Month: February 2024

  • India

    ബംഗളൂരുവിൽ കാര്‍ മരത്തിലിടിച്ച്‌ ആറു മരണം; നാലു പേര്‍ക്ക് പരിക്ക്

    ബംഗളൂരു: ബെളഗാവി ജില്ലയിലെ ഖാനപൂരില്‍ കാർ മരത്തിലിടിച്ച്‌ തകർന്ന് യാത്രക്കാരായ ആറു പേർ മരിച്ചു.മറ്റ് നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാർ ഡ്രൈവർ ഷാറൂഖ് പെൻഡാരി (30), ഇഖ്ബാല്‍ ജമദർ (50), സാനിയ ലങ്കോട്ടി (37), ഉമറാബീഗം ലങ്കോട്ടി (17), ശബ്നം ലങ്കോട്ടി (37), ഫർഹാൻ ലങ്കോട്ടി (13) എന്നിവരാണ് മരിച്ചത്. മങ്ക്യണ്‍കൊപ്പ-ബീഡി റോഡില്‍ നിയന്ത്രണം വിട്ട കാർ പാതയോരത്തെ മരത്തിലിടിച്ചാണ് അപകടം.പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

    Read More »
  • Kerala

    കള്ളവോട്ട് ചെയ്യാതെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന് ജയിക്കാന്‍ ആകില്ലെന്ന് അടൂര്‍ പ്രകാശ്

    തിരുവനന്തപുരം: കള്ളവോട്ട് ചെയ്യാതെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന് ജയിക്കാന്‍ ആകില്ലെന്ന് സിറ്റിംഗ് എംപി അടൂര്‍ പ്രകാശ്. 1,70,000ല്‍ അധികം വ്യാജ വോട്ടുകള്‍ നിലവില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. അതേസമയം  അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തെ മുന്‍കൂര്‍ ജാമ്യമെടുപ്പെന്നാണ് നിയുക്ത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയ് പ്രതികരിച്ചത്. പരാജയം മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസിന്റെ ഈ പ്രതിരോധം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Read More »
  • Kerala

    എല്ലാ ജില്ലകളിലും ആശുപത്രി;ആസ്റ്റര്‍ കേരളത്തില്‍ ₹1,000 കോടി നിക്ഷേപമൊഴുക്കും

    പ്രമുഖ പ്രവാസി മലയാളിയായ ഡോ.ആസാദ് മൂപ്പന്‍ നേതൃത്വം നല്‍കുന്ന ആരോഗ്യ സേവന ശൃംഖലയായ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരളത്തില്‍ വന്‍വിപുലീകരണ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുന്നു. ഗള്‍ഫ് ബിസിനസ് വേര്‍പെടുത്തിയ ആസ്റ്റര്‍ ഇന്ത്യയിലെ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലും വിപുലീകരണത്തിനൊരുങ്ങുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മൂവായിരത്തിലേറെ രോഗികളെ ഒരേസമയം കിടത്തി ചികില്‍സിക്കാന്‍ കഴിയുന്ന തരത്തില്‍ ആശുപത്രികള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. കേരളത്തിലെ പുതിയ വികസനപദ്ധതികള്‍ക്കായി 1,000 കോടി രൂപയുടെ നിക്ഷേപമാണ് ആസ്റ്റര്‍ നീക്കിവയ്ക്കുന്നത്.2025ല്‍ 350 കിടക്കകളുള്ള പുതിയ ആസ്റ്റര്‍ ഹോസ്പിറ്റല്‍ കാസര്‍ഗോഡ് പ്രവര്‍ത്തനം തുടങ്ങും. തിരുവനന്തപുരത്ത് നിര്‍മിച്ചു വരുന്ന ആശുപത്രിയില്‍ 500 കിടക്കകളും ഉണ്ടായിരിക്കും. 2026ല്‍ ഇത് പ്രവര്‍ത്തനമാരംഭിക്കും. കൂടാതെ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലും കണ്ണൂരും കോഴിക്കോടും കോട്ടയ്ക്കലുമുള്ള ആസ്റ്റര്‍ മിംസ് ആശുപത്രികളിലും 100 കിടക്കകള്‍ വീതം കൂടുതലായി ഉള്‍പ്പെടുത്തുമെന്നും ഫര്‍ഹാന്‍ വ്യക്തമാക്കി. കേരളത്തില്‍ മാത്രം ആസ്റ്റര്‍ ഹോസ്പിറ്റല്‍സിലൂടെ ആരോഗ്യസേവന രംഗത്ത് അയ്യായിരം തൊഴിലവസരങ്ങള്‍…

    Read More »
  • Kerala

    സുഹൃത്തിന്റെ വീട്ടില്‍നിന്നും സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച യുവതി അറസ്റ്റിൽ

    കൊച്ചി: സുഹൃത്തിന്റെ വീട്ടില്‍നിന്നും സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച യുവതി അറസ്റ്റിൽ.ചെങ്ങമനാട് സ്വദേശി ആതിര (26) യാണ് മരട് പോലീസിന്റെ പിടിയിലായത്. സുഹൃത്തിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 79 ഗ്രാമോളം വരുന്ന സ്വർണാഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്. കഴിഞ്ഞ 15-നാണ് കേസിനാസ്പദമായ സംഭവം. അന്നേദിവസം സുഹൃത്തിന്റെ വീട് സന്ദർശിച്ച ആതിര വീട്ടുകാർ കാണാതെ അലമാരയില്‍ സൂക്ഷിച്ച സ്വർണം കൈക്കലാക്കി കടന്നുകളയുകയായിരുന്നു.  രണ്ടുദിവസത്തിനു ശേഷമാണ് സ്വർണം നഷ്ടപ്പെട്ടകാര്യം വീട്ടുകാർ അറിയുന്നത്.തുടർന്ന് മരട് പോലീസിനെ വിവരം അറിയിച്ചു. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സാമ്ബത്തിക ബാധ്യതയാണ് കുറ്റം ചെയ്യാൻ  പ്രേരിപ്പിച്ചതെന്നാണ് ആതിരയുടെ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    Read More »
  • India

    നോര്‍ത്തില്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ദയനീയമായിരുന്നു, ഇപ്പോള്‍ അത് മാറി: എ പി അബ്ദുള്ളക്കുട്ടി

    കോഴിക്കോട്: നോര്‍ത്തില്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ദയനീയമായിരുന്നെന്നും ഇപ്പോള്‍ അത് മാറുകയും അവര്‍ യോഗിയുടേയും മോദിയുടേയും ഭക്തരാകുകയും ചെയ്തെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിലെ വിഐപി സംസ്‌കാരം അവസാനിപ്പിച്ചതായും ഹജ്ജ് കമ്മിറ്റി ചെയര്‍മാൻ കൂടിയായ അബ്ദുള്ളക്കുട്ടി പറഞ്ഞു. വിഐപി ക്വാട്ടയില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് പറഞ്ഞ മറുപടിയാണ് തന്നെ ചിന്തിപ്പിച്ചതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. അല്ലാഹുവിന്റെ വിളിയുള്ളവര്‍ മാത്രം ഹജ്ജിന് പോയാല്‍ മതിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഉപദേശം. തന്റെ പക്കലുള്ള വിഐപി സീറ്റുകള്‍ വരെ താന്‍ വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് കൊടുത്തെന്നും മോദി പറഞ്ഞതായും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപി അധികാരത്തിലേറിയതിന് ശേഷമാണ് ഉത്തരേന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവസ്ഥയില്‍ മാറ്റമുണ്ടായത്. മുന്‍പ് ഉത്തരേന്ത്യയിലെ ന്യൂനപക്ഷവിഭാഗങ്ങളുടെ അവസ്ഥ അതിദയനീയമായിരുന്നു. മൃഗതുല്യമായ ജീവിതസാഹചര്യങ്ങളാണ് അവര്‍ക്കുണ്ടായിരുന്നത്. ബിജെപി ഭരണത്തിന് ശേഷം കാര്യങ്ങളെല്ലാം മാറിയെന്നും ഇപ്പോള്‍ അവരെല്ലാവരും യോഗി ആദിത്യനാഥിന്റേയും നരേന്ദ്രമോദിയുടേയും ഭക്തരായെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

    Read More »
  • India

    സെക്സ് റാക്കറ്റ്, പ്രായപൂര്‍ത്തിയായാകാത്ത പെണ്‍കുട്ടികളും, ബിജെപി നേതാവും പിടിയിൽ 

    കൊല്‍ക്കത്ത: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെയടക്കം ഉള്‍പ്പെടുത്തി സെക്സ് റാക്കറ്റ് നടത്തിയ ബി ജെ പി നേതാവിനെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബി ജെ പിയുടെ കിസാൻ മോർച്ച നേതാവ് സബ്യസാച്ചി ഘോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗാളിലെ സങ്ക്റാലിയിലെ ഹോട്ടലില്‍ നിന്നാണ് ഘോഷിനെ അറസ്റ്റ് ചെയ്തത്. സെക്സ് റാക്കറ്റില്‍ പെട്ടുപോയ ആറ് പെണ്‍കുട്ടികളെ മോചിപ്പിച്ചതായും ബംഗാള്‍ പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ സബ്യസാച്ചി ഘോഷ് ഉള്‍പ്പടെ 11 പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. അതേസമയം അറസ്റ്റിന് പിന്നാലെ സബ്യസാച്ചി ഘോഷിനെ തള്ളിപ്പറ‍ഞ്ഞ് ബംഗാള്‍ ബി ജെ പി ഘടകം രംഗത്തെത്തി. ഘോഷുമായി യാതൊരു ബന്ധവുമില്ലെന്നാണ് ബി ജെ പി നേതൃത്വം പറയുന്നത്.

    Read More »
  • India

    വിവാഹം കഴിക്കാനായി ടിവി അവതാരകനെ തട്ടിക്കൊണ്ടു പോയി; യുവതി അറസ്റ്റിൽ

    ഹൈദരാബാദ്: ടിവി അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. തൃഷ എന്ന യുവസംരഭകയാണ് അറസ്റ്റിലായത്. തെലുങ്ക് ടിവി ചാനലിലെ അവതാരകനായ പ്രണവിനെയാണ് യുവതി തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിർബന്ധിച്ചത്. ഫെബ്രുവരി പത്തിന് ഉപ്പല്‍ എന്ന സ്ഥലത്ത് വച്ചാണ് യുവാവിനെ ഗുണ്ടകളുടെ സഹായത്തോടെ തൃഷ തട്ടിക്കൊണ്ടുപോയത്. ഇവരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ പ്രണവ് പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 10ന് ജോലി കഴിഞ്ഞ മടങ്ങിയ പ്രണവിനെ തൃഷയും ഗുണ്ടകളും ചേർന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. തൃഷയെ അറസ്റ്റ് ചെയ്ത പൊലീസ് ഒളിവിലള്ള മറ്റ് നാല് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.

    Read More »
  • Food

    ചൂടിനെയകറ്റാം, ആരോഗ്യം കാക്കാം;  തണ്ണിമത്തൻ കൊണ്ട് രണ്ടു ഹെൽത്തി ജ്യൂസുകൾ

    തണ്ണിമത്തനിൽ 92% വെള്ളം അടങ്ങിയിരിക്കുന്നു.തണ്ണിമത്തന്റെ നീര്‌ നല്ലൊരു ദാഹശമനി കൂടിയാണ്. രക്തസമ്മർദ്ദത്തിനും, ദഹനകേടിനും, മലശോധനക്കും തണ്ണിമത്തൻ നല്ലതാണ്. ഇതിലെ ലൈകോഫീന്‍ ഘടകം ക്യാൻസറിനെ ചെറുക്കാന്‍ സഹായിക്കുന്നു. ബിപി നിയന്ത്രിക്കുവാൻ തണ്ണിമത്തന് കഴിയുന്നു. ഹൃദയം, തലച്ചോര്‍ എന്നിവയുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയുന്നു. തണ്ണിമത്തനിലെ ഫൈബർ ദഹനപ്രശ്നങ്ങൾ പരിഹരിക്കും. തണ്ണിമത്തൻ കഴിക്കുന്നതിലൂടെ രക്തപ്രവാഹം വർധിപ്പിക്കുകയും രോഗ പ്രതിരോധശേഷി കൂടുകയും ചെയ്യും. ഇതാ തണ്ണിമത്തൻ കൊണ്ട് രണ്ടു ഹെൽത്തി ജ്യൂസുകൾ ഉണ്ടാക്കുന്ന വിധം  സ്വീറ്റ് ജ്യൂസ് തണ്ണിമത്തൻ നാരങ്ങാനീര് പുതിനയില ·തേൻ ഐസ് ക്യൂബ്സ് തയാറാക്കുന്ന വിധം  ഒരു മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിനുള്ള  തണ്ണിമത്തൻ കഷ്ണങ്ങൾ, നാരങ്ങാനീര്, പുതിനയില,തേൻ, ഐസ് ക്യൂബ്സ് എന്നിവ ചേർത്തു നന്നായി അടിച്ചെടുക്കുക. ശേഷം ജ്യൂസ് അരിച്ചെടുക്കാം. നല്ല കിടിലൻ തണ്ണിമത്തൻ ജ്യൂസ് തയാർ.   സ്പൈസ് ജ്യൂസ് തണ്ണിമത്തൻ പച്ചമുളക് നാരങ്ങാനീര് പുതിനയില ഐസ് ക്യൂബ്സ് തയാറാക്കുന്ന വിധം ഒരു മിക്സിയുടെ ജാറിലേക്കു ആവശ്യത്തിനുള്ള  തണ്ണിമത്തൻ കഷ്ണങ്ങൾ, പച്ചമുളക്, നാരങ്ങാനീര്, പുതിനയില,…

    Read More »
  • Kerala

    പുതിയ ഡ്രൈവിംഗ് ടെസ്റ്റിങ്ങ് സംബന്ധിച്ച പ്രധാനപ്പെട്ട നിർദേശങ്ങൾ

    1. കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഗിയർ ഷിഫ്റ്റിംഗ് സംവിധാനം മോട്ടോർ സൈക്കിളുകളിൽ നിന്നും അപ്രത്യക്ഷമായതിനാലും അത്തരം വാഹനങ്ങളിൽ പരിശീലനം ലഭിച്ചവർക്ക് കാലുകൊണ്ട് ഗിയർ സെലക്ഷൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും മനസ്സിലാക്കുന്നു. ആയതിനാൽ മോട്ടോർ സൈക്കിൾ വിത്ത് ഗിയർ എന്ന വിഭാഗത്തിന് ഇനി മുതൽ കാൽപാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ളതും 95 സിസിക്ക് മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിൾ മാത്രമേ ടെസ്റ്റിന് ഉപയോഗിക്കാനാവൂ. 2. ഡ്രൈവിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന പല വാഹനങ്ങളും കാലപ്പഴക്കമുള്ളതും പുതിയ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായതിനാൽ ഡ്രൈവിംഗ് സ്കൂൾ ലൈസൻസിൽ ചേർക്കുന്ന വാഹനങ്ങളുടെ പ്രായം 15 വർഷമായി നിജപ്പെടുത്തും. ഇത്തരം പഴയ വാഹനങ്ങൾ 1-5-2024ൻപായി മാറ്റി 15 വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ള വാഹനങ്ങൾ ലൈസൻസിൽ ചേർക്കേണ്ടതുമാണ്. 3. നിലവിൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് നേടുന്നതിനുള്ള കേന്ദ്ര മോട്ടോർ വാഹന ചട്ടപ്രകാരമുള്ള നിബന്ധനങ്ങൾ ഓട്ടോമാറ്റിക് / ഇലക്ട്രിക്കൽ വാഹനങ്ങളിൽ ടെസ്റ്റ് നടത്തുമ്പോൾ പരിശോധിക്കാൻ കഴിയില്ല.മാത്രമല്ല ഓട്ടോമാറ്റിക്…

    Read More »
  • Kerala

    പോലീസ് ഓഫീസറുടെ വീഡിയോ കോൾ; കൊല്ലത്ത് യുവാവിന് നഷ്ടമായത് 40 ലക്ഷത്തില്‍പരം രൂപ 

    പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന വ്യാജേന വീഡിയോകോള്‍ ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തില്‍ കൊല്ലത്ത് ഒരാള്‍ക്ക് 40 ലക്ഷത്തില്‍പരം രൂപ നഷ്ടമായി. മുംബൈ പോലീസിലെ സൈബര്‍ വിഭാഗത്തിലെ മുതിര്‍ന്ന പോലീസ് ഓഫീസറെന്ന വ്യാജേനയാണ് പാഴ്സല്‍ അയച്ച ആളെ തട്ടിപ്പുകാര്‍ വീഡിയോകോള്‍ ചെയ്തത്. പാഴ്സലിനുള്ളില്‍ എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് ഉല്പ്പന്നങ്ങളുണ്ടെന്ന് വീഡിയോകോള്‍ ചെയ്തയാള്‍ പറഞ്ഞു. പാഴ്സല്‍ അയച്ച ആളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാരന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതിക്കാരന്‍ 40,30,000 രൂപ അവര്‍ നിര്‍ദ്ദേശിച്ച അക്കൗണ്ടിലേക്ക് അയച്ചുനല്‍കിയത്. പ്രശസ്തമായ ഒരു കൊറിയര്‍ കമ്പനിയുടെ കസ്റ്റമര്‍ സര്‍വ്വീസ് സെന്‍ററില്‍ നിന്ന് എന്നു പരിചയപ്പെടുത്തിവന്ന ഫോണ്‍ കോളിലാണ് തട്ടിപ്പിന്‍റെ തുടക്കം. പരാതിക്കാരന്‍ മുംബൈയില്‍ നിന്ന് തായ്ലന്‍റിലേയ്ക്ക് ഒരു പാഴ്സല്‍ അയച്ചിട്ടുണ്ടെന്നും അതില്‍ പാസ്പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡ്, ലാപ്ടോപ് എന്നിവ കൂടാതെ 200 ഗ്രാം എം.ഡി.എം.എയും കണ്ടെത്തിയെന്നതിനാല്‍ മുംബൈ പോലീസ് പിടിച്ചുവച്ചിരിക്കുകയാണെന്നുമാണ് അയാള്‍ അറിയിച്ചത്. പാഴ്സല്‍ അയയ്ക്കുന്നതിന് പരാതിക്കാരന്‍റെ…

    Read More »
Back to top button
error: