IndiaNEWS

കര്‍ണാടകയിൽ മൂന്ന് രാജ്യസീറ്റുകളിൽ കോണ്‍ഗ്രസിന് ജയം; ബിജെപിക്ക് ഒന്ന് 

ബംഗളൂരു: കർണാടകയിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് മത്സരിച്ചതിൽ മൂന്ന് കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ക്ക് വിജയം.അതേസമയം ബി ജെ പി – ജെ ഡി എസ് സഖ്യത്തിന് ഒരു സീറ്റിലേ ജയിക്കാനായുള്ളു.

അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജി സി ചന്ദ്രശേഖർ എന്നീ മൂന്ന് കോണ്‍ഗ്രസ് സ്ഥാനാർഥികളും വിജയിച്ചപ്പോള്‍ ബി ജെ പി – ജെ ഡി എസ് സഖ്യത്തില്‍ നാരായണ്‍സ ഭണ്ഡാഗെയ്ക്ക് മാത്രമേ വിജയിക്കാനായുള്ളൂ.

Signature-ad

ഇതിനിടെ വോട്ടെടുപ്പില്‍ രണ്ട് ബി ജെ പി എം എല്‍ എമാർ കോണ്‍ഗ്രസിന് അനുകൂലമായി മറുകണ്ടം ചാടിയത് ബി ജെ പി – ജെ ഡി എസ് സഖ്യത്തിന് കനത്ത തിരിച്ചടിയായി. യശ്വന്ത് പുര എം എല്‍ എ എസ് ടി സോമശേഖർ കോണ്‍ഗ്രസിന് ക്രോസ് വോട്ട് ചെയ്തു. യെല്ലാപൂർ എം എല്‍ എ ശിവറാം ഹെബ്ബാർ വോട്ടെടുപ്പിനെത്തിയതുമില്ല. വിപ്പ് ലംഘനത്തിന് ഈ രണ്ട് എം എല്‍ എ മാർക്കുമെതിരെ നടപടിയെടുക്കുമെന്ന് ബിജെപി അറിയിച്ചു.

Back to top button
error: