Month: February 2024

  • India

    ഇന്ത്യക്കാർ കൈയ്യൊഴിഞ്ഞ മാലദ്വീപിലേക്ക് ചൈനീസ് വിനോദ സഞ്ചാരികളുടെ ഒഴുക്ക്

    മാലദ്വീപിലേക്ക് ചൈനീസ് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. ദ്വീപസമൂഹം സന്ദര്‍ശിക്കുന്ന ചൈനാക്കാരുടെ എണ്ണം, ഇന്ത്യന്‍ വിനോദസഞ്ചാരികളെ മറികടന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിനിടയിലാണ് ഈ വ്യതിയാനം.ഫെബ്രുവരി 4 വരെ, ചൈനയില്‍നിന്ന് 23,972 വിനോദസഞ്ചാരികള്‍ സന്ദര്‍ശനത്തിനെത്തിയതായി മാലദ്വീപ് ടൂറിസം മന്ത്രാലയം പറയുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയായിരുന്നു ഒന്നാം സ്ഥാനത്ത്.ചൈന മൂന്നാം സ്ഥാനത്തും.ഈ വര്‍ഷം 16,536 ഇന്ത്യന്‍ വിനോദ സഞ്ചാരികളാണ് മാലദ്വീപ് സന്ദര്‍ശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലദ്വീപ് നേതാക്കളുടെ പരാമര്‍ശങ്ങള്‍ വൈറലായതിന് തൊട്ടുപിന്നാലെ, സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ മാലിദ്വീപിലെ ടൂറിസം ബഹിഷ്‌കരിക്കാനും പകരം ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങള്‍ പര്യവേക്ഷണം ചെയ്യാനും ആഹ്വാനം ചെയ്തിരുന്നു. നയതന്ത്ര തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യക്കാര്‍ മാലിദ്വീപിലേക്കുള്ള തങ്ങളുടെ ഷെഡ്യൂള്‍ ചെയ്ത യാത്ര റദ്ദാക്കുകയാണെന്ന് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ചില ട്രാവല്‍ കമ്ബനികളും വെളിപ്പെടുത്തുകയും ചെയ്തു.

    Read More »
  • India

    മമ്മൂട്ടിക്കും മോഹന്‍ലാലിനും പത്മശ്രീ ലഭിച്ചതും യേശുദാസിന് പത്മവിഭൂഷന്‍ ലഭിച്ചതും തമിഴ്‌നാടിന്റെ ശുപാര്‍ശയിൽ

    യേശുദാസിനുൾപ്പടെ പത്മവിഭൂഷന്‍ ലഭിച്ചത് കേരളത്തിന്റെ ശുപാര്‍ശയിലല്ല. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളെയും തുണച്ചത് തമിഴ്‌നാടാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പത്മശ്രീ ലഭിച്ചതും യേശുദാസിന് പത്മവിഭൂഷന്‍ ലഭിച്ചതും തമിഴ്‌നാടിന്റെ ശുപാര്‍ശയിലാണ്. 1998ലാണ് മുമ്മൂട്ടിക്ക് പത്മശ്രീ ലഭിക്കുന്നത്. മോഹന്‍ലാലിന് 2001ലാണ് പത്മശ്രീ ലഭിച്ചത്. യേശുദാസിന് 1975ല്‍ തന്നെ പത്മശ്രീ ലഭിച്ചു. എന്നാല്‍ 27 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു പത്മവിഭൂഷന്‍ ലഭിക്കാന്‍. ഇതിനുകാരണമായതും തമിഴ്‌നാടാണ്. ശുപാര്‍ശ ചെയ്യുന്ന സംസ്ഥാനങ്ങലുടെ ലിസ്റ്റിലാണ് അവാര്‍ഡ് ലഭിച്ചവര്‍ സ്ഥാനം പിടിക്കുക. സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശ പരിഗണിക്കാതെ പുരസക്കാരം നിശ്ചയിച്ചു തുടങ്ങിയ ശേഷമാണ് മോഹന്‍ലാലിനും (2019) കെഎസ് ചിത്രയ്ക്കും (2021) പത്മവിഭൂഷണ്‍ ലഭിച്ചത്. 2003ല്‍ സുകുമാരിയും 2005ല്‍ ചിത്രയും 2006 ല്‍ ശോഭനയും 2011 ല്‍ ജയറാമും പത്മശ്രീ നേടിയത് തമിഴ്‌നാടിന്റെ ശുപാര്‍ശയിലാണ്. എന്നാല്‍ 1998ല്‍ തന്നെ പത്മശ്രീ നേടിയ മമ്മൂട്ടി ഇപ്പോഴും അതേ അവാര്‍ഡിലാണ് അറിയപ്പെടുന്നത്.

    Read More »
  • Kerala

    വിദ്യാർഥിനിയെ ഫോണില്‍ വിളിച്ച്‌ അശ്ലീലം പറഞ്ഞ് എഎസ്‌ഐ 

    തിരുവനന്തപുരം: വിദ്യാർഥിനിയെ ഫോണില്‍ വിളിച്ച്‌ അശ്ലീലം പറഞ്ഞ് എഎസ്‌ഐ. കഠിനംകുളം സ്റ്റേഷനിലെ എ.എസ്.ഐ കെ.പി നസീം ആണ് സയൻസ് ഫെസ്റ്റിവല്‍ ഡ്യൂട്ടിക്കിടെ വൊളന്റിയറായ പെണ്‍കുട്ടിയോട് അശ്ലീലം പറഞ്ഞത്. മറ്റുള്ള വൊളന്റിയർമാരോടൊപ്പം പെണ്‍കുട്ടി ചോദിയ്ക്കാൻ എത്തിയപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. തിങ്കളാഴ്ച രാത്രി ഒമ്ബതിനായിരുന്നു സംഭവം. നേരത്തെ, പാങ്ങോട് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോള്‍ സമാനമായ സംഭവത്തില്‍ ഇയാള്‍ക്കെതിരെ നടപടിയുണ്ടായിരുന്നു. കൊല്ലത്തായിരുന്ന നസീമിനെ ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. വിഷയത്തില്‍ ഫെസ്റ്റിവല്‍ അധികൃതർ ഡിജിപിക്ക് പരാതി നൽകി. പരാതിയുമായെത്തുന്ന സ്ത്രീകളുടെ ഫോണിലേക്ക് രാത്രിയില്‍ മദ്യപിച്ച്‌ വീഡിയോ കോള്‍ ചെയ്യുന്നത് സ്ഥിരമാണെന്നാണ് ഇയാള്‍ക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം.

    Read More »
  • Kerala

    പത്തനംതിട്ടയില്‍ പോക്സോ കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

    പത്തനംതിട്ട: റാന്നിയിൽ പോക്സോ കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. പെരുനാട് മേഖലാ പ്രസിഡൻ്റ് ജോയല്‍ തോമസാണ് പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായത്. അതേസമയം, കേസില്‍ റാന്നി ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. കേസില്‍ 18 പ്രതികളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. കേസില്‍ കെഎസ്‌ഇബി ജീവനക്കാരനും പ്രായപൂർത്തിയാകാത്ത ഒരാളുമുള്‍പ്പെടെ മൂന്ന് പേരാണ് ഇന്നലെ അറസ്റ്റിലായത്. കെഎസ്‌ഇബി ജീവനക്കാരൻ മുഹമ്മദ്‌ റാഫി, സജാദ്, പ്രായപൂർത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്. സ്കൂളില്‍ പോകാൻ മടികാണിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. സംഭവത്തില്‍ സൈബര്‍ പൊലീസിന്‍റെ ഉള്‍പ്പെടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള നീക്കത്തിനിടെയാണ് ഡിവൈഎഫ്ഐ നേതാവടക്കം 4 പേര്‍ അറസ്റ്റിലാകുന്നത്.

    Read More »
  • Kerala

    എന്റെ പേര് കേട്ടപ്പോഴേ ആന്റോ ആന്റണി പേടിച്ച്‌ മണ്ഡലം മാറ്റി ചോദിച്ചു : പി സി ജോര്‍ജ്

    പൂഞ്ഞാർ: പത്തനംതിട്ടയിൽ എന്റെ പേര് കേട്ടപ്പോഴേ ആന്റോ ആന്റണി പേടിച്ച്‌ മണ്ഡലം മാറ്റി ചോദിച്ചുവെന്ന് ബിജെപി നേതാവ് പി സി ജോര്‍ജ്. ലോക്‌സഭയിലേക്ക് മത്സരിക്കുകയാണെങ്കില്‍ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം പരിഗണനയിലില്ലെന്നോം പി സി ജോര്‍ജ് പറഞ്ഞു.  മത്സരിച്ചാല്‍ ജയം ഉറപ്പ്. തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും. തന്റെ പേര് കേട്ടപ്പോഴേ ആന്റോ ആന്റണി പേടിച്ച്‌ മണ്ഡലം മാറ്റി ചോദിച്ചുവെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. പി.സി. ജോര്‍ജിന് സ്വാധീനമുള്ള പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട ലോക്‌സഭ മണ്ഡലം.  പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളിലുള്ള രണ്ടായിരത്തിലധികം വരുന്ന കുടുംബവോട്ടുകളാണ് പി.സി. ജോര്‍ജിന്റെ വലിയൊരു പ്രതീക്ഷ. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജനപക്ഷം ലയിച്ചത് ബിജെപിയും നേട്ടമായാണ് കാണുന്നത്.അതിനാൽ തന്നെ പത്തനംതിട്ടയിൽ പി സി ജോർജ് തന്നെയാകും ബിജെപിയുടെ സ്ഥാനാർത്ഥി.

    Read More »
  • Kerala

    വിയര്‍ത്തൊലിച്ച്‌ കേരളം,  സൂക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍

    തിരുവനന്തപുരം:   ഫെബ്രുവരിയില്‍ തന്നെ വിയര്‍ത്തൊലിച്ച്‌ കേരളം.സംസ്ഥാനത്ത് മിക്ക ജില്ലകളിലും പതിവില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മാർച്ച്‌ മുതലാണ് സംസ്ഥാനത്ത് വേനല്‍ക്കാലം ഔദ്യോഗികമായി തുടങ്ങുന്നത്.എന്നാല്‍ ഇത്തവണ വേനലിലെ ചൂട് ഫെബ്രുവരിയില്‍ തന്നെ തുടങ്ങി. മിക്ക ജില്ലകളിലും  30 ഡിഗ്രിക്ക് മുകളിലാണ് പകല്‍ സമയത്തെ ശരാശരി താപനില. സീസണിലെ ഏറ്റവും ഉയർന്ന ചൂട് കണ്ണൂരില്‍ ( 37.7°c) കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ ചൂട് തുടർച്ചയായി ഒരാഴ്ചയിലേറെ പുനലൂരാണ് രേഖപ്പെടുത്തിയത്. എല്‍ നിനോ പ്രതിഭാസമാണ്  ചൂട് വർധിക്കലിന് പ്രധാന കാരണമായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ. അപ്രവചനീയമായ കാലാവസ്ഥാ വ്യതിയാനമാണ് എല്‍നിനോ കാരണം ഭൂമിയിലുണ്ടാകുക. അതേസമയം  സംസ്ഥാനത്ത് ചൂട് അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. 12 മണിക്ക് ശേഷം പുറത്ത് തൊഴിലെടുക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഇത്…

    Read More »
  • Social Media

    ശമ്പളമില്ല ; യാത്രക്കാരെ വിളിച്ചു കയറ്റി കെ എസ് ആർ ടി സി ഡ്രൈവർ 

    ജോലിയോട് ആത്മാർത്ഥതയുള്ള ജീവനക്കാരും  കെഎസ്ആർടിസിയിലുണ്ട്.ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കൂ -ഡ്രൈവർ യാത്രക്കാരെ വിളിച്ച് കയറ്റുകയാണ്. ചോദിച്ചപ്പോൾ  കഴിഞ്ഞ തവണത്തെ ശമ്പളം കിട്ടിയപ്പോൾ മാസം തീരാറായിരുന്നു. കളക്ഷൻ കുറവ് ആണെങ്കിൽ ശമ്പളം കട്ടപ്പുറത്തും ആകും. സംഭവം ശരിയാണ്.ഇനി ചെറിയ ചെറിയ ഓഫറുകൾ കൂടി യാത്രക്കാർക്ക് കൊടുത്താൽ സംഗതി ക്ലച്ചു പിടിക്കും. ഉദാഹരണത്തിന് 2  കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബം ഒരുമിച്ചു കയറിയാൽ മീട്ടായി, സിപ്പ് അപ്പ് തുടങ്ങി ഐറ്റംസ് ഫ്രീ നൽകണം. 5 പേര് കയറിയാൽ ഒരു സമോസ/ ലഡ്ഡു ഫ്രീ. അങ്ങനെ എന്തെങ്കിലും ഒക്കെ. 25 കൊല്ലം മുൻപ് എന്തായിരുന്നു കെ എസ് ആർ ടി സി യുടെ പവർ. സ്റ്റോപ്പിന് 100 മീറ്റർ മുൻപോ അല്ലെങ്കിൽ 50 മീറ്റർ പിറകിലോ ആകും നിർത്തുക. ഇറങ്ങാനുണ്ട് എന്ന് ഉറക്കെ കൂവിയാൽ പോലും കണ്ടക്ടർ കേട്ട ഭാവം കാണിക്കില്ല.  ടിക്കറ്റ് ബാക്കി കിട്ടാൻ മൂപ്പര് കനിയണം.കൈ നീട്ടി യാചിക്കണം.അല്ലെങ്കിൽ ചില്ലറയുമായി കയറണം.

    Read More »
  • Kerala

    ജീവിതത്തില്‍ ഏറ്റവും ദു:ഖിക്കുന്നത് ഭാര്യയെ മതം മാറ്റിയതോര്‍ത്തെന്ന് ഷോണ്‍ ജോര്‍ജ്; സോഷ്യൽ മീഡിയയിൽ പൊങ്കാല

    കോട്ടയം: ഭാര്യയെ മതം മാറ്റിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖമെന്ന് വെളിപ്പെടുത്തി പി സി ജോർജിന്റെ മകൻ ഷോണ്‍ ജോർജ്. അന്ന് അതിന്റെ ഗൗരവം മനസിലായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷോണിന്റ തുറന്നുപറച്ചില്‍. ‘ഞാനൊരു കുറ്റസമ്മതം കൂടി പറയട്ടെ, എന്റെ ഭാര്യയെ എന്റെ അമ്മായിയപ്പൻ നിർബന്ധിച്ചു, അതുപോലെ ഒരുപറ്റം ആളുകള്‍ മതംമാറ്റി ക്രിസ്ത്യാനിയാക്കിക്കൊണ്ടാണ് കല്യാണം കഴിപ്പിച്ചത്. അന്ന് എനിക്ക് അതിന്റെ ഗൗരവം മനസിലായില്ല. അവളോടുള്ള സ്‌നേഹം കൊണ്ട് കല്യാണം കഴിക്കണമെന്നേ ഞാൻ ആഗ്രഹിച്ചുള്ളു. അതിനപ്പുറത്തേക്ക് ഇതിന്റെ വരുംവരായികകളെക്കുറിച്ചൊന്നും ആലോചിച്ചില്ല. പിന്നീടുള്ള കാലഘട്ടത്തില്‍ എനിക്ക് മനസിലായി ലോകത്തിലെ ഏറ്റവും വലിയ തെറ്റ് നിർബന്ധിതമായി മതം മാറ്റുന്നതാണെന്ന്’-ഷോൺ പറഞ്ഞു. എന്നാൽ ഷോണ്‍ ജോർജിന്റെ അഭിമുഖത്തിന് താഴെ നിരവധി പേരാണ് ഭാര്യയെ തിരിച്ച്‌ ഹിന്ദു ആക്കൂവെന്ന് ഉപദേശിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. “എന്നാല്‍ ഭാര്യയെ തിരിച്ച്‌ ഹിന്ദു ആക്കികൂടെ ….problem solved”, “Ghar vappasi PC and son”, “ഭാര്യയെ ഹിന്ദു…

    Read More »
  • Kerala

    അൻവറിന്റെ പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ; പിന്നെ എങ്ങനെ പ്രവര്‍ത്തിക്കുന്നെന്ന് ഹൈക്കോടതി

    കൊച്ചി: നിലമ്ബൂർ എംഎല്‍എ പിവി അൻവറിന്റെ ഉടമസ്ഥതയില്‍ കോഴിക്കോട് കക്കാടംപൊയിലില്‍ പ്രവർത്തിക്കുന്ന പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എന്നാല്‍ ലൈസന്‍സ് ഇല്ലാതെ എങ്ങനെയാണ് പാര്‍ക്ക് ഇത്രകാലമായി പ്രവര്‍ത്തിക്കുന്നതെന്ന് കോടതി തിരിച്ചു ചോദിച്ചു. അപേക്ഷയിലെ പിഴവു കാരണം അൻവറിന്റെ പാർക്കിനു ലൈസൻസ് നല്‍കിയിട്ടില്ലെന്നാണ് സർക്കാർ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണം. ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം ലൈസൻസ് ഇല്ലാത്ത പാർക്ക് അടച്ചുപൂട്ടണമെന്ന് ഹർജിക്കാർ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ലൈസന്‍സ് ഇല്ലാതെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതില്‍ നാളെ മറുപടി നല്‍കണമെന്നും ഹൈക്കോടതി സർക്കാരിനു നിർദേശം നല്‍കിയിട്ടുണ്ട്. പാർക്കിന്റെ വിശദ വിവരങ്ങള്‍ അറിയിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിനു നിർദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഹർജി ഇന്നലെ പരിഗണിച്ചപ്പോഴാണ് പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചത്. പഞ്ചായത്തില്‍ നിന്ന് പാർക്കിനുള്ള ലൈസൻസ് എടുത്തിട്ടില്ലെന്ന വിവരാവകാശരേഖ ഹർജിക്കാരൻ കോടതിയില്‍ സമർപ്പിച്ചിരുന്നു. കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയില്‍ ജിയോളജി…

    Read More »
  • India

    അതിര്‍ത്തി സുരക്ഷ കഴിഞ്ഞേ മറ്റെന്തുമുള്ളൂ; രാജ്യവും ജനങ്ങളും ആദ്യം പ്രാധന്യമര്‍ഹിക്കുന്നു : അമിത് ഷാ

    ന്യൂഡൽഹി:അതിർത്തി സുരക്ഷാ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ രാജ്യങ്ങളുമായും സൗഹൃദ ബന്ധമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഭാരതത്തിന്റെ അതിർത്തി സുരക്ഷയിലും ജനങ്ങളുടെ സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അമിത് ഷാ വ്യക്തമാക്കി.’നാളെക്കപ്പുറമുള്ള സുരക്ഷ ‘ എന്ന വിഷയത്തില്‍ നടന്ന ചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ രാജ്യത്ത് മൂന്ന് ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങളേയുള്ളൂ ‘ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍, ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശം.10 വർഷത്തെ ഭരണത്തില്‍ മോദി സർക്കാർ ഈ മൂന്ന് സ്ഥലങ്ങളിലും വിജയകരമായിട്ടാണ് പ്രവർത്തനങ്ങള്‍ കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പ്രീണന നയം മൂലം മുൻ സർക്കാരുകള്‍ നിരവധി ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും മുകളിൽ സൂചിപ്പിച്ച രാജ്യത്തിന്റെ മൂന്ന് ആഭ്യന്തര പ്രശ്നങ്ങളും മുൻ സർക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അമിത് ഷായ്ക്കെതിരെ കോൺഗ്രസ് രംഗത്ത് വന്നു.ലഡാക്കിൽ ഇന്ത്യയുടെ പല പ്രദേശങ്ങളും ഇപ്പോൾ ചൈനയുടെ അധീനതയിലാണെന്നും സൈന്യമല്ല,ആട്ടിടയൻമാരാണ്…

    Read More »
Back to top button
error: