IndiaNEWS

കൊല്ലപ്പെട്ട യുവ കര്‍ഷകന്റെ കുടുംബത്തിന് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച്‌ പഞ്ചാബ്

ഡല്‍ഹി: കർഷകരുടെ ദില്ലി ചലോ സമരത്തിനിടെ ഖനോരി അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട യുവ കര്‍ഷകന്‍ ശുഭ് കരണ്‍ സിങ്ങിന്റെ കുടുംബത്തിന് ഒരുകോടി രൂപ സഹായധനം പ്രഖ്യാപിച്ച്‌ പഞ്ചാബ്.

ശുഭ് കരണ്‍ സിങ്ങിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രഖ്യാപിച്ചു. കർഷകന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ തക്കതായ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എക്‌സിലൂടെ അറിയിച്ചു.

Signature-ad

അതേസമയം കർഷക സമരം 11ാം ദിവസവും തുടരുകയാണ്. ഹരിയാന പൊലീസ് നടപടിയില്‍ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടതില്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് രാജ്യവ്യാപക കരിദിനം ആചരിക്കുകയാണ്. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. തിങ്കളാഴ്ച പഞ്ചാബിലെയും ഹരിയാനയിലെയും ദേശീയപാതകള്‍ ട്രാക്ടര്‍ ഉപയോഗിച്ച്‌ ഉപരോധിക്കും.

അടുത്ത മാസം 14ന് ഡല്‍ഹി രാംലീലാ മൈതാനിയിലും കര്‍ഷകര്‍ പ്രക്ഷോഭം നടത്തും.

Back to top button
error: