Month: February 2024
-
Kerala
തൃശൂര്‍ മാത്രമല്ല കേരളവും ഇത്തവണ ബിജെപിയെടുക്കും: സുരേഷ് ഗോപി
തൃശൂർ: തൃശൂര്‍ മാത്രമല്ല കേരളവും ഇത്തവണ ബിജെപിയെടുക്കുമെന്ന് സുരേഷ് ഗോപി.വീര സവർക്കർ വന്നാലും കേരളത്തിൽ ബിജെപി ജയിക്കില്ലെന്ന ടി എൻ പ്രതാപൻ എം പി യുടെ പ്രസ്താവനയ്‌ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സാക്ഷാൽ നരേന്ദ്രമോദി വന്നാലും കേരളത്തിൽ ജയിക്കുമെന്ന് കോണ്‍ഗ്രസുകാർ ഒരിക്കലും പറയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.തൃശൂർ മാത്രമല്ല കേരളത്തിലെ പല മണ്ഡലങ്ങളും ഇത്തവണ ബിജെപിക്കൊപ്പം വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ രണ്ട് വർഷമായി ശക്തമായ പ്രവർത്തനം നടക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്‌ട്രീയ പ്രവർത്തകൻ എന്ന നിലയിലുള്ള കർമ്മമാണെന്നും അതിന്റെ ഫലം തിരഞ്ഞെടുപ്പിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപിയുടെ ബൂത്ത്തല യോഗങ്ങള്‍ക്ക് തൃശൂരിലില്‍ ഇന്നലെ തുടക്കമായി. തെരെഞ്ഞടുപ്പ് പ്രഖ്യാപനത്തിന് മുമ്ബ് സംഘടനയുടെ അടിത്തട്ട് ശക്തമാക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് ബൂത്ത്തല യോഗം നടക്കുക. നാട്ടിക, പുതുക്കാട്, ഒല്ലൂർ, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിൽ ഇതിന്റെ ഭാഗമായി സുരേഷ് ഗോപി സന്ദർശനം നടത്തി.
Read More » -
Kerala
ഗവര്‍ണര്‍ക്ക് വീണ്ടും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി
കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. കേരള സര്‍വകലാശാല സെനറ്റിലേയ്ക്ക് എ ബി വി പി ക്കാരെ നാമനിര്‍ദേശം ചെയ്ത ചാന്‍സലറുടെ നടപടിയ്ക്കുള്ള സ്റ്റേ ഹൈക്കോടതി വീണ്ടും നീട്ടി. കേരള സര്‍വ്വകലാശാല സെനറ്റിലേക്ക് എ ബി വി പിക്കാരെ നാമനിര്‍ദേശം ചെയ്തതുമായി ബന്ധപ്പെട്ട് നാലാം തവണയാണ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിടേണ്ടിവരുന്നത്.സെനറ്റിലേക്ക് വിസി നല്‍കിയ പട്ടിക തള്ളിക്കൊണ്ട് ചാന്‍സലര്‍ സ്വന്തം നിലയില്‍ ശുപാര്‍ശ ചെയ്തവരില്‍ നാലുപേരുടെ നിയമനം കോടതി കഴിഞ്ഞ ഡിസംബര്‍ 12 ന് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ നീക്കണമെന്ന ചാന്‍സലറുടെ ആവശ്യം കോടതി നിരസിക്കുകയും ചെയ്തിരുന്നു. ഈ മാസം 13 വരെയാണ് സ്റ്റേ നീട്ടിയത്. ഹര്‍ജി വീണ്ടും 13 ന് പരിഗണിക്കും.സെനറ്റിലേയ്ക്ക് ആരെ നാമനിര്‍ദേശം ചെയ്യണമെന്നത് തന്റെ വിവേചനാധികാരമാണെന്നായിരുന്നു ചാന്‍സലറുടെ വാദം.
Read More » -
NEWS
റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒമാനില്‍ വാഹനം ഇടിച്ച് മലയാളി മരിച്ചു
മസ്കറ്റ്: താമസ സ്ഥലത്തേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഒമാനില്‍ വാഹനമിടിച്ച് കൊല്ലം സ്വദേശി മരിച്ചു. കുണ്ടറ ഉളിയകോവിലിലെ കീച്ചേരി വടക്കെതില്‍ സുനില്‍ കുമാർ (47) ആണ് വടക്കൻ ബാത്തിന മേഖലയിലെ സഹമില്‍ മരിച്ചത്.തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഹിജാരിയിലെ റദ്ദയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. റദ്ദയില്‍ കെട്ടിട നിർമാണ കമ്ബനിയില്‍ ജീവനക്കാരനായിരുന്നു. പിതാവ്: അഴകേശൻ. മാതാവ്: മീനാക്ഷി. ഭാര്യ: മായ. മക്കള്‍: മിഥുൻ, അദ്വൈത്. സഹം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
Read More » -
India
എന്റെ രാമന്‍ ഗാന്ധിയുടേതാണ്, നിങ്ങളുടേത് നാഥുറാം; രാജ്യസഭയില്‍ തീപാറുന്ന പ്രസംഗവുമായി ജോണ്‍ ബ്രിട്ടാസ്;2023-ലെ ലോക്മത് പുരസ്കാരം ജോൺ ബ്രിട്ടാസ് എം.പി.ക്ക്
ന്യൂഡൽഹി: അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം നിര്‍മിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. രാഷ്ട്രീയ പരിപാടികളെ മതപരമായ ചടങ്ങുകള്‍ ആക്കിയും മതപരമായ ചടങ്ങുകളെ രാഷ്ട്രീയ പരിപാടികള്‍ ആക്കിയും കേന്ദ്ര സര്‍ക്കാര്‍ മാറ്റുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ പറഞ്ഞു.’ റാം (രാമന്‍) ഞങ്ങളുടേതുമാണ്. പക്ഷേ നിങ്ങളുടെ റാമും ഞങ്ങളുടേതും തമ്മില്‍ വ്യത്യാസമുണ്ട്. ഗാന്ധിയുടെ റാം ആണ് ഞങ്ങളുടേത്. അനുകമ്ബയുടെ, ഐക്യത്തിന്റെ, സ്‌നേഹത്തിന്റെ റാം. പക്ഷേ നിങ്ങളുടേത് നാഥുറാം ആണ്,’ ബ്രിട്ടാസ് പറഞ്ഞു. രാജഭരണ കാലത്തിലേക്ക് രാജ്യത്തെ തിരിച്ചുകൊണ്ടുപോകുകയാണ് ബിജെപി ചെയ്യുന്നത്. ‘മിത്രോം’ എന്നു വിളിച്ച് പ്രധാനമന്ത്രി എത്തിയാല്‍ അത് വലിയ ദുരന്തത്തിന്റെ തുടക്കമാണ്. നോട്ട് നിരോധന സമയത്ത് നടന്നത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ – ബ്രിട്ടാസ് പരിഹസിച്ചു. അതേസമയം മികച്ച പാർലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്കാരം ജോൺ ബ്രിട്ടാസ് എം.പി.ക്ക് ലഭിച്ചു. പാർലമെന്റ് ചർച്ചകളിലെ പങ്കാളിത്തം, ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, ഇടപെടൽ തുടങ്ങി സഭാനടപടികളിൽ…
Read More » -
NEWS
യു.എ.ഇ ഗോള്‍ഡന്‍ വീസ കിട്ടാക്കനിയാണോ…?ലഭിക്കാനുള്ള യോഗ്യതകൾ എന്തൊക്കെ, അർഹതയുള്ള വിഭാഗങ്ങൾ ആരൊക്കെ എന്നും അറിയുക
ഗോള്‍ഡന്‍ വീസ യുഎഇ ഗവൺമെൻ്റിൻ്റെ വിപ്ലവകരമായ ഒരു ചുവടുവയ്പായിരുന്നു. വലിയ പ്രതീക്ഷയോടെയാണ് മലയാളി സമൂഹം ഇതിനെ വരവേറ്റത്. ഗോള്‍ഡന്‍ വീസ ആരംഭിക്കുന്നത് 2019 ലാണ്. രാജ്യത്ത് മികച്ച സംഭാവനകള്‍ നല്‍കുന്ന വ്യക്തികൾക്കു മാത്രമാണ് ആദ്യ കാലത്ത് ഗോള്‍ഡന്‍ വീസ നല്‍കിയിരുന്നതെങ്കിലും പിന്നീട് കൂടുതല്‍ ഇളവുകള്‍ വന്നു. തുടർന്ന് ധാരാളം പേർക്ക് ഇത് ലഭിച്ചു. ഇതുവരെ1,60,000 ലധികം ഗോള്‍ഡന്‍ വീസകള്‍ നല്‍കി കഴിഞ്ഞു. യുഎഇയിൽ 10 വർഷത്തേക്കുളള താമസവീസയാണ് ഇതിലെ പ്രധാന ആകർഷണം. താമസ വീസയെടുക്കാൻ ഇവിടെ സ്പോണ്‍സർ ആവശ്യമാണ്. ജോലി ചെയ്യുന്ന കമ്പനിക്കോ യുഎഇയിൽ താമസവീസയുളള കുടുംബാംഗത്തിനോ സ്പോണ്‍സറാകാം. എന്നാല്‍ ഗോള്‍ഡന്‍ വീസയ്ക്ക് സ്പോണ്‍സർ ആവശ്യമില്ല. സാധാരണ വീസകളെപ്പോലെ ഇത് രണ്ടോ മൂന്നോ വർഷം കൂടുമ്പോള്‍ പുതുക്കേണ്ട കാര്യവുമില്ല. ഗോള്‍ഡന്‍ വീസയുളളവരുടെ പങ്കാളിയെയും കുട്ടികളെയും അവർക്ക് സ്പോണ്‍സർ ചെയ്യാം. അവിവാഹിതയായ പെണ്‍മക്കളെ എത്രവയസുവരെയും സ്പോണ്‍സർ ചെയ്യാം. ആണ്‍കുട്ടികളെ സ്പോണ്‍സർ ചെയ്യുന്നതിനുളള പ്രായപരിധി ഇപ്പോൾ 25 വയസാക്കി ഉയർത്തി. ഗോള്‍ഡന്‍ വീസയുളളവർക്ക് സ്പോണ്‍സർ…
Read More » -
Kerala
ഏഴാം ക്ലാസ് വിദ്യാർത്ഥിനി ലഹരി മാഫിയയുടെ വലയിലകപ്പെട്ട കേസ്: പൊലീസ് അന്വേഷണം അവസാനിപ്പിച്ചെങ്കിലും ഇരയായ പെൺകുട്ടി 16ന് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി
വടകര: അഴിയൂരിലെ സ്ക്കൂൾ വിദ്യാർത്ഥിനിയായ 12 കാരിയെ ലഹരിമാഫിയ കാരിയറാക്കിയ സംഭവത്തിൽ വഴിത്തിരിവ്. അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനിയുടെ മാതാവ് നൽകിയ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. കേസിൽ സംസ്ഥാന സർക്കാർ മറുപടി നൽകാതെ വീണ്ടും സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സംഭവത്തിൻ്റെ ഗൗരവം ബോധ്യപ്പെട്ട ഹൈക്കോടതി ലഹരി മാഫിയയുടെ ഇരയായ വിദ്യാർത്ഥിനിയെ നേരിട്ട് കേൾക്കാൻ തീരുമാനിച്ചത്. ഈ മാസം 16ന് വിദ്യാർത്ഥിനിയോട് നേരിട്ട് ചേംബറിൽ ഹാജരാവാൻ ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫ് ഉത്തരവിട്ടു. കൃത്യമായ സാഹചര്യ തെളിവുകൾ ഉണ്ടായിട്ടും, ലഹരി മാഫിയയുടെ വിവരങ്ങൾ ലഭ്യമായിട്ടും പോലീസ് അന്വേഷണം ശരിയായ രീതിയിൽ നടന്നിരുന്നില്ല എന്ന ആരോപണം പല ഇടങ്ങളിൽ നിന്നും ഉയർന്നിരുന്നു. 12 വയസ്സുകാരിയായ മകൾക്ക് മാരക ലഹരി നല്‍കി പ്രലോഭിപ്പിച്ച് കാരിയറായി ഉപയോഗിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍, പിടിഎ, പൊലിസ് എന്നിവരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചകളുണ്ടായെന്ന് കുട്ടിയുടെ മാതാവ് ആരോപിച്ചിരുന്നു. സംഭവത്തിൽ കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തുടക്കത്തിൽ…
Read More » -
Kerala
സിപിഐ മന്ത്രിമാരോട് വിവേചനം കാണിച്ചെന്ന് കരുതുന്നില്ല; ബജറ്റ് പ്രതിഷേധം അറിയിക്കുമെന്ന് ചിഞ്ചുറാണി
തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ അവഗണനയില്‍ പ്രതികരണവുമായി മന്ത്രി ജെ ചിഞ്ചുറാണി. ബജറ്റിലെ അവഗണനയില്‍ മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണത്തേക്കാള്‍ 40 ശതമാനം വെട്ടിക്കുറച്ചുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ദില്ലി യാത്രയ്ക്ക് ശേഷമാകും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടത്തുക. സിപിഐ മന്ത്രിമാരോട് പ്രത്യേകം വിവേചനം കാണിച്ചുവെന്ന് കരുതുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു. അതേസമയം, സംസ്ഥാന ബജറ്റിലെ അവഗണന സംബന്ധിച്ച് ധനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. പരസ്യമായി പ്രതികരിക്കുന്നില്ല, ഭക്ഷ്യ വകുപ്പ് കടന്ന് പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന വേണം എന്നാണ് ആവശ്യം. ഇക്കാര്യം മന്ത്രി എന്ന നിലയില്‍ ചര്‍ച്ച നടത്തും. മുന്നണിക്ക് അകത്തും, മന്ത്രിസഭയിലുമെല്ലാം വിഷയം സംസാരിക്കും. അനുകൂല നടപടി ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് അരിവില കൂടാനുള്ള സാഹചര്യം ഉണ്ടെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു. ഉത്സവ സീസണ്‍…
Read More » -
Crime
റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 21 കോടി; യുവാവ് അറസ്റ്റില്‍
മുംബൈ: റെയില്‍വെയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് മുന്നൂറോളം ആളുകളില്‍ നിന്നായി യുവാവ് തട്ടിയെടുത്തത് 21 കോടി. ഇയാളെ വെസ്റ്റേണ്‍ റെയില്‍വേ (ഡബ്ല്യുആര്‍) വിജിലന്‍സ് വകുപ്പാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.രഹസ്യവിവരത്തെത്തുടര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തുകയും മൂന്ന് മാസത്തിലേറെയായി നടക്കുന്ന വ്യാജ തൊഴില്‍ റാക്കറ്റ് കണ്ടെത്തുകയും ചെയ്തു. മുംബൈയിലാണ് സംഭവം. റെയില്‍വെയില്‍ ജോലി അന്വേഷിക്കുന്നുവെന്ന വ്യാജെന ഒരുക്കിയ കെണിയാണ് പ്രതിയെ കുടുക്കിയതെന്ന് ഡബ്ല്യുആര്‍ മുഖ്യ വക്താവ് സുമിത് താക്കൂര്‍ പറഞ്ഞു.ഇതിന്റെ ഭാഗമായി തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി 20,000 രൂപ പാര്‍ട്ട് പേയ്‌മെന്റായി ട്രാന്‍സ്ഫര്‍ ചെയ്തു. ബാക്കി തുക കൈപ്പറ്റാന്‍ നേരിട്ടെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രതീക്ഷിച്ചതു പോലെ പ്രതി പണം വാങ്ങാനെത്തുകയും തട്ടിപ്പുകാരനെ പിടികൂടുകയുമായിരുന്നു. ഇയാളുടെ യഥാര്‍ഥ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. തട്ടിപ്പിന്റെ ഭാഗമായി 9 മുതല്‍ 10 ലക്ഷം രൂപ വരെ ഇയാള്‍ പിരിച്ചെടുക്കുകയും കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു കൂട്ടാളിയുടെ സഹായത്തോടെ വ്യാജരേഖകള്‍ ഉണ്ടാക്കുകയും ചെയ്തതായി ഡബ്ല്യുആര്‍…
Read More » -
Kerala
കേന്ദ്രസര്‍ക്കാരിനെതിരായ സമരം ജന്തര്‍ മന്തറില്‍ തന്നെ; മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയിലെത്തും
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ കേരള മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന സമരവേദി ജന്തര്‍ മന്തറില്‍ നിന്നും മാറ്റണമെന്ന ഉത്തരവ് ഡല്‍ഹി പൊലീസ് പിന്‍വലിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക അവഗണനക്കെതിരെയാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന മന്ത്രിമാര്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നത്. രാംലീല മൈതാനത്തിലേക്ക് മാറ്റാനായിരുന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ജന്തര്‍ ജന്തറില്‍ തന്നെ പരിപാടി നടത്താന്‍ അനുമതി നല്‍കിയ ഡല്‍ഹി പൊലീസ്, വേദി മാറ്റാനുള്ള ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണന, കേന്ദ്രം ഫെഡറലിസത്തെ തകര്‍ക്കുന്നു തുടങ്ങിയവ ഉയര്‍ത്തിക്കാട്ടിയാണ് സമരം. കേരള ഹൗസില്‍ നിന്നും രാവിലെ മാര്‍ച്ച് ചെയ്താണ് മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫിന്റെ എംപിമാരും എംഎല്‍എമാരും ഇടതു നേതാക്കളും ജന്തര്‍ മന്തറിലെ സമരവേദിയിലേക്കെത്തുക. രാവിലെ 11 നാണ് സമരം ആരംഭിക്കുക. കേന്ദ്രത്തിനെതിരായ സമരത്തിന് ദേശീയശ്രദ്ധ നേടുക എന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹിയില്‍ സമരം നടത്താന്‍ തീരുമാനിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്…
Read More » -
Kerala
ലാവലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി; മേയ് ഒന്നിന് അന്തിമവാദം കേള്‍ക്കും
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. 31-ാം തവണയാണ് കേസ് സുപ്രീംകോടതിയില്‍ ചൊവ്വാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്തിരുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോള്‍ ലാവലിന്‍ കേസ് കേള്‍ക്കുന്നത്. ഇതിനുമുമ്പ് ഒക്ടോബര്‍ 31-നാണ് അവസാനമായി കേസ് പരിഗണിച്ചത്. കേസില്‍ മേയ് ഒന്നിന് സുപ്രീംകോടതി അന്തിമവാദം കേള്‍ക്കും. സുപ്രീംകോടതി നിശ്ചയിക്കുന്ന ദിവസം കേസില്‍ വാദമുന്നയിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ. കോടതിയെ അറിയിച്ചു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സി.ബി.ഐക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു സുപ്രീംകോടതിക്ക് മുമ്പാകെ ആവശ്യമുന്നയിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കോടതി വാദം കേള്‍ക്കണമെന്നാണ് ആവശ്യം. കേസില്‍ സി.ബി.ഐക്ക് താത്പര്യമില്ലെന്ന് വി.എം. സുധീരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് കോടതിയില്‍ പറഞ്ഞു. ഇതിന് മറുപടിയായാണ് കേസിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എസ്.വി. രാജു അറിയിച്ചത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം…
Read More »