IndiaNEWS

സവർക്കർ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വക്താവായിരുന്ന വി.ഡി സവർക്കറെ അനുസ്മരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതക്കും സവർക്കർ നല്‍കിയ അചഞ്ചലമായ സമർപ്പണം എന്നും ഓർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സവർക്കറുടെ ചരമവാർഷികദിനമാണ് ഇന്ന്. 1883ല്‍ മഹാരാഷ്ട്രയില്‍ ജനിച്ച സവർക്കർ 1966ലാണ് മരിച്ചത്.

”വി.ഡി സവർക്കർക്ക് അദ്ദേഹത്തിന്റെ സമാധി ദിനത്തില്‍ ആദരാഞ്ജലികളർപ്പിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതക്കും അദ്ദേഹം നല്‍കിയ അചഞ്ചലമായ സമർപ്പണത്തെ രാജ്യം എന്നും സ്മരിക്കും. അദ്ദേഹത്തിന്റെ സംഭാവനകള്‍ രാജ്യത്തിന്റെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പരിശ്രമിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു”-പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

Back to top button
error: