KeralaNEWS

പയ്യന്നൂരിൽ ഡിവൈഎഫ്ഐ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ഇന്ന്

കണ്ണൂർ:ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മറ്റി നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ഇന്ന്.
മൂന്ന് വീടുകളാണ്  നിർമ്മിച്ചത്.
പയ്യന്നൂർ ബ്ലോക്ക് പരിധിയിലെ നിർദ്ധനരായ മൂന്നു കുടുംബങ്ങൾക്കാണ്  വീട് . എല്ലാ പ്രവർത്തനങ്ങളും
വെറും 8 മാസം കൊണ്ടാണ് പൂർത്തീകരിച്ചത്.
സംസ്ഥാനത്ത് ഇതിനകം നൂറോളം വീടുകൾ ഡിവൈഎഫ്ഐയുടെ വിവിധ  യൂണിറ്റുകൾ നിർമ്മിച്ചു കൈമാറി കഴിഞ്ഞു.
ഒരു ബ്ലോക്ക് കമ്മറ്റിക്ക് കീഴിൽ ചുരുങ്ങിയത് ഒരു വീടെങ്കിലും  നിർമ്മിച്ച് നൽകാനുള്ള പദ്ധതിയാണ് ഡിവൈഎഫ്ഐയുടേത്.

Back to top button
error: