എരുമേലി: കഴിഞ്ഞയിടെ കടുവയുടെ സാന്നിധ്യം കണ്ട് ടാപ്പിംഗ് തൊഴിലാളി ഓടി രക്ഷപ്പെട്ട പമ്ബാവാലി, തുലാപ്പള്ളി പ്രദേശത്ത് വീണ്ടും കടുവയുടെ സാന്നിധ്യം. കടുവ ഭക്ഷിച്ച നിലയിൽ മ്ലാവിന്‍റെ ജഡാവശിഷ്ടം കണ്ടെത്തി.
കർഷകനായ വട്ടപ്പാറ കുളങ്ങര ജോർജുകുട്ടിയുടെ പുരയിടത്തിലാണ് മ്ലാവിന്‍റെ ജഡം കാണപ്പെട്ടത്. ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം നാളുകളായി ഉണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
കഴിഞ്ഞ ആഴ്ചയാണ് വയറക്കുന്നേല്‍ പൊന്നച്ചൻ എന്ന കർഷകൻ കടുവയുടെ മുന്നില്‍പ്പെട്ടത്. കടുവ കേഴയെ പിടിച്ചുകൊണ്ടുപോവുകയായിരുന്നതു
കഴിഞ്ഞ കുറേ നാളുകളായി നിരവധി വളർത്തുമൃഗങ്ങളെയും കടുവ കൊണ്ടുപോയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മനുഷ്യജീവൻ നഷ്ടപ്പെടുന്നതുവരെ കാത്തു നില്‍ക്കാതെ എത്രയും വേഗം പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് ജനപ്രതിനിധികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
അതേസമയം സ്ഥലത്തെത്തി പരിശോധനയും തെളിവെടുപ്പും നടത്തിയതിനൊപ്പം നിരീക്ഷണവും ഏർപ്പെടുത്തിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.