എറണാകുളം പള്ളുരുത്തിയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കച്ചേരിപ്പടി സ്വദേശി ലാൽജു ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ലാൽജുവിനെയും ഇയാളുടെ കൂട്ടുകാരനെയും കുത്തിയശേഷം പ്രതിയായ ഫാജിസ് കടന്നുകളഞ്ഞു.
ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലാൽജു മരിച്ചു. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്. കച്ചേരിപ്പടി സ്വദേശിയായ ഫാജി സിനെ പള്ളുരുത്തിയിലെ ബന്ധുവീട്ടില്‍ നിന്ന് രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നു. .
സംഭവം പ്രതികാര കൊലയാണെന്നാണ് പൊലീസ് അറിയിച്ചു. 2021 ലെ കുമ്പളങ്ങി ലാസർ കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ലാൽജു. മുമ്പും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് പ്രതി ഫാജിസും.