Social MediaTRENDING

ഇക്കാന്റെ മൊഞ്ചില്‍ കണ്ണഞ്ചി നെറ്റിസണ്‍സ്; മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ട് കിളിപാറി ആരാധകര്‍

ലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടിയെങ്കിലും ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് മമ്മൂട്ടി. ബോളിവുഡ് താരങ്ങള്‍ വരെ മമ്മൂട്ടിയുടെ ആരാധകരാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങള്‍ ഇതിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മമ്മൂട്ടി പങ്കുവയ്ക്കുന്ന ഈ ചിത്രങ്ങളായിരിക്കും പിന്നീടുള്ള ദിവസങ്ങളില്‍ മലയാളികളുടെ സോഷ്യല്‍ മീഡിയ വാളുകള്‍ ഭരിക്കുന്നത്. അത്തരത്തില്‍ ഇപ്പോഴിതാ മമ്മൂട്ടി പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ സിനിമയുടെ സക്സസ് മീറ്റില്‍ പങ്കെടുത്ത ചിത്രങ്ങളാണ് മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ എത്തിയ ചിത്രം നിമിഷ നേരം കൊണ്ട് വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തുന്നത്.

Signature-ad

ഏതാണ് ഈ 25 കാരന്‍ എന്നാണ് ആരാധകരില്‍ ചിലര്‍ ചോദിക്കുന്നത്. ഈ മൊതല്‍ 25 കാരന്‍ അല്ല 21കാരനാണ് എന്നാണ് ചില ആരാധകര്‍ പറയുന്നത്. പ്രായം വയ്ക്കാത്ത എന്തോ പ്രതിഭാസമാണ് ഈ മൊതല്‍ എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.സിനിമ താരങ്ങള്‍ ഉള്‍പ്പെടെ ചിത്രത്തിന് താഴെ കമന്റുമായി എത്തി കഴിഞ്ഞു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ് ചിത്രങ്ങള്‍.

Back to top button
error: