CrimeNEWS

ആത്മഹത്യചെയ്യാന്‍ യുവാവ് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി; ‘എടുത്തടിച്ച്’ സഹോദരന്റെ സുഹൃത്ത് മരിച്ചു

ചെന്നൈ: ആത്മഹത്യ ചെയ്യാനായി യുവാവ് സയനൈഡ് കലര്‍ത്തി ഒളിപ്പിച്ചുവച്ച മദ്യം എടുത്തുകുടിച്ച് സഹോദരന്റെ സുഹൃത്ത് മരിച്ചു! മദ്യം കഴിച്ച സഹോദരനും ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. സേലം മുള്ളുവടി ഗേറ്റിനു സമീപമാണ് സംഭവം.

മുള്ളുവടി ഗേറ്റിനു സമീപം മക്കാന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന വെള്ളിപ്പണിക്കാരനായ തസീര്‍ ഹുസൈന്‍ എന്നയാളാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച് മദ്യത്തില്‍ സയനൈഡ് കലക്കിവച്ചത്. മദ്യപാനവുമായി ബന്ധപ്പെട്ട് കുടുംബ വഴക്കിനു പിന്നാലെ ഭാര്യ വീടുവിട്ട് സ്വന്തം വീട്ടിലേക്കു പോയതിന്റെ വിഷമത്തിലാണ് തസീര്‍ ഹുസൈന്‍ മദ്യത്തില്‍ സയനൈഡ് കലര്‍ത്തി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. സയൈനഡ് കലര്‍ത്തിയ മദ്യം വീട്ടിലെ കബോഡിലാണ് സൂക്ഷിച്ചിരുന്നത്.

Signature-ad

അതിനിടെ, തസീറിന്റെ സഹോദരന്‍ സദ്ദാം ഹുസൈന്‍ അവിചാരിതമായാണ് കബോഡില്‍ സൂക്ഷിച്ചിരുന്ന മദ്യം കണ്ടത്. സുഹൃത്തായ അസയ്നെ വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. അല്‍പസമയത്തിനുള്ളില്‍ ഇരുവരും കുഴഞ്ഞുവീണു, വിവരമറിഞ്ഞ് പൊലീസെത്തി ഇരുവരെയും സേലം ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റി. അവിടെവച്ച് അസയ്ന്‍ മരണത്തിനു കീഴടങ്ങി. സദ്ദാം ഹുസൈന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മദ്യത്തില്‍ സയൈനഡ് കലര്‍ത്തിയ തസീര്‍ ഹുസൈനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ക്ക് എവിടെനിന്നാണ് സയനൈഡ് ലഭിച്ചത് എന്നത് അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

 

Back to top button
error: