IndiaNEWS

സിമന്‍റ് ടാങ്കറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം

അഹമ്മദാബാദ്: സിമന്‍റ് ടാങ്കറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു.

അഹമ്മദാബാദ്-വഡോദ്ര എക്സ്പ്രസ് ഹൈവേയില്‍ നഡിയദിന് സമീപമാണ് സംഭവം.

Signature-ad

അഹമ്മദാബാദില്‍നിന്ന് പൂനെയിലേക്ക് പോയ്ക്കൊണ്ടിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 23 യാത്രക്കാർ ബസിലുണ്ടായിരുന്നു. സിമന്‍റ് ടാങ്കർ പെട്ടെന്ന് ഇടത്തേക്ക് വെട്ടിച്ച്‌ ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ടാങ്കർ ഡൈവർക്കെതിരേ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

ഇടിയുടെ ആഘാതത്തില്‍ സുരക്ഷാ വേലി തകർത്ത് ബസ് 20 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. രണ്ടു പേർ അപകടത്തില്‍ മരിച്ചു. പരിക്കേറ്റ നിരവധി ആളുകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Back to top button
error: