IndiaNEWS

കാണ്‍പൂരില്‍ പൂർത്തികരിച്ച അദാനി ഗ്രൂപ്പിന്റെ വെടിമരുന്ന് നിർമാണ സമുച്ചയം യോഗി ആദിത്യനാഥ് ഉത്ഘാടനം ചെയ്തു

കാണ്‍പൂർ : ഉത്തർപ്രദേശില്‍ 2017ന് മുമ്ബ് നാടൻ പിസ്റ്റളുകളില്‍ വെടി മരുന്ന് പുകഞ്ഞെങ്കില്‍ ഇന്ന് പ്രതിരോധ ഉല്‍പ്പാദനത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാൻ സഹായിക്കുന്ന പ്രതിരോധ ഇടനാഴിയായി സംസ്ഥാനം മാറിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

കാണ്‍പൂരില്‍ പൂർത്തികരിച്ച അദാനി ഗ്രൂപ്പിന്റെ വെടിമരുന്ന് നിർമാണ സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരത്തിന്റെ പ്രാന്തപ്രദേശമായ സാദില്‍ ഭാഗത്ത് 500 ഏക്കറില്‍ പരന്നുകിടക്കുന്ന കാണ്‍പൂരിലെ ഈ സംഭരണശാല ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സംയോജിത വെടിമരുന്ന് നിർമ്മാണ സമുച്ചയങ്ങളിലൊന്നായി മാറി.

Signature-ad

കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതനായിരുന്നു.

Back to top button
error: