ന്യൂഡൽഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിജെപിയുടെ ഇലക്ഷന്‍ ഏജന്റായി മാറിയെന്ന് കെ സി വേണുഗോപാല്‍.
കോണ്‍ഗ്രസ് ഇപ്പോള്‍ പോരാടുന്നത് ബിജെപിയോടല്ല, ഇഡിയോടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.കേരളത്തില്‍ ഇടക്കിടെ വരുന്ന പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരില്‍ പോയിട്ടില്ല. ജാതിയും മതവും പറഞ്ഞ് കേരളത്തില്‍ വോട്ടു പിടിക്കാം എന്ന മോദിയുടെ ലക്ഷ്യം നടക്കില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
സാധാരണ പ്രവര്‍ത്തകരില്‍ നിന്നും കോണ്‍ഗ്രസ് പിരിച്ചെടുത്ത പണമാണ് ബിജെപി കട്ടെടുത്ത് കൊണ്ട് പോയത്. 370 സീറ്റ് മേടിക്കുമെന്ന് പറഞ്ഞയാളാണ് ഇഡിയെ ഉപയോഗിച്ച് പണം പിടിച്ച് പറിച്ചത്. 6000 കോടി രൂപയുടെ ഇലക്‌ട്രല്‍ ബോണ്ടിന്റ വിവരങ്ങള്‍ പുറത്ത് വന്നാല്‍ ബിജെപിയുടെ അഴിമതികള്‍ വെളിപ്പെടും. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ധനകാര്യ മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.