CrimeNEWS

16കാരനുമായി സൗഹൃദമുണ്ടാക്കി വീട്ടില്‍ക്കൊണ്ടുപോയി പീഡനം; രണ്ട് ട്രാന്‍സ് വിമന് ജീവപര്യന്തം തടവ്

ചെന്നൈ: സേലത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് ട്രാന്‍സ് വിമന് ജീവപര്യന്തം തടവ്. ഹോട്ടല്‍ ജീവനക്കാരനായ 16 കാരനെ പീഡിപ്പിച്ച കേസില്‍ ഗായത്രി, മുല്ല എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

കല്ലുകടൈ സ്വദേശികളായ ഗായത്രിയും മുല്ലയും സേലത്തെ എടഗണശാലയിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന പതിനാറുകാരനുമായി സൗഹൃദത്തിലായി. 2022 ജൂലൈയ് 14ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടി പിന്നീട് മാതാപിതാക്കളോട് സംഭവം വെളിപ്പെടുത്തി. അവര്‍ മഗുഡന്‍ചാവടി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

Signature-ad

തുടര്‍ന്ന് ഗായത്രിയെയും മുല്ലയെയും അറസ്റ്റ് ചെയ്തു. പോക്സോ നിയമ പ്രകാരം പ്രത്യേക കോടതിയില്‍ വിചാരണ നടത്തി. ഗായത്രിയും മുല്ലയും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം തടവുശിക്ഷയും 3,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

Back to top button
error: