KeralaNEWS

തിരുവനന്തപുരത്തും കൊല്ലത്തും ബിജെപിക്ക് കനത്ത തിരിച്ചടി നൽകി എൽഡിഎഫ്

കൊല്ലം: ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ പി എസ് സുനില്‍കുമാര്‍ 264 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

ബിജെപിക്ക് കനത്ത തിരിച്ചടിയാണ് വാര്‍ഡില്‍ ലഭിച്ചത്. 58 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. മൂന്നാം സ്ഥാനത്തേക്കും പോയി.കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്.

തിരുവനന്തപുരം ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് സീറ്റുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. കൈവശമുണ്ടായിരുന്ന രണ്ട് വാര്‍ഡുകളാണ് ബിജെപിക്ക് നഷ്ടപ്പെട്ടത്. എല്‍ഡിഎഫാണ് ഈ വാര്‍ഡുകളും പിടിച്ചെടുത്തത്.

Signature-ad

Back to top button
error: