CrimeNEWS

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി; സൈനികരായ ഇരട്ടകള്‍ പോലീസിനെയും ഡോക്ടറെയും ആക്രമിച്ചു

ആലപ്പുഴ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഇരട്ടസഹോദരങ്ങള്‍ പോലീസിനെയും ആശുപത്രി ജീവനക്കാരെയും കൈയേറ്റംചെയ്തു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തന്‍, ജയന്തന്‍ എന്നിവരാണ് ആശുപത്രിയില്‍ പരാക്രമം കാട്ടിയത്. ഇരുവരും സൈനികരാണ്.

ഞായറാഴ്ച രാത്രി പത്തുമണിയോടെ സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം ഹരിപ്പാടിന് സമീപത്ത് അപകടത്തില്‍പ്പെട്ടിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇരുവരും മദ്യലഹരിയിലാണെന്ന് ബോധ്യമായി. തുടര്‍ന്ന് ഇരുവരെയും വൈദ്യപരിശോധനയ്ക്കായി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പോലീസിനെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

Signature-ad

ആശുപത്രിയില്‍വെച്ച് പോലീസിനെ അസഭ്യംപറഞ്ഞ പ്രതികള്‍, പോലീസുകാരെ കൈയേറ്റം ചെയ്യുകയായിരുന്നു. ആശുപത്രിയിലെ ഡോക്ടറെ പിടിച്ചുതള്ളുകയുംചെയ്തു. തുടര്‍ന്ന് പോലീസുകാര്‍ ബലംപ്രയോഗിച്ചാണ് പ്രതികളെ കീഴ്പ്പെടുത്തി പോലീസ് വാഹനത്തിലാക്കിയത്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികളെ തിങ്കളാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

 

Back to top button
error: