Month: February 2024

  • Kerala

    ഭരണഘടനയില്‍ മതനിരപേക്ഷത വേണ്ടെന്ന് ബിജെപി എംപി; എതിര്‍ത്ത് ബെന്നി ബഹനാന്‍

    ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്നും ഭരണഘടനയില്‍ നിന്നു മതനിരപേക്ഷത എന്ന വാക്ക് എടുത്തുകളയണമെന്നും ബിജെപി എംപി സത്യപാല്‍ സിങ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഭരണകൂടം മതത്തില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും പ്രധാനമന്ത്രി പൂജാരിയാകുന്നതു ഭരണഘടനയ്ക്കു ഭീഷണിയാണെന്നും പിന്നീടു പ്രസംഗിച്ച കോണ്‍ഗ്രസ് എംപി ബെന്നി ബഹനാന്‍ തിരിച്ചടിച്ചു. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കവേയായിരുന്നു ബാഗ്പത് എംപിയും മുംബൈ മുന്‍ പൊലീസ് കമ്മിഷണറുമായിരുന്ന സത്യപാല്‍ സിങ്ങിന്റെ ആവശ്യം. മതത്തിന്റെ പേരില്‍ രാജ്യത്തെയും ഭാഷയുടെ പേരില്‍ സംസ്ഥാനങ്ങളെയും കോണ്‍ഗ്രസ് വിഭജിച്ചു. പിന്നീട് ജാതിയുടെ പേരില്‍ വിഭജിച്ചു. ഭരണഘടനയില്‍ ‘മതനിരപേക്ഷത’ എന്ന വാക്കു ചേര്‍ത്ത് കോണ്‍ഗ്രസ് പാപം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുളള ശ്രമം രാമക്ഷേത്ര പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ കണ്ടെന്നും ഭരണഘടനയോടുള്ള അവഹേളനമാണു പ്രധാനമന്ത്രി നടത്തിയതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തു പ്രസംഗിച്ച ബെന്നി ബഹനാന്‍ പറഞ്ഞു. രാജ്യത്തിന്റെ മതനിരപേക്ഷതയും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കാന്‍ മറ്റാരേക്കാളും എംപിമാര്‍ക്കു ബാധ്യതയുണ്ട്. മോദിയുടെ ഗാരന്റിയെക്കുറിച്ചു വീമ്പിളക്കുന്നവര്‍ മണിപ്പുരിന് എന്തു ഗാരന്റിയാണു നല്‍കുന്നത്? രാഷ്ട്രീയവും മതവും ഇടകലര്‍ത്തുന്നത്…

    Read More »
  • India

    പൊതുവഴി തടസ്സപ്പെടുത്തി അയിത്ത മതില്‍; പൊളിച്ചുമാറ്റണമെന്ന് പരാതി

    ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരില്‍ പൊതുവഴി തടസ്സപ്പെടുത്തി മേല്‍ജാതിക്കാര്‍ ‘അയിത്ത മതില്‍’ കെട്ടിയതായി പരാതി. അവിനാശിയിലെ സേവൂരിലെ ഒരു വിഭാഗം ദലിത് കുടുംബങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂരേഖകള്‍ പരിശോധിക്കാന്‍ തിരുപ്പൂര്‍ ജില്ലാ കലക്ടര്‍ സബ് കലക്ടറെ ചുമതലപ്പെടുത്തി. എന്നാല്‍ ആരോപണങ്ങള്‍ വിഐപി നഗര്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നിഷേധിച്ചു. ‘2006 മുതലാണ് ഇവിടെ വീടുകള്‍ നിര്‍മിച്ചത്.ഈ വീടുകളോട് ചേര്‍ന്ന് സ്ഥല ഉടമയായ പളനി സ്വാമിക്ക് ഏക്കറുകളോളം കൃഷിസ്ഥലമുണ്ട്. വിളകളുടെ സംരക്ഷണത്തിനായാണ് ചുറ്റുമതില്‍ കെട്ടിയതെന്ന് അസോസിയേഷന്‍ സെക്രട്ടറി ആര്‍.പി ഗോവിന്ദരാജന്‍ പറഞ്ഞു. ഞങ്ങളുടെ കോമ്പൗണ്ടില്‍ 73 കുടുംബങ്ങളുണ്ട്. അതൊലൊരു കുടുംബം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണ്. ഇവിടെ തൊട്ടുകൂടായ്മയില്ലെന്നും ചിലര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മതില്‍ കെട്ടിയ റോഡ് പഞ്ചായത്തിന്റെതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി വേലുസാമി പറഞ്ഞു. ദലിത് കുടുംബാംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ചെന്നും പരാതിയില്‍ കഴമ്പുണ്ടെന്നും കണ്ടെത്തി. കഴിഞ്ഞ മാസം മതില്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കിയെങ്കിലും അവര്‍ അതിന്…

    Read More »
  • Kerala

    കാര്‍ ഓടിക്കുമ്പോള്‍ ചെവിയില്‍ തൊട്ടതിന് യുവാവിന് 2000 രൂപ പിഴ; നടപടി ഒഴിവാക്കി മോട്ടോര്‍ വാഹനവകുപ്പ്

    പാലക്കാട്: കാര്‍ ഓടിക്കുമ്പോള്‍ ചെവിയില്‍ തൊട്ടതിന് യുവാവിന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു എന്ന് ആരോപിച്ച് ചുമത്തിയ പിഴ ഒഴിവാക്കി. ഒറ്റപ്പാലം കയറംപാറ പാതിരിക്കോട് അറയ്ക്കല്‍ നാലകത്ത് മുഹമ്മദിന് ലഭിച്ച 2000 രൂപയുടെ പിഴയാണ് മോട്ടോര്‍ വാഹനവകുപ്പ് ഒഴിവാക്കിയത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 13ന് രാത്രി 7.35 നാണ് സംഭവം. മുഹമ്മദും ഭാര്യാപിതാവും ലക്കിടി- തിരുവില്വാമല റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ മിത്രാനന്ദപുരത്തെ എഐ ക്യാമറയാണ് ദൃശ്യങ്ങള്‍ എടുത്തത്. കാറോടിച്ചിരുന്ന മുഹമ്മദ് ഇടതുകൈ കൊണ്ട് ഇടതുചെവിയില്‍ തൊട്ടത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന രീതിയിലായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കിയത്. എന്നാല്‍ നോട്ടീസിലെ ദൃശ്യത്തില്‍ കൈയില്‍ മൊബൈല്‍ ഫോണ്‍ ഇല്ലെന്ന് വ്യക്തമായി കാണുന്നുണ്ടെന്നായിരുന്നു മുഹമ്മദിന്റെ ബന്ധുക്കളുടെ പക്ഷം. മുഹമ്മദ് വിദേശത്തേയ്ക്ക് പോയശേഷമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 2000 രൂപ പിഴയും മുന്നിലിരുന്ന സഹയാത്രികന്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 500 രൂപ പിഴയും ചുമത്തി നോട്ടീസ് ലഭിച്ചത്. മുഹമ്മദിന്റെ സഹോദരന്റെ പേരിലാണ് കാര്‍. നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് പാലക്കാട്…

    Read More »
  • India

    ”വിവാഹത്തിന് പുറത്ത് കുഞ്ഞുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാനാകില്ല”

    ന്യൂഡല്‍ഹി: വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് സുപ്രീം കോടതി. വിവാഹത്തിന് പുറത്ത് കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃകയെ പിന്തുണയ്ക്കാന്‍ ആവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ അനുമതി ആവശ്യപ്പെട്ട് അവിവാഹിതയായ 44കാരി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ബി.വി.നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി കേട്ടത്. ”വിവാഹത്തിന് അകത്ത് നിന്നുകൊണ്ട് അമ്മയാകുക എന്നുള്ളതാണ് ഇന്ത്യന്‍ രീതി. വിവാഹത്തിന് പുറത്ത് അമ്മയാകുക എന്നുള്ളത് നമ്മുടെ രീതിയല്ല. ഞങ്ങള്‍ക്കതില്‍ ആശങ്കയുണ്ട്. കുട്ടിയുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് ഞങ്ങള്‍ സംസാരിക്കുന്നത്. വിവാഹം എന്ന സംവിധാനം നിലനില്‍ക്കേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമാണ്. നമ്മള്‍ പാശ്ചാത്യ രാജ്യങ്ങളെപ്പോലെയല്ല. ഇങ്ങനെ അഭിപ്രായപ്പെടുന്നത് കൊണ്ട് ഞങ്ങളെ യാഥാസ്ഥിതികരെന്ന് നിങ്ങള്‍ കുറ്റപ്പെടുത്തിയേക്കാം. ഞങ്ങളത് അംഗീകരിക്കുന്നു” ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. 44 വയസ്സായ സ്ഥിതിക്ക് കുഞ്ഞിനെ പരിപാലിക്കുക യുവതിയെ സംബന്ധിച്ചിടത്തോളം എളുപ്പമാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ജീവിതത്തില്‍ എല്ലാം ലഭിക്കില്ലെന്ന് ഉപദേശിച്ച കോടതി അച്ഛനും അമ്മയും ആരാണെന്നറിയാതെ പാശ്ചാത്യ നാടുകളിലെ പോലെ കുട്ടികള്‍ അലഞ്ഞുനടക്കുന്നത്…

    Read More »
  • India

    എഎപിയെ വട്ടമിട്ട് ഇ.ഡി; കെജ്‌രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറിയുടെ വസതിയിലടക്കം റെയ്ഡ്

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി അടുത്ത വൃത്തങ്ങളെയും ലക്ഷ്യമിട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക റെയ്ഡ്. കെജ്‌രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറി ബിഭവ് കുമാര്‍, എഎപി രാജ്യസഭാ എംപി എന്‍.ഡി. ഗുപ്ത, ഡല്‍ഹി മുന്‍ ജല്‍ ബോര്‍ഡ് അംഗം ശലഭ് കുമാര്‍ തുടങ്ങിയവരുടെ വസതികളിലടക്കം 12-ഓളം സ്ഥലങ്ങളിലാണ് ഇ.ഡിയുടെ റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പ്രകാരമാണ് റെയ്ഡെന്നാണ് ഇ.ഡി.യുടെ വിശദീകരണം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി തങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ തങ്ങള്‍ പേടിക്കില്ലെന്നും ഡല്‍ഹി മന്ത്രിയും എഎപി വക്താവുമായ അതിഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ 30 കോടിയുടെ അനധികൃത കരാറുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ റെയ്ഡെന്നാണ് ഇ.ഡി. വ്യക്തമാക്കുന്നത്. മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഹാജാരാകാനുള്ള ആവശ്യം കെജ്‌രിവാള്‍ ആവര്‍ത്തിച്ച് തള്ളിയ സാഹചര്യത്തില്‍ ഇ.ഡി. അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ റെയ്ഡ്. ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുന്നെന്ന എഎപി ആരോപണം ഉന്നയിച്ചതിന്…

    Read More »
  • Kerala

    ഭക്ഷ്യ വകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെ; അരി വിലകൂടാന്‍ സാധ്യതയെന്ന് ഭക്ഷ്യമന്ത്രി

    തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ അവഗണന സംബന്ധിച്ച് ധനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. പരസ്യമായി പ്രതികരിക്കുന്നില്ല, ഭക്ഷ്യ വകുപ്പ് കടന്ന് പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ് .പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന വേണം എന്നാണ് ആവശ്യം, ഇക്കാര്യം മന്ത്രി എന്ന നിലയില്‍ ചര്‍ച്ച നടത്തും.മുന്നണിക്ക് അകത്തും, മന്ത്രിസഭയിലും എല്ലാം വിഷയം സംസാരിക്കും, അനുകൂല നടപടി ഉണ്ടാകും എന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് അരിവില കൂടാനുള്ള സാഹചര്യം ഉണ്ടെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു.ഉത്സവ സീസണ്‍ ആണ്, ഉപഭോഗം കൂടും .നേരത്തെ OMS സ്‌കീമില്‍ അരി എടുത്തു സര്‍ക്കാര്‍ വിതരണം ചെയ്യാറുണ്ട്.എന്നാല് ഇത്തവണ OMS സ്‌കീമില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടില്ല .ഇത് സ്വകാര്യ കച്ചവടക്കാര്‍ മുതലെടുക്കും.തീരുമാനം മാറ്റണം എന്നാവശ്യപ്പെട്ട് ഇന്ന് കേന്ദ്രമന്ത്രിമാരെ കാണും എന്നും ജീ ആര്‍ അനില്‍ അറിയിച്ചു.  

    Read More »
  • Kerala

    മൈക്രോ ഫിനാന്‍സില്‍ ക്രമക്കേടില്ല; വെളളാപ്പള്ളിക്ക് ക്ലീന്‍ ചിറ്റ്

    തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ്. വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എടുത്ത കേസിലാണ് വെള്ളപൂശി റിപ്പോര്‍ട്ട് നല്‍കിയത്. കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് കാണിച്ച് തൃശൂര്‍ വിജിലന്‍സ് കോടതി അച്യുതാനന്ദന് നോട്ടീസ് അയച്ചു. എസ്.എന്‍.ഡി.പി യൂണിയന്‍ ശാഖകള്‍ വഴി നടത്തിയ മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ 15 കോടിയിലധികം കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വിഎസിന്റെ പരാതി. പിന്നോക്ക ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കില്‍ താഴേക്ക് നല്‍കി തട്ടിപ്പ് നടത്തിയെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലന്‍സ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. സംസ്ഥാനത്തുടനീളം 124 കേസുകളാണ് വിജിലന്‍സ് അന്വേഷിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം എറണാകുളം റെയ്ഞ്ച് എസ്പി ഹിമേന്ദ്രനാഥാണ് അന്വേഷണങ്ങള്‍ ഏകോപിച്ചത്. വിജിലന്‍സ് അന്വേഷിച്ചതില്‍ അഞ്ചുകേസുകളാണ് എഴുതി തളളാന്‍ തീരുമാനിച്ചത്. മൈക്രോ ഫിനാന്‍സ് വായ്പകളായി നല്‍കിയ പണം സര്‍ക്കാരിലേക്ക് തിരികെ…

    Read More »
  • India

    ബാഗ്പതിലെ ബദറുദ്ദീന്‍ ഷായുടെ ദര്‍ഗ ഹിന്ദു വിഭാഗത്തിന് വിട്ടു നല്‍കി കോടതി ഉത്തരവ്

    ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ ദര്‍ഗയുടെ ഉടമസ്ഥാവകാശം വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് മുസ്ലിം പക്ഷം സമര്‍പ്പിച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഹര്‍ജി കോടതി തള്ളി. സൂഫി വര്യന്‍ ബദറുദ്ദീന്‍ ഷായുടെ ദര്‍ഗയാണ് ഹിന്ദു പക്ഷത്തിന് വിട്ട് നല്‍കാന്‍ ബാഗ്പത് ജില്ലാ കോടതി ഉത്തരവിട്ടത്. തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ് സിവില്‍ ജഡ്ജ് ശിവം ദ്വിവേദി മുസ്ലിം പക്ഷത്തിന്റെ ഹരജി തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്. ബാഗ്പത് ജില്ലയിലെ ബര്‍ണാവ ഗ്രാമത്തിലാണ് സൂഫി വര്യന്‍ ബദ്റുദ്ദീന്‍ ഷായുടെ ദര്‍ഗ സ്ഥിതി ചെയ്യുന്നത്. 600 വര്‍ഷം പഴക്കമുണ്ടിതിന് എന്നാണ് കരുതപ്പെടുന്നത്. 53 വര്‍ഷം മുമ്പാണ് ഈ പ്രദേശവുമായി ബന്ധപ്പെട്ട തര്‍ക്കമാരംഭിച്ചത്. 1970 ല്‍ ഹിന്ദു വിഭാഗം ദര്‍ഗക്കകത്ത് അതിക്രമിച്ച് കയറി പ്രാര്‍ഥന നടത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് ദര്‍ഗാ ഭാരവാഹിയായ മുഖീം ഖാന്‍ കോടതിയെ സമീപിച്ചു. ബാഗ്പതിലെ ഹിന്ദു പുരോഹിതന്‍ കൃഷ്ണദത്ത് മഹാരാജിനെയാണ് കേസില്‍ പ്രതിയാക്കിയിരുന്നത്. മഹാഭാരത്തില്‍ പരാമര്‍ശിക്കുന്ന ‘ലക്ഷഗൃഹം’ സ്ഥിതി ചെയ്ത സ്ഥലമാണിത് എന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം. പാണ്ഡവരെ ചുട്ടു…

    Read More »
  • Kerala

    ആലപ്പുഴ തിരിച്ചുപിടിക്കാന്‍ സിദ്ധിഖ്? യുഡിഎഫ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

    ആലപ്പുഴ: കഴിഞ്ഞ പ്രാവശ്യം നഷ്ടമായ ആലപ്പുഴ ലോക്സഭ സീറ്റ് തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ്. സീറ്റ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ സിനിമാതാരത്തെ അടക്കം ആലപ്പുഴയിലേക്ക് പാര്‍ട്ടി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമാനടന്‍ സിദ്ധിഖിന്റെ പേരാണ് ആലപ്പുഴയിലേക്ക് പരിഗണിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുള്ള പേരുകളില്‍ നടന്‍ സിദ്ധിഖിന്റെ പേരിനാണ് മുന്‍തൂക്കം എന്നാണ് സൂചന. താരപരിവേഷം വോട്ടാക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. മതസാമുദായിക പരിഗണനകള്‍ കൂടി പരിഗണിച്ചാണ് സിദ്ധിഖിന്റെ പേര് ഉയര്‍ന്നു വന്നിട്ടുള്ളത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ മത്സരരംഗത്തേക്കില്ലെന്നാണ് വേണുഗോപാല്‍ നിലപാടെടുത്തത്. ഇതോടെയാണ് മറ്റു പേരുകളിലേക്ക് കോണ്‍ഗ്രസ് നേതൃത്വം തിരിഞ്ഞത്. മുന്‍ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂര്‍, യുവനേതാവ് ബിആര്‍എം ഷഫീര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു വന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നും നിര്‍ദേശമുയര്‍ന്നിട്ടുണ്ട്. മാവേലിക്കരയിലും പത്തനംതിട്ടയിലും തോല്‍വി ഉണ്ടായേക്കാമെന്ന് കനഗോലുവിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മത്സരിക്കാന്‍…

    Read More »
  • Crime

    മദ്യപിക്കാന്‍ പണം കൊടുത്തില്ല; നടിയെ മകന്‍ അടിച്ചുകൊന്നു

    ചെന്നൈ: ദേശീയപുരസ്‌കാരം നേടിയ ‘കടൈസി വ്യവസായി’ എന്ന സിനിമയില്‍ അഭിനയിച്ച കാസമ്മാള്‍ (71) മകന്റെ അടിയേറ്റു മരിച്ചു. മകന്‍ നമകോടിയെ (52) പോലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയില്‍ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം. മദ്യപിക്കാന്‍ പണംചോദിച്ച് വഴക്കിടുന്നതിനിടയില്‍ അമ്മയെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ കാസമ്മാള്‍ തത്ക്ഷണം മരിച്ചുവെന്ന് പോലീസ് പറഞ്ഞു. വിജയ് സേതുപതിയും നല്ലാണ്ടി എന്ന 85-കാരനും പ്രധാനവേഷം കൈകാര്യംചെയ്ത ‘കടൈസി വ്യവസായി'(അവസാനത്തെ കര്‍ഷകന്‍)യില്‍ ഒട്ടേറെ ഗ്രാമീണര്‍ അഭിനയിച്ചിരുന്നു. അതിലൊരാളായിരുന്നു വിജയ് സേതുപതിയുടെ അമ്മായിയായി അഭിനയിച്ച കാസമ്മാള്‍. ബാല്‍സാമി-കാസമ്മാള്‍ ദമ്പതിമാര്‍ക്ക് നമകോടിയുള്‍പ്പെടെ മൂന്നു മക്കളാണ്. ഭാര്യയുമായി പിണങ്ങിയതിനുശേഷം നമകോടി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.  

    Read More »
Back to top button
error: