KeralaNEWS

ആറ്റുകാൽ പൊങ്കാല: 3 വയസ്സുകാരിയുൾപ്പടെ കുഴഞ്ഞുവീണത് 13 പേർ;പെട്രോൾ പമ്പിൽ പൊങ്കാല അടുപ്പ് കൂട്ടിയതിനെതിരെ വ്യാപക പ്രതിഷേധം 

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ വിവിധയിടങ്ങളില്‍ 13 പേർ കുഴഞ്ഞു വീണു. ബേക്കറി ജംഗ്ഷനില്‍ പൊങ്കാല കലത്തിന് മീതേ സ്ത്രീ കുഴഞ്ഞു വീണ് പൊള്ളലേറ്റു.

ഇവരെ ഫയർഫോഴ്സ് ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. പുക കാരണം പലർക്കും ശ്വാസതടസം നേരിട്ടു. ഇതുകൂടാതെ ദേഹാസ്വസ്ഥ്യമുണ്ടായവരെയും പൊലീസും ഫയർഫോഴ്സും ചേർന്ന് ആശുപത്രിയിലെത്തിച്ചു.

ആറ്റുകാല്‍ ക്ഷേത്ര വളപ്പില്‍ അമ്മയ്‌ക്കൊപ്പം പൊങ്കാലയിടുകയായിരുന്ന മൂന്ന് വയസുകാരിയും കുഴഞ്ഞു വീണു. ചൂട് അധികമായത് കാരണമായിരുന്നു ഇത്. ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. ചാക്കയില്‍ ഫയർസ്‌റ്റേഷൻ വളപ്പില്‍ പൊങ്കാലയിട്ട പോത്തൻകോട് സ്വദേശിയെയും ആള്‍സൈയിന്റ്സ് കോളേജിന് സമീപം കുഴഞ്ഞു വീണ ടെക്നോപാർക്ക് സ്വദേശിയെയും ആശുപത്രിയിലേക്ക് മാറ്റി. കിള്ളിപ്പാലം,തമ്ബാനൂർ,ബേക്കറി,കിഴക്കേകോട്ട എന്നിവിടങ്ങളിലും10ഓളം പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.

Signature-ad

അതേസമയം പെട്രോൾ പമ്പിൽ പൊങ്കാല അടുപ്പ് കൂട്ടിയതിനെതിരെ സോഷ്യൽ മീഡിയയിലടക്കം വ്യാപക വിമർശനമാണ് ഉയരുന്നത്.

Back to top button
error: