Month: February 2024

  • Crime

    പ്രസവത്തിനിടെ യുവതിയുടെ മരണം: ഭര്‍ത്താവ് നയാസിന്റെ ആദ്യ ഭാര്യയെ പ്രതിചേര്‍ത്തു

    തിരുവനന്തപുരം: നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഒന്നാം പ്രതിയും ഭര്‍ത്താവുമായ നയാസിന്റെ ആദ്യ ഭാര്യയെ പ്രതിചേര്‍ത്തു. വീട്ടില്‍ പ്രസവിക്കാന്‍ പ്രേരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ റീജിനയെ രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തത്. ഇവര്‍ നിലവില്‍ ഒളിവിലാണുള്ളത്. ഷെമീറ ബീവിയും കുഞ്ഞുമാണ് പ്രസവത്തിനു പിന്നാലെ മരിച്ചത്. സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സകനായ വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെ നേമം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷെമീറയ്ക്ക് ആശുപത്രിയില്‍ ആധുനിക ചികിത്സ നല്‍കാതിരുന്നതില്‍ ശിഹാബുദ്ദീനുകൂടി പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണു നടപടി. കേസില്‍ നയാസിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മനഃപൂര്‍വമല്ലാത്ത നരഹത്യ, സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍, ഗര്‍ഭം അലസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ചെയ്ത പ്രവൃത്തി മൂലമുള്ള മരണം എന്നീ കുറ്റങ്ങളാണ് നയാസിനും ശിഹാബുദ്ദീനുമെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ഭയന്ന് എറണാകുളത്തേക്ക് കടന്ന ഇയാളെ നേമം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശിഹാബുദ്ദീന്‍ ഷെമീറയെ അക്യുപങ്ചര്‍ ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശിഹാബുദ്ദീന്റെ ചികിത്സ സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന്…

    Read More »
  • Kerala

    അയല്‍വീട്ടിലെ നായ കുരച്ചു ; യുവാവ് നായയെ പാറയില്‍ അടിച്ചു കൊന്നു

    ഇടുക്കി: അയല്‍വീട്ടിലെ നായ കുരച്ചതിനെ തുടർന്നുണ്ടായ പ്രകോപനത്തില്‍ യുവാവ് നായയെ പാറയില്‍ അടിച്ചു കൊന്നു. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം. സംഭവത്തിൽ സന്യാസിയോട സ്വദേശിയായ കള പുരമറ്റത്തില്‍ രാജേഷിനെതിരെ കമ്ബമെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. ബന്ധുകൂടിയായ അയല്‍വാസിയോടുള്ള വഴക്കാണ് നായയെ കൊലപ്പെടുത്തിയ സംഭവത്തിലേക്ക് എത്തിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന.

    Read More »
  • India

    മത്സരശേഷം ഹൃദയാഘാതം; കര്‍ണാടക ക്രിക്കറ്റ് താരം ഗ്രൗണ്ടില്‍ വീണുമരിച്ചു

    ബംഗളൂരൂ: ക്രിക്കറ്റ് മത്സരശേഷമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് കര്‍ണാടക ക്രിക്കറ്റ് താരം കെ ഹൊയ്സാല മരിച്ചു. 34 വയസായിരുന്നു. വ്യാഴാഴ്ച്ച ഏയ്ജീസ് സൗത്ത് സോണ്‍ ടൂര്‍ണമെന്റ് മാച്ച് കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് മൈതാനത്തുവച്ച് ഹൊയ്സാലയ്ക്ക് ഹൃദയാഘാതമുണ്ടായത്. ബംഗളൂരുവിലെ ആര്‍എസ്ഐ മൈതാനത്ത് തമിഴ്നാടിനെതിരെ കര്‍ണാടകയുടെ മത്സരം കഴിഞ്ഞ ശേഷമായിരുന്നു സംഭവം. വിജയാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ, താരം കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് ബോധരഹിതനായി കുഴഞ്ഞുവീഴുകയായിരുന്നു. മൈതാനത്തുവച്ചുതന്നെ മറ്റു ടീമംഗങ്ങള്‍ സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമികശുശ്രൂഷ നല്‍കി. ഹൊയ്സാലയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കര്‍ണാടകയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചശേഷമായിരുന്നു ഹോയ്‌സാലയുടെ അപ്രതീക്ഷിത വിടവാങ്ങല്‍. മത്സരത്തില്‍ 13 പന്തില്‍ 13 റണ്‍സെടുത്ത ഹൊയ്സാല ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. കര്‍ണാടക ടീമില്‍ അണ്ടര്‍ 25 വിഭാഗത്തെ പ്രതിനിധീകരിച്ചു കളിച്ചിരുന്നയാളാണ് ഹൊയ്സാല. കര്‍ണാടക പ്രീമിയര്‍ ലീഗിലും കളിച്ചിട്ടുണ്ട്.  

    Read More »
  • Kerala

    കോളേജ് വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ റാഗിങ്ങിന് കേസ്; യൂണിയന്‍ ഭാരവാഹികളും എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയും പ്രതി

    കല്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ബി.വി.എസ്സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ഥനെ (21) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപാഠികളടക്കം 12 വിദ്യാര്‍ഥികളുടെ പേരില്‍ റാഗിങ്ങിന് കേസെടുത്തു. കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ. അരുണ്‍, ഭാരവാഹി എന്‍. ആസിഫ് ഖാന്‍ (20), എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍ (20), കെ. അഖില്‍ (23), ആര്‍.എസ്. കാശിനാഥന്‍ (19), അമീന്‍ അക്ബര്‍ അലി (19), സിന്‍ജോ ജോണ്‍സണ്‍ (20), ജെ. അജയ് (20), ഇ.കെ. സൗദ് റിസാല്‍ (22), എ. അല്‍ത്താഫ് (22), വി. ആദിത്യന്‍ (22), എം. മുഹമ്മദ് ഡാനിഷ് (22) എന്നിവരുടെ പേരിലാണ് കേസെടുത്തത്. ഇതില്‍ നാലുപേര്‍ സിദ്ധാര്‍ഥന്റെ ക്ലാസില്‍ പഠിക്കുന്നവരാണ്. 12 വിദ്യാര്‍ഥികളെയും അന്വേഷണവിധേയമായി കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ഥനെ കഴിഞ്ഞ 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് 16-നും 17-നും കോളേജില്‍വെച്ച് സിദ്ധാര്‍ഥന് മര്‍ദനവും പരസ്യവിചാരണയും…

    Read More »
  • Kerala

    കോട്ടയത്ത് ടോറസും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

    കോട്ടയം: ടോറസും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു.വാഴൂർ പള്ളിക്കത്തോട് കുറുംകുടി ചണ്ണക്കല്‍ ഗോപിനാഥൻനായരുടെയും ശാന്തമ്മയുടെയും ഏകമകൻ അജിത്ത് (36) ആണ് മരിച്ചത്. വ്യാഴാഴ്ച 1.30ന് കൊടുങ്ങൂർ-പള്ളിക്കത്തോട് റോഡില്‍ അമ്ബാട്ട് പടിയിലായിലായിരുന്നു അപകടം. പെയിന്‍റിംഗ് തൊഴിലാളിയായ അജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയ ശേഷം തിരികെ റോഡിലേക്കു പ്രവേശിക്കുമ്ബോളായിരുന്നു അപകടം. പള്ളിക്കത്തോട് ഭാഗത്തു നിന്നും വന്ന ടോറസ് അജിത്തിന്‍റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജിത്തിനെ നാട്ടുകാർ ചേർന്ന് ചേർപ്പുങ്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.അവിവാഹിതനാണ്.

    Read More »
  • Kerala

    ഫാംഹൗസിലെ കിണറ്റില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു

    കോഴിക്കോട്: ഫാംഹൗസിലെ കിണറ്റില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു.മലപ്പുറം കാളികാവ് സ്വദേശി റഷീദിൻ്റെ മകൻ മുഹമ്മദ് ഐജിൻ (3) ആണ് മരിച്ചത്. ഓമശ്ശേരിയില്‍ ആയിരുന്നു സംഭവം.വെള്ളിയാഴ്ച കുടുംബസംഗമത്തിനായി കുട്ടി മാതാപിതാക്കളോടൊപ്പം ഫാംഹൗസിലെത്തിയെന്നാണ് റിപ്പോർട്ടുകള്‍. ഫാം ഹൗസിന് പുറത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് വിവരം. രക്ഷപ്പെടുത്തി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊടുവള്ളി പോലീസ് അന്വേഷണം ആരംഭിച്ചു

    Read More »
  • Kerala

    13-ാമത്തെ വാട്ടർ മെട്രോ ബോട്ടും  കൈമാറി

    കൊച്ചി കപ്പല്‍ശാലയില്‍ നിർമ്മിച്ച 13-ാമത്തെ വാട്ടർ മെട്രോ ബോട്ടും വാട്ടർ മെട്രോയ്ക്ക് കൈമാറി.  കൊച്ചിൻ ഷിപ് യാർഡില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ ചീഫ് ജനറല്‍ മാനേജർ ഷാജി.പി.ജനാർദ്ധനനും, കൊച്ചിൻ ഷിപ്‌യാർഡ് ചീഫ് ജനറല്‍ മാനേജർ ഹരികൃഷ്ണൻ. എസും കൈമാറ്റ കരാറില്‍ ഒപ്പുവച്ചു. കൊച്ചിൻ ഷിപ് യാർഡിന്റെയും കൊച്ചി മെട്രോ റെയിലിന്റെയും സയറക്ടർമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.

    Read More »
  • Kerala

    കാറുമായി കൂട്ടിമുട്ടി  ഓട്ടോറിക്ഷാ ഡ്രൈവർക്ക് ദാരുണാന്ത്യം

    തിരുവനന്തപുരം:ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ നടന്ന വാഹനാപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവർക്ക് ദാരുണാന്ത്യം. ആറ്റിങ്ങല്‍ സ്വദേശി മധുകുമാർ ആണ് മരിച്ചത്. മൂന്നുമുക്കില്‍ നിന്നും ആറ്റിങ്ങലിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികില്‍ നിർത്തിയിട്ടിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ മധുവിനെ നാട്ടുകാർ ചേർന്ന് ആറ്റിങ്ങല്‍ വലിയകുന്നു താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ്റിങ്ങല്‍ കെഎസ്‌ആർടിസി സ്റ്റാൻഡില്‍ ഓട്ടോറിക്ഷ ഓടിച്ചു വരികയായിരുന്നു മരിച്ച മധുകുമാർ.

    Read More »
  • Kerala

    ‘കെ-റൈസ്‌’ ഉടനെത്തും

    തിരുവനന്തപുരം: മിതമായ നിരക്കിൽ ഗുണമേന്മയുള്ള അരി ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ട്രേഡ്‌ മാർക്ക്‌ വച്ച്‌ സംസ്ഥാന സർക്കാർ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ‘കെ-റൈസ്‌’ ഉടനെത്തും. കാർഡൊന്നിന്‌ പത്ത്‌ കിലോ പുഴുക്കലരിയായിരിക്കും നൽകുക. കാർഡ് ഉടമകൾക്ക് ഇപ്പോഴുള്ള വിഹിതത്തിനു പുറമേയാണിത്. ചമ്പാവ്, മട്ട തുടങ്ങിയ ഇനങ്ങളാകും നൽകുക. അഞ്ച്‌, പത്ത്‌ കിലോ പായ്‌ക്കറ്റുകളിലാകും അരി ലഭ്യമാക്കുക. ഇവയുടെ സ്റ്റോക്കെടുക്കാൻ സിവിൽ സപ്ലൈസ് കമീഷണർക്കും ഡയറക്ടർമാർക്കും നേരത്തേ നിർദ്ദേശം നൽകിയിരുന്നു. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽനിന്ന്‌ അരി എത്തിക്കുന്നതിനുള്ള ചർച്ചയും പുരോഗമിക്കുകയാണ്‌.   2013 ൽ കേന്ദ്രസർക്കാർ ഭക്ഷ്യഭദ്രതനിയമം കൊണ്ടുവന്നത്‌ മുതൽ 14.5 ലക്ഷം മെട്രിക്‌ അരിയാണ്‌ കേരളത്തിനുള്ള ക്വാട്ട. അത്‌ വർധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും കേന്ദ്രം തയ്യാറായില്ല. സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ല്‌ അരിയാക്കി റേഷൻ കട വഴി നൽകുകയാണ്‌ സംസ്ഥാന സർക്കാർ. പരമാവധി വിലക്കുറവിൽ നല്ല അരി എത്തിക്കലാണ്‌ സർക്കാർ ലക്ഷ്യം.

    Read More »
  • India

    സേവ് ചെയ്തില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും ഫോണില്‍ തെളിയും; വൈകാതെ നടപ്പാക്കും

    ന്യൂഡല്‍ഹി: മൊബൈല്‍ ഫോണിലെത്തുന്ന കോളുകളില്‍ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും കാണാം. നമ്പറിനൊപ്പം പേര് കൂടി കാണിക്കുന്ന കോളിങ് നെയിം പ്രസന്റേഷന്‍ (സിഎന്‍എപി) രാജ്യത്ത് വൈകാതെ നടപ്പാക്കാന്‍ ടെലികോം വകുപ്പിനോട് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ശുപാര്‍ശ ചെയ്തു. തട്ടിപ്പ് കോളുകള്‍ തടയുകയാണ് ലക്ഷ്യം. ഇത് നടപ്പാക്കിയാല്‍ ‘ട്രൂകോളര്‍’ ആപ്പില്ലാതെ തന്നെ, ഫോണ്‍ വിളിക്കുന്നത് ആരെന്ന് നമുക്കറിയാം. ഉപയോക്താവ് ആവശ്യപ്പെട്ടാല്‍ മാത്രം സിഎന്‍എപി സൗകര്യം പ്രവര്‍ത്തിപ്പിക്കുന്ന തരത്തിലായിരിക്കും സൗകര്യം. ഒരാള്‍ക്ക് പേര് മറച്ചുവയ്ക്കണമെങ്കില്‍ അതിനും സംവിധാനമുണ്ടാകും. സിം എടുക്കാനുപയോഗിച്ച കെവൈസി (നോ യുവര്‍ കസ്റ്റമര്‍) തിരിച്ചറിയല്‍ രേഖയിലെ പേരായിരിക്കും സ്‌ക്രീനില്‍ ദൃശ്യമാവുക. രേഖയിലുള്ള പേര് പിന്നീട് മാറ്റിയവര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്‍കി തിരുത്താനും സൗകര്യമുണ്ടാകും. രാജ്യമാകെ നടപ്പാക്കും മുന്‍പ് ഒരു ടെലികോം സര്‍ക്കിളില്‍ പരീക്ഷണം നടത്തും. കമ്പനികളുടെ ബള്‍ക്ക് കോര്‍പറേറ്റ് കണക്ഷനുകളില്‍ നിന്നുള്ള കോളുകളില്‍ ട്രേഡ്മാര്‍ക്ക് പേര്, ട്രേഡ് നെയിം തുടങ്ങിയവ ദൃശ്യമാകും. ടെലികോം കമ്പനികളുമായി നീണ്ട കൂടിയാലോചന നടത്തിയാണ് ട്രായ്…

    Read More »
Back to top button
error: