Month: February 2024

  • Kerala

    കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ട്രെയിൻതട്ടി മരിച്ചു

    കരുനാഗപ്പള്ളി: റിട്ട. കെഎസ് ആർടിസി ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു. കല്ലേലിഭാഗം പുന്നമൂട്ടില്‍ മോഹനൻ (66) ആണ് മരിച്ചത്. വെള്ളിയാഴ്ച എട്ടിന് കല്ലുകടവ് മേല്‍പാലത്തിന് പടിഞ്ഞാറുവശം പാളം മറികടക്കുന്നതിനിടെ ഗുരുവായൂർ എക്സ്പ്രസ് തട്ടിയായിരുന്നു അപകടം. കരുനാഗപ്പള്ളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: രമണി. മക്കള്‍: രാജ് മോഹൻ, ഡാലിയ (സിവില്‍ പോലീസ് ഓഫീസർ, പുത്തൂർ).

    Read More »
  • Kerala

    സിപിഐ സ്ഥാനാര്‍ഥികളെ ഇന്നറിയാം; പ്രഖ്യാപനം വൈകീട്ട് അഞ്ചിന്

    തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന നിര്‍വാഹകസമിതി, കൗണ്‍സില്‍ യോഗങ്ങള്‍ക്ക് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ വിഎസ് സുനില്‍കുമാര്‍, മാവേലിക്കരയില്‍ സിഎ അരുണ്‍കുമാര്‍ എന്നിവരെ മത്സരിപ്പിക്കാനാണ് ധാരണ. അതേസമയം, സിപിഎം സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. പതിനഞ്ച് സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. പത്തനംതിട്ടയില്‍ തോമസ് ഐസകും എറണാകുളത്ത് കെജെ ഷൈനും പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ ഇടത് സ്ഥാനാര്‍ഥിയായി പ്രചാരണം ആരംഭിച്ചു. കാസര്‍കോട് എംവി ബാലകൃഷ്ണനും കണ്ണൂരില്‍ എംവി ജയരാജനുമാകും സ്ഥാനാര്‍ഥികള്‍. വടകരയില്‍ കെകെ ശൈലജ, കോഴിക്കോട് എളമരം കരീം, മലപ്പുറത്ത് വി വസീഫ്, പൊന്നാനിയില്‍ കെ എസ് ഹംസ, പാലക്കാട് എ വിജയരാഘവന്‍, ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്, ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ കൊല്ലത്ത് എം മുകേഷ്, ആറ്റിങ്ങലില്‍ വി ജോയി എന്നിവരാകും…

    Read More »
  • Social Media

    ഇക്കാന്റെ മൊഞ്ചില്‍ കണ്ണഞ്ചി നെറ്റിസണ്‍സ്; മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ട് കിളിപാറി ആരാധകര്‍

    മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടിയെങ്കിലും ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് മമ്മൂട്ടി. ബോളിവുഡ് താരങ്ങള്‍ വരെ മമ്മൂട്ടിയുടെ ആരാധകരാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങള്‍ ഇതിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മമ്മൂട്ടി പങ്കുവയ്ക്കുന്ന ഈ ചിത്രങ്ങളായിരിക്കും പിന്നീടുള്ള ദിവസങ്ങളില്‍ മലയാളികളുടെ സോഷ്യല്‍ മീഡിയ വാളുകള്‍ ഭരിക്കുന്നത്. അത്തരത്തില്‍ ഇപ്പോഴിതാ മമ്മൂട്ടി പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ സിനിമയുടെ സക്സസ് മീറ്റില്‍ പങ്കെടുത്ത ചിത്രങ്ങളാണ് മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ എത്തിയ ചിത്രം നിമിഷ നേരം കൊണ്ട് വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തുന്നത്. ഏതാണ് ഈ 25 കാരന്‍ എന്നാണ് ആരാധകരില്‍ ചിലര്‍ ചോദിക്കുന്നത്. ഈ മൊതല്‍ 25 കാരന്‍ അല്ല 21കാരനാണ് എന്നാണ് ചില ആരാധകര്‍ പറയുന്നത്. പ്രായം വയ്ക്കാത്ത എന്തോ പ്രതിഭാസമാണ് ഈ…

    Read More »
  • Crime

    അടൂരിലെ ബാറല്‍ സംഘര്‍ഷം; പരിഹരിക്കാനെത്തിയ പൊലീസിന് മര്‍ദനം

    പത്തനംതിട്ട: അടൂരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റു. പറക്കോട് ബാറിലെ സംഘര്‍ഷം പരിഹരിക്കാന്‍ എത്തിയ സിപിഒമാരായ സന്ദീപ് , അജാസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.അടൂര്‍ സ്വദേശികളായ ഹരി, ദീപു, അനന്ദു, അമല്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടാകുന്നത്. ബാറില്‍ സംഘര്‍ഷമുണ്ടെന്നറിഞ്ഞാണ് പൊലീസെത്തിയത്. ഇവരെ ശാന്തരാക്കി പുറത്തിറങ്ങിയ ശേഷമാണ് പ്രതികള്‍ പൊലീസുകാര്‍ക്കെതിരെ കല്ലും വടികളും എറിഞ്ഞത്. മര്‍ദനത്തില്‍ പൊലീസുകാരന്റെ വയറിനും കണ്ണിനും പരിക്ക് പറ്റിയിട്ടുണ്ട്. അതിനിടെ, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സൈനികരാ ഇരട്ടസഹോദരങ്ങള്‍ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും കൈയേറ്റംചെയ്തു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തന്‍, ജയന്തന്‍ എന്നിവരാണ് ആശുപത്രിയില്‍ പരാക്രമം കാട്ടിയത്. ഞായറാഴ്ച രാത്രി പത്തുമണിയോടെ സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം ഹരിപ്പാടിന് സമീപത്ത് അപകടത്തില്‍പ്പെട്ടിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇരുവരും മദ്യലഹരിയിലാണെന്ന് ബോധ്യമായി. തുടര്‍ന്ന് ഇരുവരെയും വൈദ്യപരിശോധനയ്ക്കായി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ന്ന് ബലംപ്രയോഗിച്ച് പ്രതികളെ കീഴ്‌പ്പെടുത്തുകയായിരുന്നു.      

    Read More »
  • India

    മോദി മാജിക് എന്നൊന്നില്ല; ഉള്ളത് ഹിന്ദു വികാരം മാത്രം: സുബ്രഹ്‌മണ്യൻ സ്വാമി

    പാറ്റ്ന: ഹിന്ദുവികാരം ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു ഗുണം ചെയ്യുമെന്നു മുതിർന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി. ഇതാദ്യമായി ഹിന്ദുക്കള്‍ക്ക് അവരുടെ വ്യക്തിത്വത്തില്‍ അഭിമാനം വന്നിട്ടുണ്ട്. അതു കഴിഞ്ഞ തെരഞ്ഞെടുപ്പു വിജയത്തെ മറികടക്കാൻ ബിജെപിയെ പ്രാപ്തമാക്കും. ചിലർ വിചാരിക്കും ഇതെല്ലാം ഞങ്ങള്‍ ഉണ്ടാക്കിയതാണെന്ന്. മോദി മാജിക് എന്നൊന്നില്ല.മോദിക്ക് പകരം മറ്റൊരാളെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിച്ചാലും ഇത്തവണ ബിജെപിയേ ജയിക്കൂ- സുബ്രഹ്‌മണ്യൻ സ്വാമി കൂട്ടിച്ചേർത്തു. ബിജെപി നാനൂറോളം സീറ്റില്‍ ജയിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മുൻ കേന്ദ്രമന്ത്രികൂടിയായ സുബ്രഹ്മണ്യൻ സ്വാമി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ എൻഡിഎ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹത്തിന് ഹിന്ദുവികാരത്തിനെതിരായി പോകാൻ കഴിയില്ലെന്നും ഇനി ഒരിക്കലും പാർട്ടി വിടില്ലെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്യണമെന്നുമാണ് സുബ്രഹ്‌മണ്യൻ സ്വാമി പ്രതികരിച്ചത്.

    Read More »
  • Crime

    മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി; സൈനികരായ ഇരട്ടകള്‍ പോലീസിനെയും ഡോക്ടറെയും ആക്രമിച്ചു

    ആലപ്പുഴ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഇരട്ടസഹോദരങ്ങള്‍ പോലീസിനെയും ആശുപത്രി ജീവനക്കാരെയും കൈയേറ്റംചെയ്തു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തന്‍, ജയന്തന്‍ എന്നിവരാണ് ആശുപത്രിയില്‍ പരാക്രമം കാട്ടിയത്. ഇരുവരും സൈനികരാണ്. ഞായറാഴ്ച രാത്രി പത്തുമണിയോടെ സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം ഹരിപ്പാടിന് സമീപത്ത് അപകടത്തില്‍പ്പെട്ടിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇരുവരും മദ്യലഹരിയിലാണെന്ന് ബോധ്യമായി. തുടര്‍ന്ന് ഇരുവരെയും വൈദ്യപരിശോധനയ്ക്കായി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പോലീസിനെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ആശുപത്രിയില്‍വെച്ച് പോലീസിനെ അസഭ്യംപറഞ്ഞ പ്രതികള്‍, പോലീസുകാരെ കൈയേറ്റം ചെയ്യുകയായിരുന്നു. ആശുപത്രിയിലെ ഡോക്ടറെ പിടിച്ചുതള്ളുകയുംചെയ്തു. തുടര്‍ന്ന് പോലീസുകാര്‍ ബലംപ്രയോഗിച്ചാണ് പ്രതികളെ കീഴ്പ്പെടുത്തി പോലീസ് വാഹനത്തിലാക്കിയത്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികളെ തിങ്കളാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.  

    Read More »
  • Crime

    ആത്മഹത്യചെയ്യാന്‍ യുവാവ് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി; ‘എടുത്തടിച്ച്’ സഹോദരന്റെ സുഹൃത്ത് മരിച്ചു

    ചെന്നൈ: ആത്മഹത്യ ചെയ്യാനായി യുവാവ് സയനൈഡ് കലര്‍ത്തി ഒളിപ്പിച്ചുവച്ച മദ്യം എടുത്തുകുടിച്ച് സഹോദരന്റെ സുഹൃത്ത് മരിച്ചു! മദ്യം കഴിച്ച സഹോദരനും ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. സേലം മുള്ളുവടി ഗേറ്റിനു സമീപമാണ് സംഭവം. മുള്ളുവടി ഗേറ്റിനു സമീപം മക്കാന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന വെള്ളിപ്പണിക്കാരനായ തസീര്‍ ഹുസൈന്‍ എന്നയാളാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച് മദ്യത്തില്‍ സയനൈഡ് കലക്കിവച്ചത്. മദ്യപാനവുമായി ബന്ധപ്പെട്ട് കുടുംബ വഴക്കിനു പിന്നാലെ ഭാര്യ വീടുവിട്ട് സ്വന്തം വീട്ടിലേക്കു പോയതിന്റെ വിഷമത്തിലാണ് തസീര്‍ ഹുസൈന്‍ മദ്യത്തില്‍ സയനൈഡ് കലര്‍ത്തി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. സയൈനഡ് കലര്‍ത്തിയ മദ്യം വീട്ടിലെ കബോഡിലാണ് സൂക്ഷിച്ചിരുന്നത്. അതിനിടെ, തസീറിന്റെ സഹോദരന്‍ സദ്ദാം ഹുസൈന്‍ അവിചാരിതമായാണ് കബോഡില്‍ സൂക്ഷിച്ചിരുന്ന മദ്യം കണ്ടത്. സുഹൃത്തായ അസയ്നെ വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. അല്‍പസമയത്തിനുള്ളില്‍ ഇരുവരും കുഴഞ്ഞുവീണു, വിവരമറിഞ്ഞ് പൊലീസെത്തി ഇരുവരെയും സേലം ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റി. അവിടെവച്ച് അസയ്ന്‍ മരണത്തിനു കീഴടങ്ങി. സദ്ദാം ഹുസൈന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മദ്യത്തില്‍…

    Read More »
  • Kerala

    പയ്യന്നൂരിൽ ഡിവൈഎഫ്ഐ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ഇന്ന്

    കണ്ണൂർ:ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മറ്റി നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ഇന്ന്. മൂന്ന് വീടുകളാണ്  നിർമ്മിച്ചത്. പയ്യന്നൂർ ബ്ലോക്ക് പരിധിയിലെ നിർദ്ധനരായ മൂന്നു കുടുംബങ്ങൾക്കാണ്  വീട് . എല്ലാ പ്രവർത്തനങ്ങളും വെറും 8 മാസം കൊണ്ടാണ് പൂർത്തീകരിച്ചത്. സംസ്ഥാനത്ത് ഇതിനകം നൂറോളം വീടുകൾ ഡിവൈഎഫ്ഐയുടെ വിവിധ  യൂണിറ്റുകൾ നിർമ്മിച്ചു കൈമാറി കഴിഞ്ഞു. ഒരു ബ്ലോക്ക് കമ്മറ്റിക്ക് കീഴിൽ ചുരുങ്ങിയത് ഒരു വീടെങ്കിലും  നിർമ്മിച്ച് നൽകാനുള്ള പദ്ധതിയാണ് ഡിവൈഎഫ്ഐയുടേത്.

    Read More »
  • Kerala

    ആറ്റുകാൽ പൊങ്കാല: 3 വയസ്സുകാരിയുൾപ്പടെ കുഴഞ്ഞുവീണത് 13 പേർ;പെട്രോൾ പമ്പിൽ പൊങ്കാല അടുപ്പ് കൂട്ടിയതിനെതിരെ വ്യാപക പ്രതിഷേധം 

    തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ വിവിധയിടങ്ങളില്‍ 13 പേർ കുഴഞ്ഞു വീണു. ബേക്കറി ജംഗ്ഷനില്‍ പൊങ്കാല കലത്തിന് മീതേ സ്ത്രീ കുഴഞ്ഞു വീണ് പൊള്ളലേറ്റു. ഇവരെ ഫയർഫോഴ്സ് ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. പുക കാരണം പലർക്കും ശ്വാസതടസം നേരിട്ടു. ഇതുകൂടാതെ ദേഹാസ്വസ്ഥ്യമുണ്ടായവരെയും പൊലീസും ഫയർഫോഴ്സും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ആറ്റുകാല്‍ ക്ഷേത്ര വളപ്പില്‍ അമ്മയ്‌ക്കൊപ്പം പൊങ്കാലയിടുകയായിരുന്ന മൂന്ന് വയസുകാരിയും കുഴഞ്ഞു വീണു. ചൂട് അധികമായത് കാരണമായിരുന്നു ഇത്. ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. ചാക്കയില്‍ ഫയർസ്‌റ്റേഷൻ വളപ്പില്‍ പൊങ്കാലയിട്ട പോത്തൻകോട് സ്വദേശിയെയും ആള്‍സൈയിന്റ്സ് കോളേജിന് സമീപം കുഴഞ്ഞു വീണ ടെക്നോപാർക്ക് സ്വദേശിയെയും ആശുപത്രിയിലേക്ക് മാറ്റി. കിള്ളിപ്പാലം,തമ്ബാനൂർ,ബേക്കറി,കിഴക്കേകോട്ട എന്നിവിടങ്ങളിലും10ഓളം പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. അതേസമയം പെട്രോൾ പമ്പിൽ പൊങ്കാല അടുപ്പ് കൂട്ടിയതിനെതിരെ സോഷ്യൽ മീഡിയയിലടക്കം വ്യാപക വിമർശനമാണ് ഉയരുന്നത്.

    Read More »
  • India

    സവർക്കർ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടും: പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വക്താവായിരുന്ന വി.ഡി സവർക്കറെ അനുസ്മരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതക്കും സവർക്കർ നല്‍കിയ അചഞ്ചലമായ സമർപ്പണം എന്നും ഓർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സവർക്കറുടെ ചരമവാർഷികദിനമാണ് ഇന്ന്. 1883ല്‍ മഹാരാഷ്ട്രയില്‍ ജനിച്ച സവർക്കർ 1966ലാണ് മരിച്ചത്. ”വി.ഡി സവർക്കർക്ക് അദ്ദേഹത്തിന്റെ സമാധി ദിനത്തില്‍ ആദരാഞ്ജലികളർപ്പിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതക്കും അദ്ദേഹം നല്‍കിയ അചഞ്ചലമായ സമർപ്പണത്തെ രാജ്യം എന്നും സ്മരിക്കും. അദ്ദേഹത്തിന്റെ സംഭാവനകള്‍ രാജ്യത്തിന്റെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പരിശ്രമിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു”-പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

    Read More »
Back to top button
error: