Month: February 2024
-
Kerala
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ; അധ്യാപകര്‍ പ്രതിസന്ധിയില്‍
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ സ്ഥലം മാറ്റ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തതോടെ അധ്യാപകര്‍ പ്രതിസന്ധിയില്‍. വിടുതല്‍ വാങ്ങിയ അധ്യാപകര്‍ക്ക് പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിക്കാനോ നിലവിലെ സ്ഥാപനത്തില്‍ തുടരാനോ സാധിക്കില്ല. മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റം നടത്താനുള്ള സര്‍ക്കാര്‍ ശ്രമമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് പ്രതിപക്ഷ സംഘടനകള്‍. ഫെബ്രുവരി 16 നാണ് ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് വന്നത്. ഉത്തരവ് പ്രകാരം സ്ഥലം മാറ്റം ലഭിച്ച അധ്യാപകര്‍ നിലവിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് വിടുതല്‍ വാങ്ങുകയും ചെയ്തു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഉത്തരവെന്ന് കാണിച്ച് അധ്യാപകര്‍ നല്‍കിയ പരാതി പരിഗണിച്ച അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് റദ്ദാക്കുകയായിരുന്നു. നേരത്തെ വിടുതല്‍ നേടിയ അധ്യാപകരാണ് പ്രതിസന്ധിയിലായത്. ഭരണാനുകൂല അധ്യാപക സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്ന് മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റം ഉത്തരവ് പുറപ്പെടുവിച്ചതാണ് അധ്യാപകരെ പ്രതിസന്ധിയിലാക്കിയതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം.
Read More » -
Crime
പോലീസിനെയും നാട്ടുകാരെയും വട്ടംചുറ്റിച്ച് 12 കാരന്റെ ‘തട്ടിക്കൊണ്ടുപോകല്‍’ കഥ; ഒടുവില്‍ കള്ളിവെളിച്ചത്തായി
കൊച്ചി: മട്ടാഞ്ചേരിയില്‍ വെള്ള കാറിലെത്തിയ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് വ്യാജ കഥ ചമച്ച് 12കാരന്‍ പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കി. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരില്‍ നിന്ന് രക്ഷപ്പെട്ടെന്നും ബാഗ് കാറില്‍ എത്തിയവരുടെ കൈവശമാണെന്നും കൂവപ്പാടത്ത് താമസിക്കുന്ന ആറാം ക്ലാസുകാരന്‍ പറഞ്ഞതോടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി സമീപത്തെ സിസി ടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും കാര്‍ കണ്ടെത്താനായില്ല. ഒടുവില്‍ കുട്ടിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചതോടെ കുട്ടി കഥചമച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളത്തെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടി പഠനകാര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് കഥ മെനഞ്ഞത്. കുട്ടിയുടെ ബാഗ് കൂവപ്പാടം കൊച്ചിന്‍ കോളജ് ഗ്രൗണ്ടിന് സമീപമുള്ള കടയുടെ പിറകില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി.
Read More » -
LIFE
‘ഉയിര്‍പ്പിന്’ശേഷം ആദ്യമായി പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ട് പൂനം പാണ്ഡെ
വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചതിന് ശേഷം ആദ്യമായി പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ട് നടിയുഗ മോഡലുമായ പൂനം പാണ്ഡെ. ക്ഷേത്ര ദര്‍ശത്തിനായി എത്തിയതാണ് താരമെന്നാണ് വിവരങ്ങള്‍. കൈയില്‍ താലവും പിടിച്ച് റോഡിലൂടെ നടക്കുന്ന പൂനത്തിന്റെ വീഡിയോ ചുരുങ്ങിയ നേരം കൊണ്ട് വൈറലായിരിക്കുകയാണ്. നിരവധിയാളുകളാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. താരത്തിനൊപ്പം അംഗരക്ഷകരേയും വീഡിയോയില്‍ കാണാം. ആരാധകരെ നോക്കി നടി അഭിവാദ്യം ചെയ്യുന്നുമുണ്ട്. വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചതിന് ഈയടുത്ത് പൂനം പാണ്ഡെ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്ന് പൂനം വെളിപ്പെടുത്തിയിരുന്നു. നടിയുടെ പ്രവര്‍ത്തി തെറ്റായ മാതൃകയാണ് നല്‍കുന്നതെന്നായിരുന്നു താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയത്. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനുള്ള തീരുമാനം മികച്ചതാണെങ്കിലും സ്വീകരിച്ച രീതി തെറ്റാണെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്.
Read More » -
Crime
ആലപ്പുഴയില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍
ആലപ്പുഴ: കാട്ടൂരില്‍ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. പൊലീസ് സഹപാഠികളുടെ മൊഴി രേഖപ്പെടുത്തി. സിഡബ്ല്യുസി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. വിശദ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി ബാലാവകാശ കമ്മിഷന്‍ അറിയിച്ചു. 15 ന് സ്‌കൂളില്‍ വച്ചു സഹപാഠിക്ക് തലകറക്കം ഉണ്ടായപ്പോള്‍ വെള്ളം കുടിക്കാന്‍ പൈപ്പിനു സമീപത്തേക്ക് പ്രജിത്ത് ഒപ്പം പോയിരുന്നെന്നും ഈ സമയത്ത് ക്ലാസിലെത്തിയ അധ്യാപകന്‍ വിദ്യാര്‍ഥികളെ കാണാനില്ലെന്നു മൈക്കിലൂടെ അറിയിച്ചെന്നും പരാതിയില്‍ പറയുന്നു. ഇതുകേട്ട് പ്രജിത്തും സുഹൃത്തും ക്ലാസിലേക്ക് ഓടിയെത്തിയപ്പോള്‍ അധ്യാപകന്‍ പ്രജിത്തിനെ ചൂരല്‍ ഉപയോഗിച്ച് തല്ലുകയും ശരീരപരിശോധന നടത്തുകയും ചെയ്തു. കണ്ണില്‍ സൂക്ഷിച്ച് നോക്കി ‘നീയൊക്കെ കഞ്ചാവാണല്ലേ ‘എന്നു ചോദിച്ചു. മറ്റൊരു അധ്യാപികയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സ്‌കൂള്‍ വിട്ടപ്പോഴും ഇതേ അധ്യാപകനും അധ്യാപികയും ചേര്‍ന്ന് കുട്ടിയെ അപമാനിച്ചെന്നും മറ്റു വിദ്യാര്‍ഥികള്‍ കാണ്‍കെ അധ്യാപകന്‍ മര്‍ദിച്ചെന്നും പിതാവിന്റെ പരാതിയിലുണ്ട്. സഹപാഠികളാണ് ഈ കാര്യങ്ങള്‍ പറഞ്ഞതെന്നും സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോള്‍ ബസ് സ്റ്റോപ്പില്‍ അധ്യാപകര്‍ ആരെങ്കിലും ഉണ്ടോയെന്നു…
Read More » -
India
ബൈജൂസിനെതിരെ നടപടി കടുപ്പിച്ച് ഇഡി; ബൈജു രവീന്ദ്രന്‍ ദുബൈയിലേക്ക് മുങ്ങി?
ബംഗളൂരു: ബൈജൂസ് ആപ്പിന്റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രന്‍ ഇന്ത്യ വിട്ടെന്ന് സൂചന. ബൈജു രവീന്ദ്രന്‍ ഇപ്പോള്‍ ദുബായിലാണെന്നാണ് വിവരം. നേരത്തേ ബൈജു ഇന്ത്യ വിട്ടാല്‍ അറിയിക്കണമെന്ന് കാട്ടി ഇഡി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷമാണ് ബൈജു രവീന്ദ്രന്‍ ദുബായിലേക്ക് പോയത്. അന്ന് രാജ്യം വിടുന്നതിന് തടസ്സമുണ്ടായിരുന്നില്ല എന്നതിനാലാണ് ബൈജു ദുബായിലേക്ക് മാറിയത്. ബൈജു ഇനി ഇന്ത്യയിലേക്ക് തിരികെ വരുമോ എന്നതില്‍ വ്യക്തതയില്ല. ബൈജു രവീന്ദ്രനെതിരെ കഴിഞ്ഞ ദിവസം ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇന്നത്തെ എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിംഗില്‍ ബൈജു രവീന്ദ്രന്‍ പങ്കെടുക്കില്ല. ഓണ്‍ലൈനായാണ് ഇന്ന് ഇജിഎം നടക്കുക. ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ് അടക്കം ബൈജൂസിന്റെ പാരന്റ് കമ്പനിയില്‍ 30% ഓഹരിയുള്ള നിക്ഷേപകരാണ് ഇന്നത്തെ യോഗം വിളിച്ചിരിക്കുന്നത്. ഗ്രൂപ്പ് സിഇഒ സ്ഥാനത്ത് നിന്ന് ബൈജുവിനെ വോട്ടിനിട്ട് നീക്കുക എന്നതാണ് യോഗത്തിന്റെ ഒരു അജണ്ട. സഹോദരന്‍ റിജു രവീന്ദ്രന്‍, ഭാര്യ ദിവ്യ ഗോകുല്‍ നാഥ് എന്നിവരെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കും.…
Read More » -
Kerala
റാന്നിയിൽ ഓട്ടോറിക്ഷ വൈദ്യുതി തൂണില്‍ ഇടിച്ച് രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്
റാന്നി:ഓട്ടോറിക്ഷ വൈദ്യുത തൂണില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.ഓട്ടോറിക്ഷ ഡ്രൈവര്‍ ഇടമുറി വലിയപതാല്‍ സ്വദേശി ചാക്കുരിക്കാട്ടില്‍ സന്തോഷ് (43), വലിയപതാലില്‍ വാടകയ്ക്ക് താമസിക്കുന്ന വാസുദേവന്‍ (54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ചേത്തയ്ക്കല്‍ – കൂത്താട്ടുകുളം എംഎല്‍എ റോഡില്‍ ബംഗ്ലാവുപടിയിലാണ് സംഭവം. ഇറക്കം ഇറങ്ങി വന്ന ഓട്ടോറിക്ഷ വൈദ്യുത തൂണില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുത തൂണ്‍ രണ്ടായി ഒടിഞ്ഞ് ഓട്ടോറിക്ഷയുടെ മുന്നിൽ തന്നെ പതിക്കുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാരാണ് രണ്ടു പേരേയും ഉടന്‍തന്നെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
Read More » -
Kerala
തിരുവനന്തപുരത്ത് നടി ശോഭന ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍
തിരുവനന്തപുരം: ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് നടി ശോഭന ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്തെ ബിജെപിയുടെ പരിപാടികളില്‍ നിറസാന്നിധ്യമാകുന്ന താരം കൂടിയാണ് ശോഭന. മാത്രമല്ല, അവരുടെ കുടുംബ വോട്ടുകളും തിരുവനന്തപുരത്തുണ്ട്. ബിജെപിയുമായി നടി സൗഹൃദം പുലര്‍ത്തുന്നു എന്ന തരത്തിലുള്ള വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കും ശോഭന എത്തിയിരുന്നു. ഇതുവരെ ബിജെപി പട്ടികയില്‍ കേള്‍ക്കാത്ത പേരാണ് ശോഭനയുടേത്. അപ്രതീക്ഷിത സ്ഥാനാര്‍ഥികളുണ്ടാകുമെന്ന് ചില ബിജെപി നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥി ഇത്തവണയുണ്ടാകില്ലെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയതുമാണ്. സമീപകാലത്തായി സിനിമാ മേഖലയില്‍ നിന്ന് ചിലര്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. നടന്‍ ദേവന്‍, മേജര്‍ രവി, നിര്‍മാതാവ് സുരേഷ് കുമാര്‍ എന്നിവരെല്ലാം ഇതില്‍പ്പെടും. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ആണ് മല്‍സരിക്കുക. എല്‍ഡിഎഫിന് വേണ്ടി സിപിഐയുടെ പന്ന്യന്‍ രവീന്ദ്രന്‍ മല്‍സരിക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
Read More » -
India
‘ഇന്‍ഡ്യ’ മുന്നണിയിലെ തര്‍ക്കങ്ങള്‍ ഒഴിയുന്നു; 10 ദിവസത്തിനുള്ളില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കും
ന്യൂഡല്‍ഹി: ‘ഇന്‍ഡ്യ’ സഖ്യത്തിലെ സീറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഒഴിവാകുന്നു. കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുടെ ഇടപെടലാണ് സമവായത്തിലേക്ക് എത്തിച്ചത്. പത്ത് ദിവസത്തിനുള്ളില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് ശ്രമം. ലോക്‌സഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരമാണ് ഇന്‍ഡ്യ മുന്നണി പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് മൂന്നിനുള്ളില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണു പാര്‍ട്ടികള്‍ക്കിടയിലെ ധാരണ. യുപി, ഡല്‍ഹി, ഹരിയാന,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം സമവായത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സഖ്യം. യുപിയില്‍ 63 സീറ്റില്‍ സമാജ് വാദി യും 17 ഇടത്ത് കോണ്‍ഗ്രസും മത്സരിക്കാനാണ് തീരുമാനം. ഡല്‍ഹിയിലെ ഏഴു സീറ്റില്‍, ആം ആദ്മി 4 ഇടത്തും കോണ്‍ഗ്രസ് 3 സീറ്റിലും മത്സരിക്കും. ഹരിയാനയില്‍ ഒന്നും ഗുജറാത്തില്‍ 2 ഉം സീറ്റുകള്‍ കോണ്‍ഗ്രസ് ആം ആദ്മിക്ക് നല്‍കും. ജെഡിയു, ബിജെപി സഖ്യത്തില്‍ ചേര്‍ന്നതോടെ ഏകദേശം ധാരണയായിരുന്ന സീറ്റുകള്‍ വീണ്ടും പുനഃ ക്രമീകരിക്കുകയാണ്. കോണ്‍ഗ്രസിന് ആര്‍ജെഡി കൂടുതല്‍ സീറ്റുകള്‍ നല്‍കും. ജാര്‍ഖണ്ഡില്‍ ആര്‍ജെഡി വലിയ ശക്തി അല്ലെങ്കിലും മുന്നണി…
Read More » -
Kerala
വിവാഹ ആല്‍ബം നല്‍കിയില്ല; 1.60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
കൊച്ചി: പണം നല്‍കിയിട്ടും വിവാഹ ആല്‍ബം നല്‍കാതെ കബളിപ്പിച്ചതിന് 1.60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. കൊച്ചി എംജി റോഡിലുള്ള മാട്രിമോണി ഡോട്ട് കോം സ്ഥാപനമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. അരൂര്‍ സ്വദേശികളായ ബി രതീഷ്, സഹോദരന്‍ ബി ധനീഷ് എന്നിവരുടെ പരാതിയിലാണ് ഉത്തരവ്. രതീഷിന്റെ വിവാഹ വീഡിയോ ആല്‍ബം ഒരു മാസത്തിനുള്ളില്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം. 40,000 രൂപയും കൈമാറി. എന്നാല്‍ ആല്‍ബം ലഭിച്ചില്ല. സാങ്കേതിക കാരണങ്ങളാല്‍ വിവാഹ വിരുന്നിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞില്ലെന്നും സ്ഥാപനം വ്യക്തമാക്കി. ആല്‍ബം ലഭിക്കാത്തത് മൂലം പരാതിക്കാര്‍ക്ക് അപരിഹാര്യമായ നഷ്ടമുണ്ടായെന്ന് കമ്മീഷന്‍ വിലയിരുത്തി. അകാലത്തില്‍ വേര്‍പിരിഞ്ഞ അടുത്ത ബന്ധുവിന്റെ സാമീപ്യംകൂടി ഉള്‍കൊണ്ട ദൃശ്യങ്ങളുടെ നഷ്ടം ഏറെ സങ്കടകരമാണ്- കോടതി ഉത്തരവില്‍ നിരീക്ഷിച്ചു. പരാതിക്കാര്‍ നല്‍കിയ 40,000 രൂപ എതിര്‍കക്ഷി തിരിച്ചുനല്‍കണമെന്നും മാനസിക ക്ലേശത്തിനും കോടതിച്ചെലവിനുമായി 1,20,000 രൂപയും നല്‍കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
Read More »
