്തുമാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടതെന്ന കുറിപ്പ് കൈമാറിയ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് ചോദ്യം ചെയ്ത് യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം വിലക്കുന്ന നിയമപ്രകാരം ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിന് എതിരെയാണ് കൊല്ലം സ്വദേശിനായ 39 കാരി ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. 2012 ഏപ്രിലിലായിരുന്നു മൂവാറ്റുപുഴ സ്വദേശിയുമായി ഹര്‍ജിക്കാരിയുടെ വിവാഹം നടന്നത്. വിവാഹ ദിവസം തന്നെ ഇംഗ്ലീഷ് മാസികയില്‍ വന്ന കുറിപ്പ് മലയാളത്തിലാക്കി നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ പിതാവാണ് ഇത് തയ്യാറാക്കിയതെന്ന് തെളിയിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടും ഹാജരാക്കി. തന്റെ പരാതി വിവരിച്ച് ‘പ്രി നേറ്റല്‍ ഡയഗ്‌നോസ്റ്റിക് ഡിവിഷന്‍’ ഡയറക്ടര്‍ക്ക് കത്ത് അയച്ചിരുന്നു. തുടര്‍ന്ന് പരാതി പരിശോധിക്കാനും കര്‍ശന നടപടിക്കുമായി കുടുംബക്ഷേമ അഡീഷണല്‍ ഡയറക്ടര്‍ക്ക് കൈമാറി. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഇതുസംബന്ധിച്ചു മറ്റൊരു കത്തും…
Read More » -
India
25 ലക്ഷം വാങ്ങി വിരുന്നില്‍ പങ്കെടുത്തെന്ന് ആരോപണം; ക്ഷമാപണം പ്രസിദ്ധീകരിക്കണമെന്ന് തൃഷ
ചെന്നൈ: തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അണ്ണാഡിഎംകെ മുന്‍ നേതാവിനെതിരെ നടി തൃഷ നിയമനടപടി ആരംഭിച്ചു. നോട്ടിസ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ തമിഴ്, ഇംഗ്ലിഷ് പത്രങ്ങളില്‍ നിരുപാധിക ക്ഷമാപണം പ്രസിദ്ധീകരിക്കണം. കൂടാതെ, ടിവി ചാനലുകളിലും യുട്യൂബ് ചാനലുകളിലും ക്ഷമാപണ വീഡിയോ പോസ്റ്റ് ചെയ്യണമെന്നുമാണു സേലം വെസ്റ്റ് യൂണിയന്‍ മുന്‍ സെക്രട്ടറി എ.വി.രാജുവിന് അയച്ച നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ക്ഷമാപണം നടത്തിയില്ലെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. പ്രശസ്തിക്കു വേണ്ടി ഇത്തരത്തിലുള്ള തരംതാണ പ്രസ്താവന നടത്തുന്നവരെ കാണുന്നതു പോലും അറപ്പുളവാക്കുന്നുവെന്നും രാജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തൃഷ വ്യക്തമാക്കി. പ്രസ്താവന വിവാദമായതോടെ രാജു തന്റെ സമൂഹമാധ്യമത്തിലൂടെ മാപ്പു പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാതെയാണു തൃഷ നിയമനടപടി ആരംഭിച്ചത്.
Read More » -
India
തെലങ്കാനയിലെ വനിതാ എംഎല്‍എ മറ്റൊരപകടത്തില്‍നിന്ന് രക്ഷപ്പട്ടത് 10 ദിവസം മുന്‍പ്
ഹൈദരാബാദ്: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട തെലങ്കാനാ വനിതാ എം.എല്‍.എ 10 ദിവസം മുമ്പ് നര്‍കാട്ട്പ്പള്ളിയിലുണ്ടായ മറ്റൊരു അപകടത്തില്‍നിന്ന് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാവിലെ ഹൈദരാബാദിലുണ്ടായ വാഹനാപകടത്തിലാണ് ബി.ആര്‍.എസ് എംഎല്‍എ ലാസ്യ നന്ദിത (37) മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് റോഡിലെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. നന്ദിതയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷക്കാനായില്ല. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എംഎല്‍എയുടെ ഡ്രൈവര്‍ ചികിത്സയിലാണ്. എന്നാല്‍, ഫെബ്രുവരി 13-ന് നര്‍കാട്ട്പ്പള്ളിയിലുണ്ടായ അപകടത്തില്‍ എംഎല്‍എയുടെ ഹോംഗാര്‍ഡ് മരിച്ചു. മുഖ്യമന്ത്രിയുടെ റാലിയില്‍ പങ്കെടുക്കാനായി നാല്‍ഗൊണ്ഡയിലേക്കുപോകുംവഴിയായിരുന്നു അപകടം. നന്ദിത ഒരു പതിറ്റാണ്ട് മുമ്പാണ് രാഷ്ട്രീയത്തില്‍ എത്തിച്ചയത്. 2023-ലെ തെലങ്കാന നിയമസഭാ തിരഞ്ഞടുപ്പില്‍ സെക്കന്തരാബാദ് കന്റോണ്‍മെന്റില്‍ നിന്നാണ് അവര്‍ വിജയിച്ചത്. ബിആര്‍എസ് നേതാവായ ജി സായന്നയുടെ മകളാണ് നന്ദിത. ഇദ്ദേഹം കഴിഞ്ഞ വര്‍ഷം മരണപ്പെട്ടിരുന്നു. എംഎല്‍എയുടെ മരണത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മുതിര്‍ന്ന ബിആര്‍എസ് നേതാവ് കെ.ടി.രാമറാവുവും അനുശോചനം രേഖപ്പെടുത്തി.
Read More »