Month: February 2024

  • Kerala

    കൊയിലാണ്ടിയില്‍ റെയില്‍വേ ഇൻസ്പെഷൻ കോച്ച്‌ തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

    കോഴിക്കോട്: കൊയിലാണ്ടിയില്‍ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ടെക്നോളജിയിലെ വിദ്യാർത്ഥിനിയായ ദിയ ഫാത്തിമയാണ് മരിച്ചത്. റെയില്‍വേ ഇൻസ്പെഷൻ കോച്ച്‌ തട്ടിയാണ് അപകടം. മാരാമുറ്റം തെരുവിന് സമീപമത്തുവെച്ചാണ് ദിയ ഫാത്തിമയയെ ട്രെയിൻ തട്ടിയത്.

    Read More »
  • Kerala

    പത്തനംതിട്ടയിൽ സ്കൂട്ടര്‍ കനാലിലേക്ക് മറിഞ്ഞ് വയോധികന്‍ മരിച്ചു

    പത്തനംതിട്ട: സ്കൂട്ടറില്‍ യാത്ര ചെയ്യവെ കനാലില്‍ വീണ് വയോധികന്‍ മരിച്ചു.അടൂർ അറുകാലിക്കല്‍ പടിഞ്ഞാറ് പ്രീയാ ഭവനില്‍ മുരളീധരന്‍ നായര്‍ (67) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 ന് കെ.ഐ.പി കനാലിന്റെ അറുകാലിക്കല്‍ ഭാഗത്താണ് അപകടം. മുരളീധരന്‍ നായര്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ അബദ്ധത്തില്‍ കനാലില്‍ വീഴുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിയ ഇദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: രാധാമണി. മക്കള്‍: പ്രദീപ് ആര്‍. നായര്‍, പ്രിയ. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍, ശ്രീലക്ഷ്മി.

    Read More »
  • Kerala

    തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി

    തിരുവനന്തപുരം: ഭാര്യ ഉപേക്ഷിച്ച്‌ പോകുമോ എന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ചാവർകോട് സ്വദേശി ലീലയെയാണ് ഭർത്താവ് അശോകൻ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. പുലർച്ചെ കുടുംബ വീട്ടിലെത്തിയ അശോകൻ ഉറങ്ങിക്കിടന്ന ലീലയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ ശേഷം തീ കൊളുത്തുകയായിരുന്നു. ലീലയ്ക്ക് 70% ത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് നിഗമനം. ഇവർ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അശോകനെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

    Read More »
  • Movie

    90 കോടിയുടെ രജനിപ്പടം പൊട്ടി പാളീസായി; മലയാളം വാരിയത് 150 കോടിയിലേറെ, ഞെട്ടി തമിഴ് സിനിമ.!

    ചെന്നൈ: കഴിഞ്ഞ വര്‍ഷം മികച്ച ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു തമിഴ് സിനിമ. എന്നാല്‍ 2024 തുടങ്ങി രണ്ട് മാസം കഴിയുമ്പോഴും വലിയൊരു ഹിറ്റ് ചിത്രം തമിഴകത്ത് നിന്നും ഇതുവരെ വന്നില്ല. തമിഴിലെ മികച്ച ഫെസ്റ്റിവല്‍ സീസണായ പൊങ്കലിന് ഇറങ്ങിയ ശിവകാര്‍ത്തികേയന്റെ ‘അയല’നും ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലറും’ വലിയ ഹിറ്റ് ആയില്ല. പിന്നീട് പ്രധാന അവധി വാരം വന്ന റിപ്പബ്ലിക് ദിനത്തില്‍ ആര്‍ജെ ബാലജിയുടെ സിംഗപ്പൂര്‍ സലൂണ്‍, പാ രഞ്ജിത്ത് നിര്‍മ്മിച്ച ബ്ലൂ സ്റ്റാര്‍ എന്നിവയാണ് എത്തിയത്. ഇതില്‍ ബ്ലൂസ്റ്റാര്‍ പോസറ്റീവ് ലഭിച്ചെങ്കിലും ബോക്‌സോഫീസില്‍ വലിയ നമ്പര്‍ ഉണ്ടാക്കിയില്ല. അതേസമയം സിംഗപ്പൂര്‍ സലൂണും വലിയ വിജയമൊന്നും നേടിയില്ല. പിന്നീട് ഫെബ്രുവരിയിലേക്ക് വന്നപ്പോള്‍ എത്തിയ പ്രധാന ചിത്രം രജനികാന്ത് അഭിനയിച്ച ‘ലാല്‍ സലാം’ ആയിരുന്നു. എന്നാല്‍ ചിത്രം ബോക്‌സോഫീസ് ദുരന്തമായി മാറുകയായിരുന്നു. 90 കോടിയോളം ചിലവാക്കിയ ചിത്രം മുടക്ക് മുതലിന്റെ 50 ശതമാനം പോലും നേടാതെയാണ് ബോക്‌സോഫീസ് വിട്ടത്. പിന്നാലെ തമിഴില്‍ നിന്നും സോളോ റിലീസായി…

    Read More »
  • Kerala

    കാട്ടാന ആക്രമണത്തെക്കാള്‍ ഭയാനകം ബിജെപി കാടത്തമെന്ന്; കര്‍ണാടകയുടെ സഹായം നിരസിച്ച് അജീഷിന്റെ കുടുംബം

    വയനാട്: കര്‍ണാടക തുരത്തിയ മോഴയാനയായ ബേലൂര്‍ മഗ്‌നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിന്റെ കുടുംബം നഷ്ടപരിഹാരത്തുക നിരസിച്ചു. കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച 15 ലക്ഷം രൂപയാണ് കുടുംബം വേണ്ടെന്നു വെച്ചത്. നഷ്ടപരിഹാരം നല്‍കിയത് ബിജെപി കര്‍ണാടകയില്‍ വിവാദമാക്കിയ സാഹചര്യത്തിലാണ് തീരുമാനം. ബിജെപിയുടേത് മനുഷ്യത്വരഹിത നടപടിയാണെന്ന് കുടുംബം ആരോപിച്ചു. ഈ മാസം പത്താം തീയതിയായിരുന്നു അജീഷിനെ കാട്ടാന കൊലപ്പെടുത്തിയത്.മതില്‍ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. കര്‍ണാടക ഉടമസ്ഥതയിലുള്ള ആനയുടെ ആക്രമണത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടമായതിനെത്തുടര്‍ന്നാണ് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. അജീഷിന്റെ കുടുംബത്തെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷം രാഹുല്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചത്. 15 ലക്ഷം രൂപ നല്‍കുമെന്നാണ് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്ര പ്രഖ്യാപിച്ചത്. നിലവില്‍ കര്‍ണാടകയില്‍ കാട്ടാന ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് നല്‍കുന്ന അതേ തുകയാണ് അജീഷിന്റെ കുടുംബത്തിനും നല്‍കുന്നത്. അജീഷിനെ കര്‍ണാടകക്കാരനായി കണക്കാക്കിയാണ് ധനസഹായം നല്‍കുന്നതെന്ന്…

    Read More »
  • NEWS

    യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ വീണ്ടും ആക്രമണം നടത്തി യുഎസും യുകെയും

    സൻഅ: യുഎസിൻ്റെയും യുകെയുടെയും യുദ്ധവിമാനങ്ങള്‍ യെമനിലെ 18 ഹൂതി സൈറ്റുകളില്‍ ആക്രമണം നടത്തിയതായി പെൻ്റഗണ്‍. ഹൂതികളുടെ സംഭരണ കേന്ദ്രങ്ങള്‍, ഡ്രോണുകള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, റഡാറുകള്‍,  ഹെലികോപ്റ്റർ എന്നിവയ്‌ക്കെതിരെയാണ് ശനിയാഴ്ചത്തെ ആക്രമണമെന്ന് യുഎസ് പറയുന്നു. തലസ്ഥാനമായ സൻഅ ഉള്‍പ്പെടെ യെമനിലെ വലിയൊരു ഭാഗത്തെ നിയന്ത്രിക്കുന്ന ഹൂതികള്‍ ഇസ്രായേല്‍-ഗാസ യുദ്ധത്തിനു ശേഷം പ്രധാനപ്പെട്ട ചെങ്കടല്‍ വ്യാപാര പാതയില്‍ കപ്പല്‍ ഗതാഗതത്തിന് നേരെ ഇറാൻ പിന്തുണയോടെ  തുടർച്ചയായി ആക്രമണങ്ങൾ നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം യെമനിലെ കടലോര നഗരമായ ഹുദൈദയിലെ ഇവരുടെ താവളം യുഎസ് നാമാവശേഷമാക്കിയിരുന്നു.

    Read More »
  • Kerala

    ‘സമരാഗ്‌നി’യില്‍ നീറിപ്പുകഞ്ഞ് കോണ്‍ഗ്രസ്; പത്തനംതിട്ടയില്‍ സംയുക്തവാര്‍ത്താ സമ്മേളനം ഇല്ല

    പത്തനംതിട്ട: കോണ്‍ഗ്രസ് സമരാഗ്നി ജാഥയ്ക്കിടെ പത്തനംതിട്ടയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും സംയുക്തമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം ഒഴിവാക്കി. ഇന്ന് രാവിലെ പത്ത് മണിക്ക് പത്തനംതിട്ട ഡിസിസി ഓഫീസിലായിരുന്നു സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാലാണ് വാര്‍ത്താ സമ്മേളനം ഒഴിവാക്കിയതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാര്‍ത്ത സമ്മേളനത്തിന് വിഡി സതീശന്‍ എത്താന്‍ വൈകിയതിന് സുധാകരന്‍ അസഭ്യപ്രയോഗം നടത്തിയിരുന്നത് വിവാദമായിരുന്നു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ എന്ന് ചോദിച്ച സുധാകരന്‍ അസഭ്യപദപ്രയോഗത്തിലൂടെയായിരുന്നു തന്റെ നീരസം അറിയിച്ചത്. ഇത് വളരെ മോശം പരിപാടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുധാകരന്‍ കൂടുതല്‍ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ തടയുകയായിരുന്നു. ഇതിന് പിന്നാലെ താനും സതീശനുമായി യാതൊരു പ്രശ്നവുമില്ലെന്നും ജ്യേഷ്ഠാനുജന്‍മാരെപ്പോലെയാണെന്നും മാധ്യമങ്ങള്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു സുധാകരന്റെ വിശദീകരണം. അതേസമയം, കെ സുധാകരന്‍ നിഷ്‌കളങ്കമായി പറഞ്ഞ കാര്യങ്ങളില്‍ വിവാദത്തിന് സ്ഥാനമില്ലെന്നായിരുന്നു സുധാകരന്റെ വിശദീകരണത്തിന് പിന്നാലെ സതീശന്‍…

    Read More »
  • India

    അങ്ങനിപ്പം പാക്കിസ്ഥാന്‍ കുച്ചെണ്ട! രാവിയില്‍ അണക്കെട്ടുയര്‍ന്നു; വെള്ളം ഇനി കശ്മീരിന്

    ശ്രീനഗര്‍: 45 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ രാവി നദിയില്‍നിന്ന് പാക്കിസ്ഥാനിലേക്കുള്ള നീരൊഴുക്ക് തടയുന്നതിനായി വിഭാവനം ചെയ്ത ‘ഷാഹ്പുര്‍ കാണ്ടി’ അണക്കെട്ടിന്റെ പണി പൂര്‍ത്തിയായി. പഞ്ചാബ് – ജമ്മുകശ്മീര്‍ ആഭ്യന്തര തര്‍ക്കത്തെ തുടര്‍ന്നാണ് അണക്കെട്ടിന്റെ പണി വര്‍ഷങ്ങളോളം നീണ്ടുപോയത്. അണക്കെട്ട് സാക്ഷാത്ക്കരിച്ചതോടെ ഇതുവരെ പാക്കിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം ജമ്മു കശ്മീരിലെ കത്വ, സാംബ എന്നീ ജില്ലകളിലെ ജലസേചനത്തിനായി ഉപയോഗിക്കും. അണക്കെട്ടില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതിയുടെ 20 ശതമാനവും ജമ്മു കശ്മീരിന് ലഭിക്കും. ജമ്മു കശ്മീരിനെ കൂടാതെ പഞ്ചാബിലെയും രാജസ്ഥാനിലെയും ജലസേചനത്തിനായി രാവിയിലെ ജലം ഉപയോഗിക്കാനാവും. 1979ലാണ് പഞ്ചാബും ജമ്മു കശ്മീരും രഞ്ജിത് സാഗര്‍ ഡാം പണിയുന്നതിനുള്ള കരാറില്‍ ഒപ്പുവയ്ക്കുന്നത്. രാവി നദിയില്‍ ഷാഹ്പൂര്‍ കാണ്ടി അണക്കെട്ടും വിഭാവനം ചെയ്തിരുന്നു. 1982ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പദ്ധതിക്ക് തറക്കല്ലിട്ടു. 98 ല്‍ പണി പൂര്‍ത്തിയാക്കാമെന്നായിരുന്നു കരുതിയത്. എന്നാല്‍ 2001ലാണ് രഞ്ജിത് സാഗര്‍ അണക്കെട്ടിന്റെ പണി പൂര്‍ത്തിയാകുന്നത്. ഷാഹ്പൂര്‍ കാണ്ടിയുടെ പണി പൂര്‍ത്തിയായതുമില്ല. 2014ല്‍ പഞ്ചാബും ജമ്മു കശ്മീരും…

    Read More »
  • NEWS

    കത്തോലിക്ക പള്ളിക്ക് നേരെ ഭീകരാക്രമണം: 15 പേര്‍ കൊല്ലപ്പെട്ടു

    ബുർക്കിന ഫാസോ: ലിബിയയിലെ വടക്കൻ ബുർക്കിന ഫാസോയില്‍  കത്തോലിക്കാ പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ 15 പേർ കൊല്ലപ്പെട്ടു.ഞായറാഴ്ച കുർബാനയ്ക്കിടെയായിരുന്നു ആക്രമണം. എസ്സാക്കനെ ഗ്രാമത്തിലെ കത്തോലിക്കാ ദേവാലയത്തിലായിരുന്നു ആക്രമണം.സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്നാണ് റിപ്പോർട്ട്. 2011-ല്‍ ലിബിയയുടെ ആഭ്യന്തരയുദ്ധത്തിനുശേഷം ക്രൈസ്തവർക്ക് നേരെ ജിഹാദി ആക്രമണങ്ങൾ വർധിച്ചുവരികയാണ്.ഇതിൽ ഭൂരിഭാഗവും  ക്രിസ്ത്യൻ പള്ളികളെ ലക്ഷ്യം വച്ചുള്ളതാണ്.  പുരോഹിതന്മാരെ തട്ടിക്കൊണ്ടുപോകലും ഇവിടെ തുടർക്കഥയാണ്. 2012-ല്‍ വടക്കൻ മാലി ഇസ്‌ലാമിസ്റ്റുകള്‍ പിടിച്ചെടുത്തതു മുതൽ  ജിഹാദിസ്റ്റ് കലാപം ബുർക്കിന ഫാസോയിലേക്കും നൈജറിലേക്കും വ്യാപിച്ചു.  ജിഹാദി അക്രമങ്ങളെ അടിച്ചമർത്തുന്നതില്‍ സർക്കാരിൻ്റെ പരാജയമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന് പള്ളി അധികാരികള്‍ ആരോപണം ഉയർത്തുന്നു. ബുർക്കിന ഫാസോയില്‍ മാത്രം ഏകദേശം 20,000 പേർ ജിഹാദി അക്രമത്തില്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്. അതേസമയം രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ ഇവിടെ നിന്നും പലായനം ചെയ്യപ്പെട്ടു എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

    Read More »
  • India

    ഗ്യാന്‍വാപി മസ്ജിദില്‍ പൂജ തുടരാം; മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി

    ലഖ്‌നൗ: കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താന്‍ ഹിന്ദുവിഭാഗത്തിന് അനുമതി നല്‍കിയ വാരാണസി ജില്ലാക്കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചു. പൂജ അനുവദിച്ചതിനെ ചോദ്യംചെയ്തുള്ള മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് രോഹിത് രജ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി തള്ളിയത്. മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയില്‍ നടത്തുന്ന പൂജ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹര്‍ജിയിലാണ് മസ്ജിദിലെ നിലവറയില്‍ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി ജനുവരി അവസാനത്തോടെ അനുമതി നല്‍കിയത്. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ടശേഷമാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്. 1993 വരെ നിലവറകളില്‍ പൂജ നടത്തിയിരുന്നു എന്ന ഹൈന്ദവ വിഭാഗങ്ങളുടെ വാദം വാരണാസി ജില്ലാ കോടതി അംഗീകരിച്ചിരുന്നു.…

    Read More »
Back to top button
error: