Month: February 2024

  • India

    നിര്‍മല സീതാരാമൻ  തിരുവനന്തപുരത്ത് മത്സരിക്കുമോ…? രാജീവ് ചന്ദ്രശേഖറിനെ തള്ളി ബിജെപി ഉന്നതതല സര്‍വ്വേ

         തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ സ്ഥാനാര്‍ഥിയാക്കണം   എന്ന്, ബിജെപി കേന്ദ്ര നേതൃത്വം നടത്തിയ ആഭ്യന്തര സര്‍വേയില്‍ സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ സ്ഥാനാര്‍ഥിയാവുന്നതിനോട് പ്രവര്‍ത്തകര്‍ക്കു താത്പര്യമില്ലെന്നും ഇക്കാര്യം അവര്‍ നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് ശശി തരൂരിനെപ്പോലെ ഒരാളെ നേരിടാന്‍ നിര്‍മലയെപ്പോലെ ഒരാള്‍ക്കേ കഴിയൂവെന്നാണ് സര്‍വേയില്‍ സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടത്. സംസ്ഥാന ഭാരവാഹികളും തിരുവനനന്തപുരത്തെ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുമാണ് സര്‍വേയില്‍ അഭിപ്രായം അറിയിച്ചത്. കേന്ദ്ര മന്ത്രി വി മുരളീധരന്‍, നടന്‍ സുരേഷ് ഗോപി, മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ തുടങ്ങിയവരുടെ പേരുകളും ചിലര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നടന്‍ മോഹന്‍ലാല്‍, ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് എന്നീ പേരുകളും സര്‍വേയില്‍ നിര്‍ദേശിക്കപ്പെട്ടു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ സ്ഥാനാര്‍ഥിയാവും എന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നതിനിടെ, ഇതിനോട് പ്രവര്‍ത്തകര്‍ എതിര്‍പ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ദേശീയ നേതൃത്വം ഇതുവരെ…

    Read More »
  • India

    പണം തിരിച്ചു തരുമ്പോള്‍ മടക്കിത്തരാം; ബൈജൂസിന്റെ ഓഫീസില്‍നിന്ന് രക്ഷിതാക്കള്‍ ടിവി എടുത്തുകൊണ്ടുപോയി

    ന്യൂഡല്‍ഹി: റീഫണ്ട് നല്‍കാത്തതിനാല്‍ ബൈജൂസിന്റെ ഓഫീസില്‍ നിന്ന് ടിവി എടുത്തുകൊണ്ടുപോയി രക്ഷിതാക്കള്‍. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ റീഫണ്ട് പണം തിരികെ നല്‍കണമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം ലഭിക്കാതായതോടെ ബൈജൂസിന്റെ ഓഫീസില്‍ നിന്ന് ടിവി എടുത്തുകൊണ്ടു പോവുകയായിരുന്നു. അമ്മ സമീപത്ത് നില്‍ക്കുന്നതും പിതാവും മകനും ചേര്‍ന്ന് ഓഫീസിനുള്ളില്‍ കയറി ടിവി ഇളക്കിയെടുക്കുന്നതും വീഡിയോയില്‍ കാണാം. റീഫണ്ട് നല്‍കുമ്പോള്‍ ഈ ടിവി തിരിച്ചു തരാമെന്ന് കുടുംബം ജീവനക്കാരോട് പറയുന്നതായും വീഡിയോയില്‍ കാണാം. ഏകദേശം രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. അതേസമയം, ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി ആദ്യവാരമാണ് ഇഡി ബ്യൂറോ ഓഫ് ഇമിഗ്രേഷനെ സമീപിച്ചത്.

    Read More »
  • Crime

    രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സഹായിച്ചില്ല, നിരന്തരം അവഗണച്ചു; സത്യനാഥന്‍ വധത്തില്‍ പ്രതിയുടെ മൊഴി

    കോഴിക്കോട്: കൊയിലാണ്ടിയില്‍ സി.പി.എം നേതാവ് സത്യനാഥന്റെ കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സഹായിക്കാത്തതിലെ വിരോധമാണെന്നു മൊഴി. സഹായിക്കുന്നതിനു പകരം നിരന്തരം അവഗണിച്ചുവെന്നും കുറ്റപ്പെടുത്തിയെന്നും പ്രതി അഭിലാഷ് അന്വേഷണ സംഘത്തിനു മൊഴിനല്‍കി. കോഴിക്കോട് റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സത്യനാഥനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂര്‍ച്ചയുള്ള കറുത്ത പിടിയുള്ള കത്തിയാണ് ക്ഷേത്രത്തിന് തൊട്ടടുത്ത പറമ്പില്‍നിന്ന് കണ്ടെത്തിയത്. പേരാമ്പ്ര, വടകര ഡിവൈ.എസ്.പിമാരടക്കം 14 പേരാണ് റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലുള്ളത്. വ്യാഴാഴ്ച രാത്രി 10നാണ് സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ സത്യനാഥന്‍ കൊല്ലപ്പെട്ടത്. മുത്താമ്പി ചെറിയപുറം ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ശരീരത്തില്‍ നാലിലധികം സ്ഥലത്ത് വെട്ടേറ്റ മുറിവുകളുണ്ടായിരുന്നു. സംഭവത്തിനു പിന്നാലെ പ്രതി പിടിയിലാകുകയും ചെയ്തിരുന്നു. ഇന്നലെ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.  

    Read More »
  • Kerala

    മന്ത്രി റോഷിയുടെ ഓഫീസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയാങ്കളി; പിടിച്ചുമാറ്റിയത് കീഴ്ജീവനക്കാര്‍

    തിരുവനന്തപുരം: ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയാങ്കളി നടന്നെന്നു പരാതി. മന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയും ആലപ്പുഴയിലെ ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറും തമ്മിലാണ് ഏറ്റുമുട്ടിയത്. ചീഫ് എന്‍ജിനീയര്‍ ശ്യാംഗോപാലിനെ മന്ത്രി റോഷി അഗസ്റ്റിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി എസ്.പ്രേംജി മര്‍ദിച്ചെന്നാണ് പരാതി. ആലപ്പുഴയിലെ ഇറിഗേഷന്‍ ഓഫിസറും കുട്ടനാട് പാക്കേജിന്റെ ചുമതലയുള്ള ചീഫ് എന്‍ജിനീയര്‍ കൂടിയാണ് ശ്യാംഗോപാല്‍. ഔദ്യോഗികാവശ്യത്തിനായി മന്ത്രി റോഷി അഗസ്റ്റിനെയും പ്രൈവറ്റ് സെക്രട്ടറിയേയും കാണാനാണ് ചീഫ് എന്‍ജിനിയറായ ശ്യാംഗോപാല്‍ സെക്രട്ടറിയേറ്റിലെ ഓഫിസിലെത്തിയത്. ഈ സമയത്ത് സെക്രട്ടറിയും മന്ത്രിയും സ്ഥലത്തുണ്ടായിരുന്നില്ല. കാബിനിനകത്ത് ഇരിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇതിനിടയില്‍ അഡി. പ്രൈവറ്റ് സെക്രട്ടറി എസ്.പ്രേംജി ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെന്നാണു പരാതി. മുറിയില്‍ നിന്ന് ഇറങ്ങിപ്പോടാ എന്നാണ് പറഞ്ഞത്. ഇതു ചോദ്യംചെയ്തതാണു തര്‍ക്കത്തിനിടയാക്കിയത്. തര്‍ക്കം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. മന്ത്രി ഓഫീസിലെയും സമീപത്തെയും ജീവനക്കാരാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ വ്യാഴാഴ്ച രാവിലെ പത്തേമുക്കാലിനാണു…

    Read More »
  • India

    അസമില്‍ മുസ്ലിം വിവാഹനിയമം റദ്ദാക്കി; ഏകീകൃത സിവില്‍കോഡിലേക്കുള്ള ആദ്യ ചുവടുവെപ്പ്

    ഗുവാഹത്തി: മുസ്ലിം വിവാഹ-വിവാഹ മോചന രജിസ്ട്രേഷന്‍ നിയമം റദ്ദാക്കാന്‍ അസം മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള ആദ്യപടിയായാണ് ഈ നീക്കം. നേരത്തെ രാജ്യത്താദ്യമായി ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് പാസാക്കിയിരുന്നു. അസമിലും നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ പറഞ്ഞിരുന്നു. ഫെബ്രുവരി 28-ന് ആരംഭിക്കുന്ന അസം നിയമസഭാ സമ്മേളനത്തില്‍ മുസ്ലിം വിവാഹ നിയമം റദ്ദാക്കുന്ന ബില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായാണ് വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രി സഭായോഗത്തില്‍ നിയമം റദ്ദാക്കുന്നതിന് അംഗീകാരം നല്‍കിയത്. 2011-ലെ സെന്‍സസ് പ്രകാരം അസം ജനസംഖ്യയുടെ 34 ശതമാനമാണ് ഇസ്ലാം മതവിശ്വാസികളുള്ളത്. ’23-2-2024ന്, അസം മന്ത്രിസഭ, കാലപഴക്കമുള്ള അസം മുസ്ലീം വിവാഹം & വിവാഹമോചന രജിസ്ട്രേഷന്‍ നിയമം റദ്ദാക്കാനുള്ള സുപ്രധാന തീരുമാനമെടുത്തു. വധൂവരന്മാര്‍ക്ക് 18-ഉം 21-ഉം വയസ്സ് ആയിട്ടില്ലെങ്കില്‍ പോലും നിയമപ്രകാരം വിവാഹ രജിസ്ട്രേഷന്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ ഈ നിയമത്തില്‍ അടങ്ങിയിരിക്കുന്നു. അസമില്‍ ശൈശവവിവാഹം നിരോധിക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം’, മന്ത്രിസഭാ യോഗത്തിന്…

    Read More »
  • India

    എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിജെപിയുടെ ഇലക്ഷന്‍ ഏജന്റായി മാറിയെന്ന് കെ സി വേണുഗോപാൽ

    ന്യൂഡൽഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിജെപിയുടെ ഇലക്ഷന്‍ ഏജന്റായി മാറിയെന്ന് കെ സി വേണുഗോപാല്‍. കോണ്‍ഗ്രസ് ഇപ്പോള്‍ പോരാടുന്നത് ബിജെപിയോടല്ല, ഇഡിയോടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.കേരളത്തില്‍ ഇടക്കിടെ വരുന്ന പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരില്‍ പോയിട്ടില്ല. ജാതിയും മതവും പറഞ്ഞ് കേരളത്തില്‍ വോട്ടു പിടിക്കാം എന്ന മോദിയുടെ ലക്ഷ്യം നടക്കില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സാധാരണ പ്രവര്‍ത്തകരില്‍ നിന്നും കോണ്‍ഗ്രസ് പിരിച്ചെടുത്ത പണമാണ് ബിജെപി കട്ടെടുത്ത് കൊണ്ട് പോയത്. 370 സീറ്റ് മേടിക്കുമെന്ന് പറഞ്ഞയാളാണ് ഇഡിയെ ഉപയോഗിച്ച്‌ പണം പിടിച്ച്‌ പറിച്ചത്. 6000 കോടി രൂപയുടെ ഇലക്‌ട്രല്‍ ബോണ്ടിന്റ വിവരങ്ങള്‍ പുറത്ത് വന്നാല്‍ ബിജെപിയുടെ അഴിമതികള്‍ വെളിപ്പെടും. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ധനകാര്യ മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

    Read More »
  • India

    ക്ഷേത്രങ്ങളില്‍നിന്ന് നികുതി ഈടാക്കാനുള്ള ബില്ലിന് തിരിച്ചടി; കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ പരാജയപ്പെട്ടു

    ബംഗളൂരു: ക്ഷേത്രങ്ങള്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്താനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കത്തിനു തിരിച്ചടി. ഒരു കോടിയിലേറെ വരുമാനമുള്ള ക്ഷേത്രങ്ങളില്‍നിന്ന് 10 ശതമാനം നികുതി ഈടാക്കാനുള്ള ബില്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ പരാജയപ്പെട്ടു. ഇതേ ബില്‍ അസംബ്ലിയില്‍ രണ്ടു ദിവസം മുന്‍പ് പാസാക്കിയിരുന്നു. കോണ്‍ഗ്രസ് ഹിന്ദുവിരുദ്ധ നയങ്ങള്‍ നടപ്പാക്കുകയാണെന്ന് ബിജെപി ആരോപണം ഉന്നയിച്ചതോടെ ബില്‍ വലിയ വിവാദമായിരിക്കുകയാണ്. കര്‍ണാടകയിലെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ എന്‍ഡിഎയ്ക്കാണു കൂടുതല്‍ അംഗങ്ങളുള്ളത്. കോണ്‍ഗ്രസിന് 30 എംഎല്‍സിമാരും ബിജെപിക്ക് 35 എംഎല്‍സിമാണും ജെഡിഎസിന് എട്ട് എംഎല്‍സിമാരുമാണുള്ളത്. ഒരു കോടി രൂപയ്ക്കു മുകളില്‍ വരുമാനമുള്ള ക്ഷേത്രങ്ങളില്‍നിന്ന് 10 ശതമാനവും 10 ലക്ഷം മുതല്‍ 1 കോടി രൂപ വരെ വരുമാനമുള്ള ക്ഷേത്രങ്ങളില്‍നിന്ന് 5 ശതമാനവും നികുതി ഈടാക്കാനുള്ള ബില്ലാണ് കര്‍ണാടക സര്‍ക്കാര്‍ അവതരിപ്പിച്ചത്. ചെറിയ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയാണ് ബില്‍ അവതരിപ്പിച്ചതെന്നും ബിജെപി അതിനെ എതിര്‍ക്കുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. അതേസമയം എന്തുകൊണ്ടാണ് ക്ഷേത്രങ്ങളെ മാത്രം ലക്ഷ്യമിടുന്നതെന്നും മറ്റ് ആരാധനാലയങ്ങളെ ഒഴിവാക്കുന്നതെന്നും മുന്‍…

    Read More »
  • Kerala

    തൃശ്ശൂരില്‍ വൻ ലഹരി വേട്ട: രണ്ടിടത്തായി നാല് യുവാക്കള്‍ പിടിയില്‍

    തൃശ്ശൂരില്‍ വൻ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന 3.75 കോടി രൂപ വില വരുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും 2 ലക്ഷം രൂപയും പിടിച്ചെടുത്തു. പുത്തൂർ സ്വദേശി അരുണിനെയും, കോലഴി സ്വദേശി അഖിലിനെയും തൃശൂർ സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും, പീച്ചി പോലീസും ചേർന്ന് കുതിരാനില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ കൊടുങ്ങല്ലൂരില്‍ സിന്തറ്റിക് ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ട് പേരെ തൃശൂർ റൂറല്‍ ഡാൻസാഫ് ടീമും, കൊടുങ്ങല്ലൂർ പോലീസും ചേർന്ന് പിടികൂടി. എടവിലങ്ങ് സ്വദേശികളായ പുന്നക്കാപറമ്ബില്‍ ശിവകൃഷ്ണ (21), പറക്കാട്ട് വീട്ടില്‍ അഭിനവ് (21) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്.

    Read More »
  • India

    സിമന്‍റ് ടാങ്കറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം

    അഹമ്മദാബാദ്: സിമന്‍റ് ടാങ്കറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. അഹമ്മദാബാദ്-വഡോദ്ര എക്സ്പ്രസ് ഹൈവേയില്‍ നഡിയദിന് സമീപമാണ് സംഭവം. അഹമ്മദാബാദില്‍നിന്ന് പൂനെയിലേക്ക് പോയ്ക്കൊണ്ടിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 23 യാത്രക്കാർ ബസിലുണ്ടായിരുന്നു. സിമന്‍റ് ടാങ്കർ പെട്ടെന്ന് ഇടത്തേക്ക് വെട്ടിച്ച്‌ ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ടാങ്കർ ഡൈവർക്കെതിരേ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ സുരക്ഷാ വേലി തകർത്ത് ബസ് 20 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. രണ്ടു പേർ അപകടത്തില്‍ മരിച്ചു. പരിക്കേറ്റ നിരവധി ആളുകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

    Read More »
  • Kerala

    ഞാൻ പത്തനംതിട്ടയിൽ മത്സരിക്കണമെന്നത് ക്രൈസ്തവസഭാപ്രതിനിധികളുടെ ആവശ്യം: പി എസ് ശ്രീധരൻ പിള്ള 

    കോഴിക്കോട്: പത്തനംതിട്ടയില്‍ സ്ഥാനാർഥിയാകാൻ തന്നെയാരും സമീപിച്ചിട്ടില്ലെന്നും അക്കാര്യം ആരോടും സംസാരിച്ചിട്ടില്ലെന്നും ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. ‘പത്തനംതിട്ടയിലെ ക്രൈസ്തവസഭാപ്രതിനിധികള്‍ ഇങ്ങനെയൊരു ആവശ്യം ഡല്‍ഹിയില്‍പോയി ഉന്നയിച്ചുവെന്ന് കേട്ടു. പ്രധാന ഹിന്ദുസംഘടനകളും അത് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഞാൻ പത്തനംതിട്ടയില്‍ മത്സരിക്കണമെന്ന് ഇതുവരെ എന്റെ പാർട്ടിയിലെ പഴയകാല സഹപ്രവർത്തകർ ആരും ആവശ്യപ്പെട്ടിട്ടില്ല. ഗവർണർക്ക് രാഷ്ട്രീയമില്ല. ജീവിതത്തില്‍ ഇന്നുവരെ ഏതെങ്കിലും പാർട്ടിസ്ഥാനമോ അധികാരപദവിയോ വേണമെന്ന് ആരോടും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. എന്റെ പ്രസ്ഥാനം നിർദേശിക്കുന്ന കാര്യങ്ങള്‍ അനുസരിച്ചിട്ടേയുള്ളൂ’ – പിള്ള പറഞ്ഞു. ഗവർണർ സ്ഥാനമൊഴിഞ്ഞാല്‍ സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് ഇത്തരം സാങ്കല്പികചോദ്യങ്ങള്‍ക്ക് താൻ എന്ത് മറുപടി പറയാനാണെന്നായിരുന്നു ചിരിച്ചുകൊണ്ട് ശ്രീധരൻ പിള്ളയുടെ മറുചോദ്യം. കോഴിക്കോട്ട് ഹോട്ടല്‍ അളകാപുരിയില്‍ തന്റെ 210 പുസ്തകങ്ങളുടെ പ്രദർശനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള.

    Read More »
Back to top button
error: