KeralaNEWS

ജവാൻ കഴിക്കുന്നവര്‍ക്ക് ആശങ്ക വേണ്ട, റമ്മില്‍ കണ്ടത് മാലിന്യമല്ല, പരിശോധനാ ഫലം പുറത്ത്

തിരുവനന്തപുരം: എറണാകുളം, പാലക്കാട് ജില്ലകളിലെ ബെവ്കോ ചില്ലറവില്പനശാലകളില്‍ എത്തിയ ജവാൻ റമ്മില്‍ കാണപ്പെട്ടത് മലിനവസ്തു അല്ലെന്ന് കാക്കനാട്ടെ റീജിയണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയിലെ പരിശോധനയില്‍ വ്യക്തമായി.

ബ്ളെൻഡിംഗ് വേളയില്‍ മദ്യത്തിന് നിറം നല്‍കാൻ ചേർക്കുന്ന കാരമല്‍ എന്ന വസ്തു ലയിക്കാതെ കിടന്നതാണെന്നും ജവാൻ നിർമ്മിക്കുന്ന സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് അധികൃതർ അറിയിച്ചു. ഈ മദ്യം ഉപയോഗിക്കുന്നത് ഒരുവിധ ആരോഗ്യപ്രശ്നത്തിനും കാരണമാവില്ലെന്നും റിപ്പോർട്ടിലുണ്ട്.

ചില്ലറവില്പനശാലകളിലോ വെയർഹൗസുകളിലോ മദ്യക്കുപ്പികളില്‍ അസാധാരണമായി എന്തെങ്കിലും വസ്തുക്കള്‍ കാണപ്പെട്ടാല്‍ അപ്പോള്‍ തന്നെ ആ ബാച്ചിന്റെ വിതരണം മരവിപ്പിക്കും. ലാബ് പരിശോധനയ്ക്കു ശേഷം ഉപയോഗ്യമെന്ന് കണ്ടെത്തിയാലേ വീണ്ടും വില്പന നടത്തൂ.

Signature-ad

സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന മദ്യമെന്ന നിലയ്ക്കും സർക്കാർ ഉത്പന്നമെന്ന നിലയ്ക്കും ജവാന് വലിയ ഡിമാന്റുണ്ട്.(ലിറ്ററിന് 640 രൂപയും ഫുള്ളിന് 490 മാണ് വില) പ്രതിദിനം 8000 കെയ്സില്‍ നിന്ന് ഉത്പാദനം 12500 കെയ്സാക്കി ഉയർത്തിയത് അടുത്തിടെയാണ്. ജവാൻ റമ്മിന് വീര്യം കുറവെന്ന പ്രചാരണവും കുറെ നാള്‍ മുമ്ബ് വ്യാപകമായി ഉയർന്നിരുന്നു.

Back to top button
error: