IndiaNEWS

മോദി മാജിക് എന്നൊന്നില്ല; ഉള്ളത് ഹിന്ദു വികാരം മാത്രം: സുബ്രഹ്‌മണ്യൻ സ്വാമി

പാറ്റ്ന: ഹിന്ദുവികാരം ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു ഗുണം ചെയ്യുമെന്നു മുതിർന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി.

ഇതാദ്യമായി ഹിന്ദുക്കള്‍ക്ക് അവരുടെ വ്യക്തിത്വത്തില്‍ അഭിമാനം വന്നിട്ടുണ്ട്. അതു കഴിഞ്ഞ തെരഞ്ഞെടുപ്പു വിജയത്തെ മറികടക്കാൻ ബിജെപിയെ പ്രാപ്തമാക്കും. ചിലർ വിചാരിക്കും ഇതെല്ലാം ഞങ്ങള്‍ ഉണ്ടാക്കിയതാണെന്ന്. മോദി മാജിക് എന്നൊന്നില്ല.മോദിക്ക് പകരം മറ്റൊരാളെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിച്ചാലും ഇത്തവണ ബിജെപിയേ ജയിക്കൂ- സുബ്രഹ്‌മണ്യൻ സ്വാമി കൂട്ടിച്ചേർത്തു.

Signature-ad

ബിജെപി നാനൂറോളം സീറ്റില്‍ ജയിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മുൻ കേന്ദ്രമന്ത്രികൂടിയായ സുബ്രഹ്മണ്യൻ സ്വാമി.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ എൻഡിഎ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹത്തിന് ഹിന്ദുവികാരത്തിനെതിരായി പോകാൻ കഴിയില്ലെന്നും ഇനി ഒരിക്കലും പാർട്ടി വിടില്ലെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്യണമെന്നുമാണ് സുബ്രഹ്‌മണ്യൻ സ്വാമി പ്രതികരിച്ചത്.

Back to top button
error: